ഇലോൺ മസ്ക് പ്രണയത്തിൽ

ന്യൂയോർക്ക്∙ പാട്ടുകാരി ഗ്രൈംസുമായി പ്രണയത്തിലാണെന്നു സ്പെയ്സ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക്. ഇരുവരും ഇന്നലെ നഗരത്തിൽ നടന്ന ഒരു ചടങ്ങിൽ ഒരുമിച്ചു പങ്കെടുത്തിരുന്നു. ഒരുമാസം മുൻപ് ഇന്റർനെറ്റിലൂടെയാണു മസ്കും ഗ്രൈംസും പരിചയപ്പെട്ടത്.

നിർമിതബുദ്ധിയെക്കുറിച്ചു ഗ്രൈംസ് ട്വീറ്റ് ചെയ്ത ഒരു തമാശ മസ്കിന്റെ മനസ്സു കീഴടക്കുകയായിരുന്നു. 2012ൽ പുറത്തിറങ്ങിയ ‘വിഷൻസ്’ എന്ന സംഗീത ആൽബത്തിലൂടെയാണു മുപ്പതുകാരി ഗ്രൈംസ് പ്രശസ്തയായത്. ഇലോൺ മസ്ക് മുൻപു മൂന്നുതവണ വിവാഹിതനായിട്ടുണ്ട്.