Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പേസ് എക്സും ടെസ്‍ലയും ഫെയ്സ്ബുക് വിട്ടു

elon-musk ഇലോൺ മസ്ക്

ന്യൂയോർക്ക് ∙ സ്പേസ് എക്സ് റോക്കറ്റ് കമ്പനിയും ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‍ലയും ഫെയ്സ്ബുക് പേജുകൾ നിർത്തലാക്കി. വ്യക്തിവിവര ചോർച്ചയുടെ പേരിൽ ഫെയ്സ്ബുക്ക് പ്രതിക്കൂട്ടിലായതോടെയാണ് ലക്ഷക്കണക്കിനാളുകൾ പിന്തുടരുന്ന രണ്ടു പേജുകളും അപ്രത്യക്ഷമായത്.

രണ്ടു സ്ഥാപനങ്ങളുടെയും സിഇഒ ആയ ഇലോൺ മസ്ക് ആണ് ട്വിറ്ററിൽ ഫെയ്സ്ബുക് പേജ് നിർത്തലാക്കുന്ന കാര്യം പ്രഖ്യാപിച്ചത്. മസ്കും ഫെയ്സ്ബുക് സ്ഥാപകൻ മാർക് സക്കർബർഗും തമ്മിൽ, നിർമിതബുദ്ധി സംബന്ധിച്ചും മറ്റും നേരത്തേയും തർക്കങ്ങളുണ്ടായിരുന്നു. വാട്സാപ് സഹസ്ഥാപകൻ ബ്രയൻ ആക്ടൺ നേരത്തേ ട്വിറ്ററിൽ #deletefacebook എന്ന ഹാഷ് ടാഗ് പ്രചാരണം തുടങ്ങിയിരുന്നു.