മെഴുകിലും അഴകായി മേഗൻ, ഹാരിക്കൊപ്പം

ലണ്ടൻ ∙ പ്രശസ്തമായ മദാം തുസാദ്സ് മെഴുക് പ്രതിമാ മ്യൂസിയത്തിൽ പുതിയ അതിഥിയായി ഹാരി രാജകുമാരന്റെ വധു മേഗൻ മാർക്കലും (36). ഹാരിയുടെ പ്രതിമയുടെ ഇടതുവശം ചേർന്നുനിൽക്കും വിധമാകും മേഗന്റെ സ്ഥാനം. വിവാഹദിനമായ 19 മുതൽ ഇവിടെ പ്രതിമ കാണാം. ചരിത്രപുരുഷന്മാരുടെയും ലോകനേതാക്കളുടെയും സെലിബ്രിറ്റികളുടെയും മെഴുകു പ്രതിമകൾ വച്ച മ്യൂസിയത്തിൽ ബ്രിട്ടിഷ് രാജകുടുംബത്തിലെ എല്ലാവരുടെയും പ്രതിമകളുണ്ട്.