കുടിയേറ്റക്കാരെ മൃഗങ്ങളെന്നു വിളിച്ച് ട്രംപ്

വാഷിങ്ടൻ∙ അർഹതയുള്ളവർക്കുമാത്രം കുടിയേറ്റാനുമതിയെന്ന നയത്തിലുറച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും. ‘ചില കുടിയേറ്റക്കാരെ മനുഷ്യരെന്നു വിളിക്കാൻ വയ്യ, അവർ മൃഗങ്ങളാണ്’ എന്നു പറഞ്ഞാണു ട്രംപ് അനിഷ്ടം വ്യക്തമാക്കിയത്. അനധികൃത കുടിയേറ്റം ഇത്ര പെരുകിയതിനു പിന്നിൽ അമേരിക്കയിലെ മണ്ടൻ കുടിയേറ്റ നിയമങ്ങളാണെന്നും പറഞ്ഞു. കലിഫോർണിയയിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളുമായി വൈറ്റ്ഹൗസിൽ നടത്തിയ ചർച്ചയിൽ, അനധികൃത കുടിയേറ്റക്കാർക്കുള്ള സുരക്ഷിത താവളമായി കലിഫോർണിയ മാറിയതിനെയും ട്രംപ് നിശിതമായി വിമർശിച്ചു.