ട്രംപ് – കിം ഉച്ചകോടി മാറ്റിവച്ചേക്കും

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂൺ 12നു സിംഗപ്പൂരിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഉച്ചകോടി മാറ്റിവച്ചേക്കുമെന്നു വൈറ്റ് ഹൗസ്. ആണവ നിരായുധീകരണ വിഷയത്തിൽ ഉത്തരകൊറിയയുടെ നിലപാടിലുള്ള അതൃപ്തിയാണു കാരണം.

ഉച്ചകോടി മാറ്റിവച്ചേക്കുമെന്നാണു പ്രസിഡന്റ് ട്രംപ് സൂചിപ്പിക്കുന്നത്. കഴിഞ്ഞദിവസം നടന്ന ദക്ഷിണകൊറിയ–യുഎസ് സംയുക്ത സൈനികാഭ്യാസത്തിൽ ഉത്തരകൊറിയ അതൃപ്തി അറിയിച്ചിരുന്നു.

അതേസമയം, ഉച്ചകോടി നടക്കുമെന്ന് ഉറപ്പാക്കാൻ ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ സജീവമായി രംഗത്തുണ്ടായിരുന്നു.