ലാപ്ടോപ് പഠിക്കാത്ത മന്ത്രിമാരെ പുറത്താക്കും: നേപ്പാൾ പ്രധാനമന്ത്രി

കഠ്മണ്ഡു∙ ആറു മാസത്തിനകം ലാപ്ടോപ് ഉപയോഗിക്കാൻ പഠിച്ചില്ലെങ്കിൽ സ്ഥാനത്തുണ്ടാവില്ലെന്ന് മന്ത്രിമാർക്ക് നേപ്പാൾ പ്രധാനമന്ത്രി കെ. പി. ശർമ ഒലിയുടെ മുന്നറിയിപ്പ്. സ്ഥാനം പോകുന്നവർക്ക് ലാപ്ടോപ് കൊണ്ടുപോകാം. അടുത്ത സ്ഥാനാരോഹണത്തിനകം പഠിക്കാൻ സമയം കിട്ടുമല്ലോയെന്ന് അദ്ദേഹം കളിയാക്കി.

ആറു മാസത്തിനകം നേപ്പാളിനെ ഐടി സൗഹൃദ രാജ്യമാക്കും. അതിനകം പ്രധാനമന്ത്രിയുടെ ഓഫിസ് സമ്പൂർണമായി കംപ്യൂട്ടർവൽക്കരിക്കുകയും ചെയ്യുമെന്ന് നേപ്പാൾ ദേശീയ അധ്യാപക സംഘടനയുടെ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.