വീസ പണിമുടക്കി; കാശില്ലാതെ വലഞ്ഞ് ജനം

ലണ്ടൻവീസ പണിമുടക്കി; കാശില്ലാതെ വലഞ്ഞ് ജനം∙ വീസ കാർഡ് ‘പണിമുടക്കി’യതോടെ മിക്ക യൂറോപ്യൻ രാജ്യങ്ങളിലും പണമിടപാടുകൾ സ്തംഭിച്ചു. സെക്കൻഡിൽ 65,000 ഇടപാടുകൾ കൈകാര്യം ചെയ്യാവുന്ന സംവിധാനം ഹാർഡ്‌വെയർ പ്രശ്നം കാരണമാണു തകരാറിലായത്.

തകരാർ പൂർണമായി പരിഹരിക്കാൻ 12 മണിക്കൂർ വേണ്ടിവന്നതിനാൽ സൂപ്പർ മാർക്കറ്റുകളിലും ഹോട്ടലുകളിലുമെല്ലാം ഉപഭോക്താക്കൾക്കു ബില്ലുമായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നു. യുകെയിൽ മൂന്നിലൊന്ന് ഇടപാടുകളും വീസ ഡെബിറ്റ് കാർഡ് ഉപയോഗിച്ചാണ്. എത്രപേർ ബുദ്ധിമുട്ടിലായെന്നു കണക്കില്ലെങ്കിലും ഡെബിറ്റ് കാർഡുകളിൽ 97 ശതമാനവും വീസയുടേതായതിനാൽ ഇടപാടുകാരെ വൻതോതിൽ വലച്ചിട്ടുണ്ടാകുമെന്നു വ്യക്തം. എന്നാൽ റഷ്യയിലും ഫ്രാൻസിലും പ്രശ്നമുണ്ടായില്ലെന്നാണു റിപ്പോർട്ട്.