യുഎസ് സേനാ കൈക്കൂലിക്കേസ്: ഇന്ത്യൻ വംശജയ്ക്ക് ജയിൽ

സിംഗപ്പൂർ ∙ യുഎസ് നാവിക സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൈക്കൂലിക്കേസിൽ സിംഗപ്പൂർ പൗരത്വമുള്ള ഇന്ത്യൻ വംശജ ഗുർശരൺ കൗർ ഷാരോൺ റേച്ചലിനെ (57) ജയിലിലടച്ചു. രണ്ടുവർഷം ഒൻപതുമാസം ജയിൽ ശിക്ഷയാണു കോടതി വിധിച്ചത്. കൂട്ടുപ്രതികളായ രണ്ടു യുഎസ് നാവിക ഉദ്യോഗസ്ഥർക്കു 18 മാസം തടവുശിക്ഷ ലഭിച്ചു.

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന റേച്ചൽ യുഎസ് നാവിക സേനയുടെ സിംഗപ്പൂരിലെ കരാർ ജോലികൾ ഏറ്റെടുത്തു നടത്തിയിരുന്നു. സേനയുടെ കരാറുകൾ സംബന്ധിച്ച നിർണായകമായ വിവരങ്ങൾ കൈമാറിയതിനു പകരമായി മലേഷ്യൻ കമ്പനിയിൽനിന്ന് 1,30,000 സിംഗപ്പൂർ ഡോളർ കൈക്കൂലി വാങ്ങിയെന്നാണു കേസ്. വിവരങ്ങൾ ചോർത്തി കിട്ടിയതിനാൽ മലേഷ്യൻ കമ്പനിക്കു പല കരാറുകളും നേടാനായി.