ഇവാൻക ഫാഷൻ ബിസിനസ് നിർത്തി

വാഷിങ്ടൻ ∙ വൈറ്റ് ഹൗസിലെ ഉപദേഷ്ടാവ് പദവിയിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനായി ഫാഷൻ വസ്ത്രങ്ങളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും വ്യാപാരം നിർത്തുകയാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക. 11 വർഷം മുൻപു തുടങ്ങിയ ബ്രാൻഡായ ‘ഫാഷൻ ലൈൻ’ ആണ് ഇവാൻക ട്രംപ് (36) നി‍ർത്തുന്നത്. സ്ഥാപനത്തിലെ 18 ജീവനക്കാരെ പിരിച്ചുവിടും.

ഉപദേഷ്ടാവ് എന്ന നിലയിൽ ജോലിക്കാരായ സ്ത്രീകളുടെ ക്ഷേമകാര്യങ്ങളാണ് ഇവാൻക കൈകാര്യം ചെയ്യുന്നത്. രാഷ്ട്രീയത്തിൽ സജീവമാകാനുള്ള ആദ്യചുവടായും ഇതിനെ കണക്കാക്കുന്നു. ട്രംപ് വിരുദ്ധരുടെ പ്രചാരണത്തെ തുടർന്നു ഫാഷൻ ലൈനിന്റെ ഓൺലൈൻ വിൽപന കഴിഞ്ഞവർഷം പകുതിയായി കുറഞ്ഞിരുന്നു.