ഒരു വരവു കൂടി വരും; ട്രംപും കിമ്മും

കിം ജോങ് ഉൻ, ‍‍ഡോണൾഡ് ട്രംപ്

വാഷിങ്ടൺ ∙ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപും ഉത്തരകൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നും തമ്മിൽ രണ്ടാം കൂടിക്കാഴ്ചയ്ക്ക് അരങ്ങൊരുങ്ങുന്നു. കിമ്മിന്റെ അഭ്യർഥനപ്രകാരമാണ് ആലോചനയെന്നു വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. കിം ജോങ് ഉന്നിന്റെ ഊഷ്മളമായ കത്തു കഴിഞ്ഞദിവസം പ്രസിഡന്റ് ട്രംപിനു ലഭിച്ചുവെന്നും ഒരുവട്ടം കൂടി പരസ്പരം കാണാനുള്ള അവസരം അതിൽ തേടിയിട്ടുണ്ടെന്നും വൈറ്റ്ഹൗസ് വക്താവ് സാറാ സാൻഡേഴ്സ് പറഞ്ഞു.

ഈ വർഷം ജൂണിലായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള ചരിത്രംകുറിച്ച കൂടിക്കാഴ്ച. ഉത്തര കൊറിയയുടെ ആണവനിരായുധീകരണം അടക്കമുള്ള കാര്യങ്ങളിൽ അന്ന് ഏകദേശ ധാരണ രൂപപ്പെട്ടിരുന്നു.