ഇസ്രയേൽ വ്യോമാക്രമണം: 2 പലസ്തീൻകാർ കൊല്ലപ്പെട്ടു

ഗാസ സിറ്റി ∙ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഗാസ അതിർത്തിയിൽ രണ്ടു പലസ്തീൻകാർ കൊല്ലപ്പെട്ടു. എന്നാൽ ദക്ഷിണഗാസയിൽ സുരക്ഷാവേലിക്കരികിൽ അവർ സംശയകരമായ വസ്തു സ്ഥാപിച്ചതുകൊണ്ടാണ് അവരെ വധിച്ചതെന്ന് ഇസ്രയേൽ സൈനികവൃത്തങ്ങൾ ന്യായീകരിച്ചു. തിങ്കളാഴ്ച വൈകിട്ടു വടക്കൻ ഗാസയിൽ പലസ്തീൻ പ്രക്ഷോഭകർക്കു നേരെ ഇസ്രയേൽ സൈന്യം വെടിയുതിർത്തിരുന്നു. രാത്രി 11നാണു വ്യോമാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടത്. ഗാസയിൽ മാർച്ച് 30നുശേഷം  ഇസ്രയേൽ വെടിവയ്പുകളിൽ ഇതുവരെ 181 പലസ്തീൻകാർ കൊല്ലപ്പെട്ടിട്ടുണ്ട്.