യുഎഇ പൊതുമാപ്പ് ഒരു മാസം കൂടി

അബുദാബി ∙ യുഎഇയിൽ പൊതുമാപ്പ് കാലാവധി ഡിസംബർ ഒന്നു വരെ നീട്ടി. ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പ് ഇന്നലെ അവസാനിക്കാനിരിക്കെയാണു നടപടി.  നൂറുകണക്കിന് അപേക്ഷകരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാവകാശം വേണമെന്ന ബംഗ്ലദേശ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ ആവശ്യം പരിഗണിച്ചാണിത്. മൂന്നു മാസത്തിനിടെ  2,73,805 പേർ  പൊതുമാപ്പ് പ്രയോജനപ്പെടുത്തി. ഇതിൽ 1,76,000 പേർ താമസം നിയമവിധേയമാക്കി യുഎഇയിൽ തുടരുന്നു. 5881 ഇന്ത്യക്കാർ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി അറിയിച്ചു.