പതിവു മരുന്ന് കൊണ്ടുവരാൻ അനുമതി വേണ്ട: യുഎഇ

ദുബായ് ∙ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ യുഎഇ യാത്രയിൽ കൈവശം വയ്ക്കാൻ പ്രത്യേക അനുമതി വാങ്ങേണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ലഹരി പദാർഥങ്ങൾ അടങ്ങിയവ, മനോരോഗ ചികിത്സയ്ക്കുള്ളവ തുടങ്ങിയ മരുന്നുകൾ കൊണ്ടുവരാൻ ഓൺലൈൻ വഴി അനുവാദം വാങ്ങണം.

രാജ്യത്ത് 20 വർഷമായി മരുന്നുകൾക്കുള്ള നിയന്ത്രണമുണ്ടെന്നും എന്നാൽ വിമാനത്താവളത്തിൽ എത്തുമ്പോൾ പരിശോധനയ്ക്കും സത്യവാങ് മൂലം നൽകലിനുമെല്ലാം സമയ നഷ്ടം നേരിടുന്നതിനാലാണ് ഇപ്പോൾ ഓൺലൈൻ അനുമതി ഏർപ്പെടുത്തിയതെന്നും വ്യക്തമാക്കി. ഡോക്ടറുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിച്ചാൽ ഒരുദിവസത്തിനുള്ളിൽ അനുമതി ലഭിക്കും. ഈ സേവനം സൗജന്യമാണ്.