ശ്രീലങ്കൻ പാർലമെന്റിൽ ചോരക്കളി; ഏറ്, ഇടി, അടിപിടി...

ശ്രീലങ്കൻ പാർലമെന്റിൽ ഇന്നലെയുണ്ടായ ബഹളത്തിനിടെ പ്രസിഡന്റ് മൈത്രിപാല സിരിസേനയെയും രാജപക്ഷെയെയും അനുകൂലിക്കുന്ന എംപിമാർ സ്പീക്കർ കരു ജയസൂര്യക്കു നേരെ എറിഞ്ഞ ചവറുകുട്ട അദ്ദേഹത്തിന്റെ ദേഹത്തു തട്ടാതെ തടയുന്ന റനിൽ വിക്രമസിംഗെയുടെ യുഎൻപി എംപിമാർ. ചിത്രം: ഭാനുപ്രകാശ് ചന്ദ്ര∙ മനോരമ

ശ്രീലങ്കൻ പാർലമെന്റിൽ ചോരക്കളി. അംഗങ്ങൾ തമ്മിലുണ്ടായ അടിപിടിയിൽ ഏതാനും എംപിമാർക്കു പരുക്കേറ്റു. രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഇന്നലെ സഭ സമ്മേളിച്ചപ്പോൾ, പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു നടത്തണമെന്ന് കഴിഞ്ഞദിവസം അവിശ്വാസപ്രമേയത്തിൽ പരാജയപ്പെട്ട പ്രധാനമന്ത്രി മഹിന്ദ രാജപക്ഷെ ആവശ്യപ്പെട്ടു. ഇക്കാര്യം വോട്ടിനിട്ട് തീരുമാനമെടുക്കണമെന്ന പ്രതിപക്ഷ എംപിമാരുടെ ആവശ്യം സ്പീക്കർ കരു ജയസൂര്യ അംഗീകരിച്ചതോടെയാണ് ബഹളം തുടങ്ങിയത്.

പ്രസിഡന്റ് മൈത്രിപാല സിരിസേനയെയും രാജപക്ഷെയെയും അനുകൂലിക്കുന്ന എംപിമാർ സ്പീക്കറെ വളഞ്ഞു. റനിൽ വിക്രമസിംഗെയുടെ യുഎൻപി എംപിമാർ സ്പീക്കറെ പിന്തുണച്ച് ചുറ്റും നിന്നു. ഇതോടെ ചിലർ മൈക്ക് ഊരിയെടുത്ത് സ്പീക്കറെ എറിഞ്ഞു. ഏറുകൊണ്ട ദിലും അമുനുഗാമ എംപിക്കു പരുക്കേറ്റു. സ്പീക്കറുടെ മൈക്ക് തകർക്കാനും ശ്രമമുണ്ടായി. സംഘർഷം അരമണിക്കൂറോളം നീണ്ടപ്പോൾ സ്പീക്കർ സഭ നിർത്തിവച്ചു. ഇന്നു വീണ്ടും സമ്മേളിക്കും.

പ്രധാനമന്ത്രി ആരെന്നറിയാതെ ലങ്കൻ ജനത രാജപക്ഷയ്ക്കെതിരായ അവിശ്വാസ പ്രമേയം പാസായതായി സ്പീക്കർ കരു ജയസൂര്യ പ്രസിഡന്റിനെ രേഖാമൂലം സ്പീക്കർ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കുന്നില്ലെന്നും രാജപക്ഷെ തന്നെയാണ് ഇപ്പോഴും പ്രധാനമന്ത്രിയെന്നും പ്രസിഡന്റ് മൈത്രിപാല സിരിസേന വ്യക്തമാക്കി.

ഇതേസമയം, രാജപക്ഷെ പുറത്തായതായി സ്പീക്കർ പ്രഖ്യാപിച്ചതോടെ മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായതായി അദ്ദേഹത്തിന്റെ പാർട്ടി അവകാശപ്പെട്ടു. 225 അംഗ സഭയിൽ 112 പേരുടെ പിന്തുണ റനിലിനുണ്ട്. ഒക്ബോർ 26 നാണ് റനിലിനെ പുറത്താക്കി രാജപക്ഷെയെ പ്രസിഡന്റ് സിരിസേന പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. രാജപക്ഷെയ്ക്കു ഭൂരിപക്ഷം കിട്ടില്ലെന്നുറപ്പായതോടെ പാർലമെന്റ് പിരിച്ചുവിട്ട് ജനുവരി 5ന് പൊതുതിരഞ്ഞെടുപ്പു നടത്താൻ സിരിസേന തീരുമാനമെടുത്തു. എന്നാൽ, ഈ തീരുമാനം സുപ്രീം കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തു. ഇതോടെയാണ്, ബുധനാഴ്ച അവിശ്വാസപ്രമേയം ചർച്ചയ്ക്കു വന്നത്.

പ്രധാനമന്ത്രി ആരെന്നറിയാതെ ലങ്കൻ ജനത

രാജപക്ഷയ്ക്കെതിരായ അവിശ്വാസ പ്രമേയം പാസായതായി സ്പീക്കർ കരു ജയസൂര്യ പ്രസിഡന്റിനെ രേഖാമൂലം സ്പീക്കർ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കുന്നില്ലെന്നും രാജപക്ഷെ തന്നെയാണ് ഇപ്പോഴും പ്രധാനമന്ത്രിയെന്നും പ്രസിഡന്റ് മൈത്രിപാല സിരിസേന വ്യക്തമാക്കി. ഇതേസമയം, രാജപക്ഷെ പുറത്തായതായി സ്പീക്കർ പ്രഖ്യാപിച്ചതോടെ മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായതായി അദ്ദേഹത്തിന്റെ പാർട്ടി അവകാശപ്പെട്ടു. 225 അംഗ സഭയിൽ 112 പേരുടെ പിന്തുണ റനിലിനുണ്ട്.

ഒക്ബോർ 26 നാണ് റനിലിനെ പുറത്താക്കി രാജപക്ഷെയെയ പ്രസിഡന്റ് സിരിസേന പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. രാജപക്ഷെയ്ക്കു ഭൂരിപക്ഷം കിട്ടില്ലെന്നുറപ്പായതോടെ പാർലമെന്റ് പിരിച്ചുവിട്ട് ജനുവരി 5ന് പൊതുതിരഞ്ഞെടുപ്പു നടത്താൻ സിരിസേന തീരുമാനമെടുത്തു. എന്നാൽ, ഈ തീരുമാനം സുപ്രീം കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തു. ഇതോടെയാണ്, ബുധനാഴ്ച അവിശ്വാസപ്രമേയം ചർച്ചയ്ക്കു വന്നത്.