ട്രംപ്– കിം ഉച്ചകോടി അടുത്ത വർഷം

ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

സിംഗപ്പൂർ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാമത് ഉച്ചകോടി അടുത്ത വർഷം ആദ്യം നടക്കുമെന്നു യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു. വേദിയും സമയവും നിശ്ചയിച്ചിട്ടില്ല. ആണവ നിരായുധീകരണത്തിനായി ഉത്തര കൊറിയ സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ ഉച്ചകോടിക്കു മുൻപു ലഭിക്കണമെന്നു പെൻസ് പറഞ്ഞു. കഴിഞ്ഞ ജൂണിലായിരുന്നു ആദ്യ ഉച്ചകോടി.