യുഎഇയിൽ കനത്ത മഴ

ദുബായ് ∙ യുഎഇയിൽ ഇടിമിന്നലോടെയുണ്ടായ ശക്തമായ മഴയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകിട്ടു തുടങ്ങിയ മഴ ഇന്നലെ പുലർച്ചയോടെ ശക്തമാകുകയായിരുന്നു. മൂന്നു മണിക്കൂറോളം തുടർച്ചയായി പെയ്ത പെരുമഴയിൽ താഴ്ന്ന മേഖലകൾ വെള്ളത്തിലായി. പുലർച്ചെ ഷാർജയിൽ നിന്നു ദുബായിലേക്കു യാത്രചെയ്തവർ മണിക്കൂറുകളോളം റോഡിൽ കുരുങ്ങി. ദുബായിൽ 147 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി.