ഇസ്രയേൽ ബന്ധം: ഗാസയിൽ ആറ് പേർക്ക് വധശിക്ഷ

ഗാസ സിറ്റി∙ ഇസ്രയേൽ സൈന്യത്തെ സഹായിച്ചു എന്ന പേരിൽ ഒരു സ്ത്രീ ഉൾപ്പെടെ 6 പേർക്ക് ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലെ പട്ടാളക്കോടതി വധശിക്ഷ വിധിച്ചു. ആകെ 14 പേരെയാണു കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

തെക്കൻ ഗാസാ മുനമ്പിൽ നുഴഞ്ഞുകയറിയ ഇസ്രയേൽ സ്പെഷൽ ഫോഴ്‌സസ് സംഘം നടത്തിയ ആക്രമണത്തിൽ 8 പലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ട് മൂന്നാഴ്ചയ്ക്കു ശേഷമാണു നടപടി. എന്നാൽ ഈ സംഭവവുമായി ഇവർക്കു നേരിട്ടു ബന്ധമുണ്ടോ എന്നു വ്യക്തമല്ല.