സിറിയയിൽ നിന്ന് യുഎസ് പട്ടാളത്തെ പിൻവലിക്കാൻ ഉത്തരവ്

വാഷിങ്ടൻ ∙ സിറിയയിൽ നിന്ന് യുഎസ് പട്ടാളത്തെ പിൻവലിക്കാനുള്ള ഉത്തരവ് ഒപ്പിട്ടതായി സൈനികവൃത്തങ്ങൾ അറിയിച്ചു. ഇതേസമയം, യുഎസ് പിന്മാറുന്നതിന്റെ ഫലമായി സിറിയയിൽ ഐഎസിനെതിരെയുള്ള പോരാട്ടം ദുർബലമാകാതെ നോക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപും തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗനും അറിയിച്ചു.

കരസംഘടനയായ ഐഎസിനെതിരെ പോരാടുന്ന 2000 സൈനികരെ പിൻവലിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ യുഎസിൽ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപും എർദോഗനും ഞായറാഴ്ച ടെലിഫോണിൽ സംസാരിച്ച് സിറിയയിലെ ശാക്തിക ബലാബലം നിലനിർത്താൻ തീരുമാനിച്ചത്. അവശേഷിക്കുന്ന ഭീകരരെയും തുർക്കി തന്നെ നേരിടുമെന്ന് എർദോഗൻ അറിയിച്ചതായി ട്രംപ് ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കി