ഇത്തവണ ഒബാമയും തോറ്റേനെ: ട്രംപ്

വാഷിങ്ടൻ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥി ഇത്തവണ പ്രസിഡന്റ് ബറാക് ഒബാമ തന്നെയായിരുന്നെങ്കിലും താൻതന്നെ വിജയി ആകുമായിരുന്നുവെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

താനായിരുന്നു എതിർസ്ഥാനാർഥിയെങ്കിൽ ട്രംപിനെ തോൽപ്പിക്കുമായിരുന്നുവെന്ന് ഒബാമ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമാണ് ട്രംപ് ട്വിറ്ററിൽ വ്യക്തമാക്കിയത്. തൊഴിലില്ലായ്മ, ഐഎസ് ഭീഷണി, ഒബാമ കെയർ.... ഒബാമ ഭരണത്തിന്റെ ദൗർബല്യങ്ങൾ ട്രംപ് അക്കമിട്ടുനിരത്തി.