വിദേശികൾക്ക് നിക്ഷേപാനുമതി: അനുകൂല നടപടിക്ക് ഒരുങ്ങി സൗദി

റിയാദ്∙ സൗദി അറേബ്യയിൽ മുതൽ മുടക്കാൻ വിദേശികളെ അനുവദിക്കുന്നതിനു വാണിജ്യ നിയമത്തിൽ മാറ്റം വരുത്തുന്നതു പരിഗണിക്കുമെന്നു വാണിജ്യ, നിക്ഷേപ മന്ത്രി മാജിദ് അൽഖുസബി അറിയിച്ചു. നിലവിൽ വിദേശികൾ ബെനാമി രീതിയിൽ വിപണിയിൽ ഇടപെടുന്നതു സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതം ഉണ്ടാക്കുന്നുണ്ട്. ഇതു നിയന്ത്രിക്കുകയാണു ലക്ഷ്യം.

വ്യവസ്ഥാപിതമായ രീതിയിൽ നികുതി നൽകി നിക്ഷേപം നടത്താൻ വിദേശികളെ പ്രേരിപ്പിക്കുന്ന വിധം ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതിനെ കുറിച്ചു വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.