മാസ്റ്റർഷെഫ് ഷോയിൽ മിഷേൽ

ലൊസാഞ്ചലസ് ∙ ഹിറ്റ് ടിവി ഷോ മാസ്റ്റർഷെഫ് ജൂനിയറിൽ അതിഥി വിധികർത്താവായി യുഎസ് മുൻ പ്രഥമ വനിത മിഷേൽ ഒബാമ. മിഷേലിനു പുറമേ പ്രശസ്തരായ താരങ്ങളും ഷെഫുമാരും അതിഥി വിധികർത്താക്കളാകാൻ എത്തും. കഴിഞ്ഞവർഷം വൈറ്റ് ഹൗസിൽ ചിത്രീകരിച്ച ഒരു പാചക പരിപാടിയിൽ മിഷേൽ പ്രത്യക്ഷപ്പെട്ടിരുന്നു.