Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെമി റാറ്റ് സ്പെഷൽ റാറ്റട്യൂയ്

ഫ്രഞ്ച് വിഭവമാണ് റാറ്റട്യൂയ്.  പ്രസിദ്ധമായൊരു കാർട്ടൂൺ സിനിമയുണ്ട് റാറ്റട്യൂയി എന്ന പേരിൽ. പാചക വിദഗ്ധനായ റെമി എന്ന എലിയാണ് പ്രധാനകഥാപാത്രം, വിദഗ്ധനായൊരു പാചകക്കാരൻ കൂടിയാണ് റെമി. വെജിറ്റബിൾസ് പെപ്പർ സോസിൽ ബേക്ക് ചെയ്തെടുത്താണ് റെമി റാറ്ററ്റ്യൂയി എന്ന ഫ്രഞ്ച് വിഭവം തയാറാക്കുന്നത്.

ബെൽ പെപ്പർ – 3
യെല്ലോ സ്ക്വാഷ് - 1
തക്കാളി – 12
ഗ്രീൻ സ്ക്വാഷ് – 1
എഗ് പ്ലാന്റ് – 3
വൈറ്റ് ഒനിയൻ – 1
വെളുത്തുള്ളിയല്ലി – 12
സെലറി – 2 സ്റ്റിക്സ്
കാരറ്റ് – 100 ഗ്രാം
തൈം സ്പ്രിങ് – 10
ഉപ്പ് – 1 ടീസ്പൂൺ
ഒലിവ് ഓയിൽ – ആവശ്യത്തിന്
കുരുമുളകുപൊടി – ആവശ്യത്തിന്

മൂന്ന് ബെല്‍ പെപ്പര്‍ മുറിച്ച് വൃത്തിയാക്കി ഒലീവ് ഓയില്‍ ഒഴിച്ച് 20 മിനിറ്റ് നേരം ഓവനില്‍ ബെയ്ക്ക് ചെയ്തെടുക്കുക. ഒരു യെല്ലോ സ്‌ക്വാഷ്, ആറ് തക്കാളി, ഒരു ഗ്രീന്‍ സ്‌ക്വാഷ്, മൂന്ന് എഗ്ഗ് പ്ലാന്റ് എന്നിവ വൃത്താകൃതിയില്‍ അരിഞ്ഞ് മാറ്റിവെക്കുക. ഒരു പാനില്‍ ഒലീവ് ഓയില്‍ ഒഴിച്ച് ചൂടാക്കി അരിഞ്ഞ വൈറ്റ് ഒനിയന്‍, പന്ത്രണ്ട് വെളുത്തുള്ളി അല്ലി, രണ്ട് ടേബിള്‍ സ്പൂണ്‍ അരിഞ്ഞ സെലറി, ഒരു കപ്പ് അരിഞ്ഞ കാരറ്റ്, ആറ് തൈം ഇതളുകള്‍, ആറ് വേവിച്ച് തൊലികളഞ്ഞ തക്കാളി, ഒരു ടീസ്പുണ്‍ ഉപ്പ്, റോസ്റ്റ്ഡ് ബെല്‍ പെപ്പര്‍ എന്നിവ മിക്സിയില്‍ അടിച്ച് കുഴമ്പ് പരുവത്തിലാക്കുക. 

ഈ മിശ്രിതം ഒരു ഓവന്‍ പാനിലേക്ക് ഒഴിക്കുക. അതിന് മുകളിലേക്ക് നേരത്തെ അരിഞ്ഞ് മാറ്റിവെച്ചിരിക്കുന്ന പച്ചക്കറികള്‍ ഒന്നിന് മുകളില്‍ ഒന്നായി നിരത്തുക. മറ്റൊരു പാത്രത്തില്‍ ഒലീവ് ഓയില്‍ ഒരു ടേബിള്‍ സ്പൂണ്‍ അരിഞ്ഞ തൈം, ഒരു ടീസ്പൂണ്‍ ഉപ്പ്, ആവശ്യത്തിന് കുരുമുളക് പൊടി എന്നിവ ചേര്‍ത്തിളക്കി ഓവന്‍ പാനിലെ പച്ചക്കറികള്‍ക്ക് മുകളിലേക്ക് ഒഴിക്കുക. ഇത് 300 ഡിഗ്രി സെല്‍ഷ്യസില്‍ ഒരു മണിക്കൂര്‍ ഓവനില്‍ വേവിക്കുക.