കണവ നിറച്ചു വറുത്തതും തക്കാളി സോസും

സമുദ്രവിഭവങ്ങളിൽ പ്രധാനിയാണ് നീരാളികളുടെ വർഗത്തിലെ കൂന്തൾ അഥവാ സ്ക്വിഡ് . എട്ടു കൈകളും രണ്ടു ടെൻറിക്കിളുകളും ഇവയ്ക്കുണ്ട്.  വൃത്തിയാക്കിയ കൂന്തളിനുള്ളിൽ മസാലക്കൂട്ടു നിറച്ചു തയാറാക്കുന്ന  സ്റ്റഫ്ഡ് സ്ക്വിഡിന്റെ രുചിക്കൂട്ടു നോക്കാം.

ചേരുവകൾ

കണവ – 4
ചെമ്മീൻ – 100 ഗ്രാം
സ്‌ക്വിഡ് ടെന്റക്കിള്‍– 100 ഗ്രാം
പാൽ – 1 കപ്പ്
ബ്രഡ് പൊടിച്ചത് – 1 കപ്പ്
പാര്‍മിസാന്‍ ചീസ് – 1 കപ്പ്
ചെറി ടുമാറ്റോസ് – 6
മുട്ട – 1
പാഴ്സ​ലി – ആവശ്യത്തിന്
ഒലിവ് ഓയിൽ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി – ആവശ്യത്തിന്
വൈറ്റ് വൈൻ – ആവശ്യത്തിന്

പാചക രീതി

ഒരു പാത്രത്തില്‍ വൃത്തിയാക്കിയ നാല് സ്‌ക്വിഡ് എടുക്കുക. അതില്‍ ഒരു കപ്പ് പാല്‍ ഒഴിച്ച് രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കാം. 

ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം നൂറ് ഗ്രാം അരിഞ്ഞ ചെമ്മീന്‍, നൂറ് ഗ്രാം അരിഞ്ഞ സ്‌ക്വിഡ് ടെന്റക്കിള്‍ എന്നിവയിട്ട് നന്നായി വഴറ്റി തണുക്കാന്‍ മാറ്റിവെക്കുക. തണുത്തതിന് ശേഷം അതിലേക്ക് ഒരു കപ്പ് പാഴ്സ​ലി, ഒരു കപ്പ് ബ്രഡ് ക്രംസ്, ഒരു പാര്‍മിസാന്‍ ചീസ്, തൊലികളഞ്ഞ ആറ് ചെറി ടൊമാറ്റോ, ഒരു മുട്ട, ഒരു ടീസ്പൂണ്‍ ഉപ്പ്, ആവശ്യത്തിന് കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് കുഴക്കുക. ഈ മിശ്രിതം പാലില്‍ നിന്ന് എടുത്ത് ഉണക്കിയ സ്‌ക്വിഡിലേക്ക് നിറയ്ക്കുക. 

ഒരു പാനില്‍ ഒലീവ് ഒയില്‍ ചൂടാക്കി നിറച്ചുവെച്ചിരിക്കുന്ന സ്‌ക്വിഡ് ഇരുവശങ്ങളും വറക്കുക. അതിലേക്ക് ആവശ്യത്തിന് വൈറ്റ് വൈന്‍ ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. ടോമാറ്റോ സോസിനൊപ്പം ചൂടോടെ കഴിയ്ക്കാം.