ക്രഞ്ചി കോൺ ഫ്രിട്ടേഴ്സ്

രുചികരമായ നാലുമണിപലഹാരമാണ് കോൺ ഫ്രിട്ടേഴ്സ്. എണ്ണയിൽ വറുത്തെടുക്കുന്ന ഈ പലഹാരം കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്നതാണ്.

ചേരുവകൾ

സ്വീറ്റ് കോൺ – 300 ഗ്രാം
മൈദ – 200 ഗ്രാം
ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
മുട്ട – 1
പീനട്ട് ബട്ടർ – 1 ടേബിൾസ്പൂൺ
തേങ്ങാപ്പാൽ – 100 മില്ലി ലിറ്റർ
പാൽ – 100 മില്ലി ലിറ്റർ
ചുവന്ന മുളക് – 1
ബ്രൗൺഷുഗർ – 1 ടീസ്പൂൺ
ഗാർലിക് പൗഡർ – അര ടീസ്പൂൺ
ചുവപ്പ് മുളക് അരിഞ്ഞത് – 1
നാരങ്ങാ നീര് – ആവശ്യത്തിന്
ഫിഷ് സോസ് – അര ടീസ്പൂൺ
എള്ളെണ്ണ – 1 ടീസ്പൂൺ
സ്പ്രിങ് ഒനിയൻ – ഒരു പിടി
മല്ലിയില – ഒരു പിടി
ഒലിവ് ഓയിൽ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി – ആവശ്യത്തിന്

തയാറാക്കുന്ന വിധം

രണ്ട് കപ്പ് മൈദ ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് ഒരു ടീസ്പൂൺ ഉപ്പും ആവശ്യത്തിന് കുരുമുളകുപൊടിയും ഒരു കപ്പ് പാലും ആവശ്യത്തിന് ഒലിവ് ഓയിലും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിൽ ചെറുതായി അരിഞ്ഞ ഒരു ചുവന്ന മുളക്, അരക്കപ്പ് സ്്പ്രിംഗ് ഒനിയൻ, അരക്കപ്പ് മല്ലിയില എന്നിവ കൂടി ചേർത്ത് യോജിപ്പിക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി ഈ മിശ്രിതം വൃത്താകൃതിയിൽ പരത്തി ഇരുവശങ്ങളും വേവിച്ചെടുത്ത് ഫ്രിട്ടേഴ്സ് തയാറാക്കാം.

ഒരു പാനിൽ ഒരു ടേബിൾ സ്്പൂൺ പീനട്ട് ബട്ടർ, ചൂടാക്കിയ ഒരു കപ്പ് തേങ്ങാപ്പാൽ, ഒരു ടീസ്്പൂൺ ബ്രൌൺ ഷുഗർ, അര ടീസ്്പൂൺ ഗാർസലിക് പൗഡർ, ഒരു ചുവന്ന മുളക്്ചെ റുതായരിഞ്ഞത്്, അരക്കപ്പ്  മല്ലിയില അരിഞ്ഞത്, ഒരു നാരങ്ങയുടെ നീര്, അര ടീസ്പൂൺ ഫിഷ് സോസ്, ഒരു ടീസ്പൂൺ സെസമെ ഓയിൽ എന്നിവ ചേർത്ത് യോജിപ്പിച്ച് കോൺ ഫ്രിട്ടേഴ്സിന്റെ കൂടെ വിളമ്പാം.