ജം ജം... ജംബാലയ, ഫ്രഞ്ച് സ്പെഷൽ

സ്പാനിഷ് – ഫ്രഞ്ച് വിഭവമാണ് ജംബാലയ, അരിയും പച്ചക്കറികളും മാംസവും എല്ലാം ചേർന്ന രുചിക്കൂട്ട്.

ചേരുവകൾ

ബേക്കൺ സ്ട്രിപ്പ്്സ് - 1 കപ്പ്്
 വെളുത്തുള്ളി - ഒരു ടീസ്പൂൺ
സെലറി - 2 ടീസ്പൂൺ
വൈറ്റ്് ഒനിയൻ - 1
കറുവയില - 1
റെഡ് പെപ്പർ, യെല്ലോ പെപ്പർ, ഗ്രീൻ പെപ്പർ - ഓരോന്ന് പച്ചമുളക് – 3
ചിക്കൻ – ഒരു കപ്പ്്
സോസേജ്് – ഒരു കപ്പ്്
തക്കാളി – 2 കപ്പ് വൂസ്റ്റർഷയർ സോസ് – ഒരു ടേബിൾ സ്പൂൺ
ഹോട്ട് സോസ് –ഒരു ടേബിൾ സ്പൂൺ
ചിക്കൻ സ്റ്റോക്ക് – 500 മില്ലി
ബസ്മതി റൈസ് – 250 ഗ്രാം
ചതച്ച വറ്റൽ മുളക് – ഒരു ടീസ്പൂൺ
കജൂൺ സീസണിംഗ് – രണ്ട ്് ടേബിൾ സ്പൂൺ
ഉണങ്ങിയ തൈം – ഒരു ടീസ്പൂൺ
ഉപ്പ്് – ഒരു ടീസ്പൂൺ
ഇടിച്ച കുരുമുളക് – ഒരു ടീസ്പൂൺ
വൈറ്റ്് പ്രോൺസ് – ഒരു കപ്പ്്
സ്പ്രിംഗ് ഒനിയൻ – ഒരു കപ്പ്്

തയാറാക്കുന്ന വിധം

ഒരു പാനിൽ ഒലിവ്് ഓയിൽ ഒഴിച്ച്് അതിലേക്ക്് ഒരു കപ്പ്് ബേക്കൺ സ്ട്രിപ്പ്്സ് നന്നായി വഴറ്റി അതിലേക്ക്് ചെറുതായി അരിഞ്ഞ ഒരു ടീസ്പൂൺ വെളുത്തുള്ളി, രണ്ടു ടീസ്പൂൺ ചെറുതായരിഞ്ഞ സെലറി, ഒരു വൈറ്റ്് ഒനിയൻ കഷണങ്ങളാക്കിയത്് എന്നിവ ചേർത്ത്് ഒരു കറുവയില, കഷണങ്ങളാക്കിയ ഒരു റെഡ് പെപ്പർ, യെല്ലോ പെപ്പർ, ഗ്രീൻ പെപ്പർ എന്നിവയും ചെറുതായരിഞ്ഞ മൂന്ന് പച്ചമുളകും ചേർത്ത്് വഴറ്റുക. അതിലേക്ക്് കഷണങ്ങളാക്കിയ ഒരു കപ്പ്് ചിക്കൻ, ഒരു കപ്പ്് സോസേജ് എന്നിവ ചേർത്ത്് വേവിക്കുക. അതിലേക്ക്് പുഴുങ്ങി, കഷണങ്ങളാക്കിയ രണ്ട ്് കപ്പ്് തക്കാളി ചേർക്കുക. ഒരു ടേബിൾ സ്പൂൺ വൂസ്റ്റർഷയർ സോസ്, ഒരു ടേബിൾ സ്പൂൺ ഹോട്ട് സോസ്, 500 മില്ലി ചിക്കൻ സ്റ്റോക്ക് എന്നിവയൊഴിച്ച് തിളപ്പിക്കുക. അതിലേക്ക്് 250 ഗ്രാം ബസ്മതി റൈസ്, ഒരു ടീസ്പൂൺ ചതച്ച വറ്റൽ മുളക്, രണ്ട ്് ടേബിൾ സ്പൂൺ കജൂൺ സീസണിംഗ്, ഒരു ടീസ്പൂൺ ഉണങ്ങിയ തൈം, ഒരു ടീസ്പൂൺ ഉപ്പ്്, ഒരു ടീസ്പൂൺ ഇടിച്ച കുരുമുളക് എന്നിവ ചേർത്ത്് 20 മിനിറ്റ് അടച്ചുവെച്ച്് വേവിക്കുക. ഇത് ഇടക്ക്് ഇളക്കിക്കൊടുക്കണം. ഇതിലേക്ക്് ഒരു കപ്പ്് വൈറ്റ്് പ്രോൺസ് ചേർത്ത്് അടച്ചുവെച്ച്് 10 മിനിറ്റ്് കൂടി വേവിക്കുക. അടപ്പ്് തുറന്ന്് ഒരു കപ്പ്് സ്പ്രിംഗ് ഒനിയൻ ചേർത്ത്് വിളമ്പാം.