ആറന്മുള പോലെ അതിപുരാതനമായ ഒരു മഹാക്ഷേത്രത്തിനു മുന്നിലെത്തി നിൽക്കുമ്പോൾ ആരാധനാലയം, സാംസ്കാരിക കേന്ദ്രം എന്നതിനൊപ്പം കാലത്തിന്റെ പടവുകളിറങ്ങാൻ പ്രേരിപ്പിക്കുന്ന സങ്കേതം എന്ന പ്രസക്തിയും മുന്നിട്ടു നിൽക്കുന്നു. തലമുറകളെ പിൻപറ്റി അങ്ങനെ ചെല്ലുമ്പോൾ ഇവിടെ നമ്മളെത്തിനിൽക്കുക ദ്വാപരയുഗത്തിലാണ്.

ആറന്മുള പോലെ അതിപുരാതനമായ ഒരു മഹാക്ഷേത്രത്തിനു മുന്നിലെത്തി നിൽക്കുമ്പോൾ ആരാധനാലയം, സാംസ്കാരിക കേന്ദ്രം എന്നതിനൊപ്പം കാലത്തിന്റെ പടവുകളിറങ്ങാൻ പ്രേരിപ്പിക്കുന്ന സങ്കേതം എന്ന പ്രസക്തിയും മുന്നിട്ടു നിൽക്കുന്നു. തലമുറകളെ പിൻപറ്റി അങ്ങനെ ചെല്ലുമ്പോൾ ഇവിടെ നമ്മളെത്തിനിൽക്കുക ദ്വാപരയുഗത്തിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറന്മുള പോലെ അതിപുരാതനമായ ഒരു മഹാക്ഷേത്രത്തിനു മുന്നിലെത്തി നിൽക്കുമ്പോൾ ആരാധനാലയം, സാംസ്കാരിക കേന്ദ്രം എന്നതിനൊപ്പം കാലത്തിന്റെ പടവുകളിറങ്ങാൻ പ്രേരിപ്പിക്കുന്ന സങ്കേതം എന്ന പ്രസക്തിയും മുന്നിട്ടു നിൽക്കുന്നു. തലമുറകളെ പിൻപറ്റി അങ്ങനെ ചെല്ലുമ്പോൾ ഇവിടെ നമ്മളെത്തിനിൽക്കുക ദ്വാപരയുഗത്തിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറന്മുള പോലെ അതിപുരാതനമായ ഒരു മഹാക്ഷേത്രത്തിനു മുന്നിലെത്തി നിൽക്കുമ്പോൾ  ആരാധനാലയം, സാംസ്കാരിക കേന്ദ്രം എന്നതിനൊപ്പം കാലത്തിന്റെ പടവുകളിറങ്ങാൻ പ്രേരിപ്പിക്കുന്ന സങ്കേതം എന്ന പ്രസക്തിയും മുന്നിട്ടു നിൽക്കുന്നു. തലമുറകളെ പിൻപറ്റി അങ്ങനെ ചെല്ലുമ്പോൾ ഇവിടെ നമ്മളെത്തിനിൽക്കുക ദ്വാപരയുഗത്തിലാണ്. അവിടേക്കു കണ്ണിചേർന്നു നിൽക്കുന്നതിലെ ആനന്ദാനുഭൂതി വിവരണാതീതമാണ്. ഐതിഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും സമ്പന്നമാക്കുന്ന ഈ ക്ഷേത്ര ഭൂമികയിൽ നിൽക്കുമ്പോൾ മഹാഭാരത യുദ്ധകാലം, ഭഗവദ്ഗീതാകാലം, മഹാപ്രസ്ഥാനകാലം ഒക്കെ മനസ്സിൽ തെളിയുകയായി. അർജുനനാൽ പ്രതിഷ്ഠിതമാണ് ആറന്മുള ക്ഷേത്രം എന്നാണ് വിശ്വാസം. യുദ്ധാനന്തരം രാജ്യഭാരമൊക്കെയുപേക്ഷിച്ച് വാനപ്രസ്ഥത്തിനിറങ്ങിയ പാണ്ഡവരിൽ യുധിഷ്ഠിരൻ ചെങ്ങന്നുരിനു സമീപം തൃച്ചിറ്റാറ്റും ഭീമസേനൻ തൃപ്പുലിയൂരിലും അർജുനൻ തിരുവാറന്മുളയിലും നകുലൻ തിരുവൻവണ്ടൂരിലും സഹദേവൻ തൃക്കൊടിത്താനത്തും തേവാരമൂർത്തികളെ പ്രതിഷ്ഠിച്ചെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലത്രയും ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമായി കരുതിപ്പോരുന്നു ഭക്തർ.

 

ആറന്മുള പാർഥസാരഥീ ക്ഷേത്രം
ADVERTISEMENT

ആറന്മുള എന്ന സ്ഥലനാമം

ഭഗവാൻ പമ്പാനദിയിലൂടെ ആറു മുളയിലേറി എത്തിയതിനാലാണ് ആറന്മുള എന്ന സ്ഥലനാമം  വന്നതെന്നും ഐതിഹ്യമുണ്ട്. ഈറ്റവെട്ടു തൊഴിലിൽ ഏർപ്പെട്ടിരുന്ന ചാക്കമാർ സമുദായക്കാർ നിലയ്ക്കലിനു സമീപം തേജോരൂപിയായ ഒരു ബ്രഹ്മചാരിയെ കണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടതു പ്രകാരം താഴേക്കു കൂട്ടിയെന്നുമാണ് കഥ.ആറു മുളയിൽ തീർത്ത ചങ്ങാടമാണ് അവർ അദ്ദേഹത്തിനൊരുക്കിയത്. ഇപ്പോൾ ആറന്മുള ക്ഷേത്രം ഇരിക്കുന്നതിന് അൽപം പിടഞ്ഞാറുമാറി ഇടയാറന്മുളയിൽ ഒരു വിളക്കുമാടം കണ്ടിടത്ത് ചങ്ങാടം അടുത്തെന്നാണു വിശ്വാസം. ഇവിടെ അപരിചിതനായ തേജോ രൂപിയെ കാണാനിടയായ നാട്ടുകാർ കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് അദ്ദേഹത്തെ കൂട്ടുകയായിരുന്നു. ആറന്മുള ക്ഷേത്രത്തിൻ്റെ മൂലസ്ഥാനമായി ഇന്നും സംരക്ഷിച്ചു പോരുന്ന വിളക്കുമാടം കൊട്ടാരവുമായി ആറന്മുള ക്ഷേത്രത്തിലെ ഉത്സവച്ചട ങ്ങുകൾ ബന്ധപ്പെടുത്തിപ്പോരുന്നുണ്ട്.

ആറന്മുള പാർഥസാരഥീ ക്ഷേത്രം

 

 

ADVERTISEMENT

പാർഥസാരഥീ സങ്കൽപം...

ഇനി ചരിത്രത്തിലേക്കെത്തിയാൽ എട്ടാം നൂറ്റാണ്ടിലെ തമിഴ് കവി നമ്മാൾവാരുടെ പാടലുകളിൽ ആറന്മുള ക്ഷേത്രത്തെ പ്രകീർത്തിക്കുന്നുണ്ട്. അക്കാലത്തു തന്നെ ആറന്മുള ക്ഷേത്രം പ്രശസ്തമായിരുന്നെന്ന് വ്യക്തം. 

വള്ളസദ്യയ്ക്കെത്തിയ പള്ളിയോടം, ആറന്മുള പാർഥസാരഥീ ക്ഷേത്രം.

തെക്കുംകൂറിൻ്റെ അധീനതയിലായിരുന്ന ക്ഷേത്രം കൊല്ലവർഷം 926 ൽ (1751) തിരുവിതാംകൂർ പിടിച്ചെടുത്തു. അന്ന് തെക്കുംകൂറിലുണ്ടായ ആൾനാശത്തിനു പ്രായശ്ചിത്തമായി മാർത്താണ്ഡവർമ മഹാരാജാവ് അടുത്ത വർഷം വൃശ്ചികം ഒന്നു മുതൽ 12 വരെ ക്ഷേത്രത്തിൽ ഭജനമിരുന്ന്  കളഭം, വിളക്ക്, സദ്യ മുതലായ വഴിപാടുകൾ നടത്തുകയും ചെയ്തു. വൃശ്ചികത്തിലെ കളഭാട്ടം വഴിപാട് ഇന്നും തുടർന്നു പോരുന്നു.

 

ADVERTISEMENT

അർജുനനാൽ പ്രതിഷ്ഠിതമായതിനാൽ ഇവിടെ പാർഥസാരഥീ സങ്കൽപമാകുന്നത് സ്വാഭാവികമാണല്ലോ. ഭഗവാൻ്റെ വിശ്വരൂപം തന്നെയാണിവിടെയെന്ന അഭിപ്രായവും ചിലർക്കുണ്ട്. ആറടിയോളം ഉയരത്തിൽ ചതുർബാഹുവായ വിഷ്ണുരൂപമാണ് പ്രതിഷ്ഠ .18-ാം നൂറ്റാണ്ടിലെ തന്നെ വലിയൊരഗ്നിബാധയെ അതിജീവിച്ച ഈ വിഗ്രഹം നീലാഞ്ജനത്തിലാണോ കടുശർക്കരയിലാണോ തീർത്തിരിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ലക്ഷണമൊത്ത പ്രതിഷ്ഠയാണിതെന്ന കാര്യത്തിൽ വിദഗ്ധർക്കെല്ലാം ഏകാഭിപ്രായമാണ്.

 

വള്ളസദ്യയും പള്ളിയോടങ്ങളും...

പാർഥസാരഥീ സങ്കൽപമാണെങ്കിലും അന്നദാനപ്രഭുവെന്നാണ് ആറന്മുളേശന്റെ കീർത്തി.ഇവിടത്തെ ഒട്ടുമിക്ക ചടങ്ങുകളും ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിൽ ഭജനമിരിക്കുന്നവർക്ക് എന്നും ഉച്ചയ്ക്ക് ഊട്ടുപുരയിൽ ഊണുണ്ട്. ഭജനസദ്യ എന്നറിയപ്പെടുന്ന ഇത് മിക്കപ്പോഴും ഭക്തരുടെ വഴിപാടാണ്. തേച്ചുകുളി സദ്യ, വള്ള സദ്യ തുടങ്ങിയവയെല്ലാം ദേവന്റെ ഇഷ്ടവഴിപാടുകളാണ്. വള്ളസദ്യക്ക് പള്ളിയോടങ്ങൾ വന്നടുക്കുന്ന വടക്കേ ഗോപുരക്കടവിൽ മത്സ്യങ്ങൾക്കുപോലും ഭക്ഷണം നൽകുന്ന വഴിപാടുണ്ട്. തിരുമക്കൾ എന്നാണ് ഇവിടത്തെ മത്സ്യങ്ങൾ അറിയപ്പെടുന്നത്. ഇവയെ ആരും പിടികൂടി ഭക്ഷണമാക്കില്ല.

വള്ളസദ്യ വഴിപാടുമായി ബന്ധപ്പെട്ടാണ് പള്ളിയോടങ്ങളുടെ ഉൽപത്തി എന്നാണ് ഐതിഹ്യം

ആറന്മുള പാർഥസാരഥീ ക്ഷേത്രം

ആറന്മുളയ്ക്കു കിഴക്കു മാറി കാട്ടൂർ എന്ന ഗ്രാമത്തിലെ മങ്ങാട്ട് ഇല്ലത്തെ ഭട്ടതിരി തിരുവോണ നാളിൽ കാൽകഴുകിച്ചൂട്ട് നടത്തിപ്പോന്നിരുന്നു. ഒരു തവണ ഉച്ചയായിട്ടും ഭക്ഷണം കഴിക്കാൻ ആരെയും കാണാതെ ഭട്ടതിരി വിഷണ്ണനായിരിക്കുമ്പോൾ ഒരു ബാലൻ എത്തി തൃപ്തിയോടെ ഭക്ഷണം കഴിച്ചു. യാത്രയാകുമ്പോൾ, അടുത്ത വർഷവും ഇതേപോലെ വരണമെന്ന് ഭട്ടതിരി അഭ്യർഥിച്ചപ്പോൾ അടുത്ത വർഷം മുതൽ ആറന്മുള ക്ഷേത്രത്തിൽ എത്തിച്ചാൽ മതിയെന്നും ഞാൻ അവിടെ കാണുമെന്നും പറഞ്ഞ് ബാലൻ അപ്രത്യക്ഷനായത്രെ.

തുടർന്നുള്ള വർഷങ്ങളിൽ ഉത്രാട സന്ധ്യയിൽ ഓണവിഭവങ്ങളുമായി തോണിയിൽ പുറപ്പെട്ട് തിരുവോണ ദിവസം പുലർച്ചെ ആറന്മുളയിലെത്തുക ഭട്ടതിരിയുടെ പതിവായി. പിൽക്കാലത്ത് മാർഗമധ്യേ കൊള്ളക്കാരുടെയും മറ്റും ആക്രമണം ഉണ്ടായതോടെ ചുണ്ടൻവള്ളങ്ങളിൽ സമീപദേശങ്ങളിലെ കരക്കാർ അകമ്പടി സേവിച്ചു തുടങ്ങി.ഇന്ന് ആറന്മുളയിൽ 52 പള്ളിയോടങ്ങളുണ്ട്. മങ്ങാട്ട് ഭട്ടതിരിയുടെ കുടുംബം കോട്ടയം കുമാരനല്ലൂരിലേക്ക് താമസം മാറിയെങ്കിലും അവിടെ നിന്ന് കുടുംബപ്രതിനിധി ജലമാർഗം കാട്ടൂരിലെത്തി കാട്ടൂർ ക്ഷേത്രത്തിൽ സംഭരിക്കുന്ന വിഭവങ്ങളുമായി ആറന്മുളയ്ക്കു പോകുന്ന ചടങ്ങ് മുടക്കമില്ലാതെ തുടരുന്നു.

തിരുവോണനാളിൽ നേരും പുലർന്നുവരുമ്പോൾ മഞ്ഞുപാട മൂടിയ പമ്പാനദിയിലൂടെ വിളക്കുകളുടെ വിറയ്ക്കുന്ന പ്രതിഫലനം ഓളങ്ങളിൽ തീർത്ത് കിഴക്കുനിന്ന് തിരുവോണത്തോണിയും അണിഞ്ഞൊരുങ്ങിയ അകമ്പടി പ്പള്ളിയോടങ്ങളും എത്തുന്ന കാഴ്ചയ്ക്കപ്പുറം സുന്ദരമായ മറ്റൊരോണക്കാഴ്ചയില്ല ആറന്മുള ദേശത്തിന്.

ദൂരദേശങ്ങളിൽനിന്നെത്തുന്നവർക്ക് വള്ളസദ്യ വഴിപാടിനെപ്പറ്റി  വേണ്ടത്ര ധാരണയില്ലാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.വഴിപാടുകാരൻ ക്ഷണിക്കുന്ന പള്ളിയോടത്തിലെത്തുന്ന കരക്കാർക്കും മറ്റ് അതിഥികൾക്കും മാത്രമാണ് ഭോജനശാലയിലേക്കു പ്രവേശനം. ക്ഷേത്രത്തിൽ പൊതുവായി നടത്തുന്ന ചടങ്ങാണെന്നു കരുതി പലരും എത്താറുണ്ട്. ഭഗവാന്റെ ജന്മദിനമായ അഷ്ടമിരോഹിണി നാളിൽ ഇവിടെ എത്തുന്ന എല്ലാവർക്കും ഉച്ചയ്ക്ക് സമൂഹവള്ളസദ്യയുണ്ട്.

വഴിപാടു വള്ളസദ്യയ്ക്ക് ക്ഷണമുള്ള പള്ളിയോടം ക്ഷേത്രക്കടവിലെത്തുമ്പോൾ വെറ്റ–പുകയില, അഷ്ടമംഗല്യം, മുത്തുക്കുട തുടങ്ങിയവയുമായെത്തി വഴിപാടുകാർ കരക്കാരെ ക്ഷേത്രത്തിലേക്കു സ്വീകരിക്കുന്നു. മുണ്ടും വെള്ളത്തോർത്തും എന്ന പരമ്പരാഗതവേഷമണിഞ്ഞെത്തുന്ന കരക്കാർ നയമ്പുകളുമേന്തി ഭഗവാനെ സ്തുതിച്ചുപാടി ക്ഷേത്രത്തിനു വലംവച്ച ശേഷം, കൊടിമരത്തിനു മുന്നിലെ  നിറപറയ്ക്കും നിലവിളക്കിനും മുന്നിൽ നയമ്പുകൾ സമർപ്പിച്ച ശേഷമാണ് സദ്യാലയത്തിലേക്കു പ്രവേശിക്കുന്നത്.

വിഭവങ്ങൾ പാടിച്ചോദിക്കുന്ന ചടങ്ങാണ് ആറന്മുള വള്ളസദ്യയിലെ ഏറ്റവും കൗതുകമാർന്ന വിഭവമെന്നു പറയാം. 64 കൂട്ടം വിഭവങ്ങളാണ് വള്ളസദ്യക്കു വിളമ്പുക. ഉപ്പുമാങ്ങ, വഴുതനങ്ങ മെഴുക്കുപുരട്ടി,മടന്തയിലത്തോരൻ, തകരയിലത്തോരൻ തുടങ്ങിയവ ഇവിടത്തെ സദ്യയുടെ പ്രത്യേകതയാണ്. ആറന്മുള വറുത്തരുശേരിയും അതിപ്രശസ്തമാണ്.

കാളൻ വിളമ്പാഞ്ഞതിനെന്തു ബന്ധം?...കറിശ്ലോകങ്ങളുടെ കൗതുകം

കറിശ്ലോകങ്ങളുടെ കൗതുകത്തിലേക്കു വരാം. കറികൾ മാത്രമല്ല, കാറ്റു പോലും പാടിച്ചോദിക്കും ചിലപ്പോൾ പാട്ടുകാർ; രാമച്ചവിശറി കൊണ്ട്, അല്ലെങ്കിൽ പാളവിശറി കൊണ്ട് വീശിത്തരേണം എന്നാക്കെ.

സദ്യപ്പന്തലിൽ കയറിയാലുടൻ വിളക്കിനെ നമിച്ചാണ് തുടങ്ങുക:

"പൊന്നിൻവിളക്കു പൊടിതൂത്തു തുടച്ചു നന്നായ്
കർപ്പൂരമാം തിരിയുമിട്ടതിൽ നെയ് നിറച്ച്
ചെമ്മേ ചമച്ചു വിലസുന്നൊരു പന്തൽ തന്നിൽ
മുമ്പിൽ കൊളുത്തിയ വിളക്കിനെ ഞാൻ തൊഴുന്നേ... "

കറികൾ ചോദിക്കുമ്പോൾ പാട്ടിൻ്റെ ഓരോ വരിയുടെ അവസാനവും കൂടെയുള്ളവർ " ആ " എന്നു പ്രോത്സാഹിപ്പിക്കുകയും ശ്ലോകാവസാനം " അതു കൊണ്ടു വാ " എന്ന് കൂട്ടായി ആവശ്യപ്പെടുകയും ചെയ്യും.

ആറന്മുള വള്ളസദ്യ

" പത്രം നിരത്തി വടിവൊടിഹ പന്തിതോറും
ചിത്തം കുളിർക്കെ വിഭവം പലതും വിളമ്പി
വമ്പാർന്ന പർപ്പടകമൻപൊടു കൂട്ടിയുണ്ണാൻ
നല്ലോരു തുമ്പനിറമുള്ളൊരു ചോർ തരേണം "

എന്നാണ് ചോറു ചോദിക്കുന്നത്. പലരുപാടുമ്പോൾ പല പാട്ടുകളിലും നേരിയ വ്യത്യാസമൊക്കെ വന്നു ഭവിക്കാറുണ്ട്. പ്രാദേശികമായി കൂടുതൽ ശ്ലോകങ്ങൾ ചമച്ചു പാടുന്ന രീതി ഏറി വരുന്നതിനാൽ ഇതിനൊരു ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതിനെപ്പറ്റി പളളിയോടസേവാ സംഘവും മറ്റും ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.

കറിശ്ലോകങ്ങളിൽ കൗതുകമുണർത്തുന്ന കടംകഥയും കണക്കും സുന്ദരമായ പ്രാസഭംഗിയുമൊക്കെ കാണാം.

" വൃത്രാരിപുത്രതനയനുടെ മാതൃനാമം
ദീർഘംകളഞ്ഞു നടുവെ യൊരു കായുമിട്ട്
ആ നാമമുള്ള ചെടി തന്നുടെ പത്രമിപ്പോൾ
ചന്തത്തിൽ വച്ചുതരുവോർക്കിടുവൻ വള രണ്ടു കൈക്കും" .

തകരയിലത്തോരനാണു ചോദിച്ചത്. വൃത്രാരിപുത്രതനയൻ അംഗദൻ. അംഗദൻ്റെ അമ്മയുടെ പേര് താര. ദീർഘം കളഞ്ഞ് നടുവിലൊരു ക ഇട്ടാൽ തകര.

"ദശമഞ്ചും അഞ്ചും പതിനേഴുമെട്ടും അയ്നാലുമൊത്തുള്ളൊരു നാമമാർന്ന കറിയേ... " എന്നു നീട്ടി വിളിക്കുമ്പോൾ വേഗത്തിൽ കണക്കു കൂട്ടി നോക്കൂ, നൂറാണ് ഉത്തരം. നൂറുകറി ഇഞ്ചിക്കറിയാണല്ലോ.

 

പ്രാസഭംഗിയാർന്ന രണ്ടു ശ്ലോകങ്ങൾ ഇതാ:

" കാളൻ വിളമ്പാഞ്ഞതിനെന്തു ബന്ധം?
കാളും വിശപ്പയ്യ ! സഹിക്കവയ്യ,
കോളല്ല കാളന്നു കളങ്കമില്ല,
മേളം കലർന്നിന്നതു നൽകിടേണം".
" കാളിപ്പഴം ഝടുതി കൊണ്ടുവരേണമിപ്പോൾ
കേൾവിക്കുചേർന്ന പലതുണ്ടു പഴങ്ങളിപ്പോൾ
ലാളിപ്പതിന്നു മതിയായതു കാളിതന്നെ,
കാളിക്കുമങ്ങു കൃപയാമതു നൽകിയെന്നാൽ ."

ഭക്ഷണമെല്ലാം പാടിവരുത്തി തൃപ്തിയോടെ നിറച്ചുണ്ട് ഭഗവാൻ്റെ പ്രതിനിധികളായ കരക്കാർ യാത്രയാകും മുൻപ് കൊടിമരച്ചുവട്ടിലെ നിറപറയ്ക്കും നിലവിളക്കിനും മുന്നിൽ നിന്ന് ഭഗവാനെ പാടി സ്തുതിക്കുന്നു.

വഴിപാടു സ്വീകരിച്ചെന്നും ഭക്തരെ അനുഗ്രഹിക്കണമെന്നും പ്രാർഥിക്കുന്നു.

"ശിഷ്ടജന പാലകനേ
അഷ്ടിയുണ്ടു മൃഷ്ടമായി
ഇഷ്ടവരദാനമേകി അനുഗ്രഹിക്ക... "

പറതളിക്കൽ ചടങ്ങും കഴിഞ്ഞ് ദക്ഷിണയും സ്വീകരിച്ച് യാത്രയാകുന്ന കരക്കാരെ പള്ളിയോടം വരെ അനുഗമിക്കും വഴിപാടുകാർ.

തൃപ്തിയോടെ പള്ളിയോടക്കരക്കാർ പാടിത്തുഴഞ്ഞു നീങ്ങുമ്പോൾ മനസ്സു നിറഞ്ഞ് വഴിപാടുകാരും.

Content Summary : The legend of Aranmula and a grand feast.