ഷുഗർ ഫ്രീ മത്തങ്ങ പുഡിങ്

പച്ചക്കറികളിൽ വലുപ്പത്തിൽ മാത്രമല്ല ഗുണത്തിലും മുൻപിലാണ് മത്തങ്ങ. മത്തങ്ങകൊണ്ട് തയാറാക്കാവുന്ന രുചികരമായ ഷുഗർ ഫ്രീ പുഡിങ് റെസിപ്പി....

01. ചുവന്ന മത്തങ്ങ, വേവിച്ച് ഉടച്ചത് — 100 ഗ്രാം
02. കറുവാപ്പട്ട പൊടിച്ചത് — ഒന്നര ചെറിയ സ്പൂൺ
ജാതിക്ക പൊടിച്ചത് — കാൽ ചെറിയ സ്പൂൺ
ചുക്കു പൊടിച്ചത്— കാൽ ചെറിയ സ്പൂൺ
03. മധുരമില്ലാത്ത സോയ് മിൽക്ക് — രണ്ടു കപ്പ്
04. കസ്റ്റേർഡ് പൗഡർ— രണ്ടു വലിയ സ്പൂൺ
05. നാരങ്ങാത്തൊലി — ഒരു നാരങ്ങയുടേത്
06. വനില എസ്സൻസ് — നാലു തുള്ളി
07. ബദാം, പിസ്ത, കിസ്മിസ് — അലങ്കരിക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

01. ഒരു ഇടത്തരം ബൗളിൽ, മത്തങ്ങ വേവിച്ചുടച്ചതും രണ്ടാമത്തെ ചേരുവയും സോയ് മിൽക്കിന്റെ പകുതിയും ചേർത്തു യോജിപ്പിക്കുക.
02. ഈ ബൗൾ ഐസിനു മുകളിൽ വച്ച്, മിശ്രിതം നന്നായി അടിക്കുക.
03. അടിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കസ്റ്റേർഡ് പൗഡറും ബാക്കി പാലും ചേർത്തു വീണ്ടും നന്നായി അടിക്കുക.
04. ഇതിലേക്കു നാരങ്ങാത്തൊലിയും വനില എസ്സൻസും ചേർക്കണം.
05. ഈ പുഡിങ് ഇരിക്കുന്തോറും കുറുകി വരും. അതിനാൽ ആവശ്യാനുസരണം പാൽ ചേർക്കാം. രുചി ക്രിമീകരിക്കാൻ ആവശ്യമെങ്കിൽ മസാലയും ചേർക്കാം.
06. എട്ടു ചെറിയ ഗ്ലാസ് എടുത്ത്, ഓരോ ഗ്ലാസിലേക്കും മിശ്രിതം ഒഴിച്ചശേഷം, പിസ്ത, ബദാം എന്നിവ അരിഞ്ഞതും കിസ്മിസ് കൊണ്ടും അലങ്കരിക്കുക.
07. ഫ്രിഡ്ജിൽ വച്ചു നന്നായി തണുപ്പിച്ചു വിളമ്പുക.