ഊണിനുകൂട്ടാൻ മത്തയില ഉപ്പേരി

ദഹനപ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ജീവകം എ,സി എന്നിവയുടെ കലവറയായ മത്തങ്ങ വിഭവങ്ങൾ. മത്തതലപ്പ്, മത്തയില, പൂവ് എന്നിവയൊക്കെ കറിവയ്ക്കാൻ എടുക്കാറുണ്ട്. ആരോഗ്യകരമായൊരു മത്തയില ഉപ്പേരിക്കൂട്ടെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

മത്തയില ചെറുതായി നുറുക്കിയത്–ഒന്നര കപ്പ്
ഉരുളക്കിഴങ്ങ് ചെറുതായി നുറുക്കിയത്–അര കപ്പ്
വെളുത്തുള്ളി ചതച്ചത്– 1 ടീ സ്പൂൺ
ചെറിയ ഉള്ളി ചതച്ചത്–1 ടീ സ്പൂൺമുളകുപൊടി–ഒന്നര ടീ സ്പൂൺ
മഞ്ഞപ്പൊടി–അര ടീസ്പൂൺ
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ–2 ടീസ്പൂൺ 

തയാറാക്കുന്ന വിധം

മത്തയില നാരുകളഞ്ഞു ചെറുതായി അരിഞ്ഞുവയ്ക്കണം. ഉരുളക്കിഴങ്ങ് തൊലികളഞ്ഞു ചെറുതായി ചതുരക്കഷണങ്ങളായി നുറുക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിൽ വെളുത്തുള്ളിയും ഉള്ളിയും ചതച്ചത് ചേർത്തു വഴറ്റണം. വഴന്നുവരുമ്പോൾ ഉരുളക്കിഴങ്ങ് ചേർത്തുകൊടുക്കണം. പകുതി വേവ് ആകുമ്പോൾ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർക്കണം. പിന്നീട് മത്തനില ചേർത്ത് ഇളക്കി മൂടിവച്ച് അഞ്ചു മിനിറ്റ് വേവിക്കണം. സ്വാദിഷ്ടമായ കറി റെഡി.