അമ്മരുചിയിൽ ബീഫ് ഡീപ് ഫ്രൈ

ഓർമയിൽ ആവിപാറുന്ന രൂചികളേറെയുണ്ടാകാം.പക്ഷേ, അമ്മയുടെ സ്നേഹരുചിയോളം വരുമോ അവയൊന്നും? അമ്മയുണ്ടാക്കുന്നവയിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവത്തിന്റെ പാചകക്കുറിപ്പ് ഞങ്ങൾക്ക് അയച്ചുതരൂ, ഒപ്പം അമ്മയോടൊപ്പ‌ം വിഭവവുമായുള്ള നിങ്ങളുടെ സെൽഫിയും. പേരും വിലാസവും ഫോൺനമ്പറും അമ്മയുടെ പേരും എഴുതാൻ മറക്കരുത്. 

അയയ്ക്കേണ്ട വിലാസം:  metrokochi@mm.co.in

1.ബീഫ് - 1കി.ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്).’
2.സവാള - 4 എണ്ണം
3. പച്ചമുളക് - 8 എണ്ണം
4. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചത് - 4 വലിയ സ്പൂൺ
5. കൊത്തിയരിഞ്ഞ ചെറിയ ഉള്ളി - 1 കപ്പ്
6. വേപ്പില - 4 തണ്ട്
7. മല്ലിപ്പൊടി - 3 ടീസ്പൂൺ
8. മുളകുപൊടി - 2 ടീസ്പൂൺ
9. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
10. ഖരംമസാല പൊടി - 2 ടീസ്പൂൺ
11. കുരുമുളകുപൊടി - 2ടീസ്പൂൺ
12. വെളിച്ചെണ്ണ - 1 കപ്പ്
13. ഉപ്പ് ആവശ്യത്തിന്.

പാകം ചെയ്യുന്ന വിധം:

രണ്ടു മുതൽ നാലു വരെയുള്ള ചേരുവകളുടെ കുടെ ആവശ്യത്തിന് ഉപ്പും ചേർത്ത് ബീഫ് ഒട്ടും വെള്ളമില്ലാതെ വേവിക്കുക ഒരു ഫ്രയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം വേവിച്ച് വച്ചിരിക്കുന്ന  ബീഫ് അതിലേക്കിട്ട് നന്നായി വഴറ്റുക. ഇളം ബ്രൗൺ നിറം ആകുമ്പോൾ കൊത്തിയരിഞ്ഞ ഉള്ളിയും വേപ്പിലയും ചേർക്കുക. നന്നായി മൊരിഞ്ഞു കഴിയുമ്പോൾ തീ ഓഫ് ചെയ്യുക

തുടർന്ന് 7 മുതൽ 11 വരെയുള്ള ചേരുവകൾ ചേർത്ത് ഇളക്കിയ ശേഷം വെള്ളം തളിച്ച് മൂടി വയ്ക്കുക. 5 മിനിറ്റിനു ശേഷം വിളമ്പാം.