സൂപ്പിന്റെ ചാറ് എങ്ങനെ കൊഴുപ്പിക്കാം

സൂപ്പിൽ പാട നീക്കിയ പാൽ ചേർക്കുക. കൊഴുപ്പിന്റെ അംശം കുറഞ്ഞു കിട്ടും. ഒരു നുള്ളു സോഡാ ഉപ്പ് ചേർത്ത് തിളപ്പിച്ചശേഷം പാൽ റ്റുമാറ്റോ സൂപ്പിൽ ചേർത്താൽ പിരിയുകയില്ല. മുട്ട ചിക്കൻ സൂപ്പുകൾ കേടാകാതെയിരിക്കാൻ അവ ഐസ് ട്രേകളിൽ ഒഴിച്ച് ഫ്രീസറിൽ വയ്ക്കുക. സൂപ്പുകൾക്ക് ഒരു നുള്ള് അജിനോമോട്ടോ ചേർത്താൽ സ്വാദു കൂടും. സൂപ്പിന്റെ ചേരുവ കൂടുതൽ സമയം വെള്ളത്തിൽ കിടന്ന് മെല്ലെ വേകണം എല്ല് തല്ലിപ്പൊട്ടിച്ചിട്ടാലേ അതിൻറെ അകത്തെ മജ്ജ വെള്ളത്തിലിറങ്ങി സൂപ്പിൻറെ സ്വാദ് മെച്ചപ്പെടൂ. സൂപ്പിൽ മുട്ട ചേർക്കുന്നതിനുമുമ്പ് തീ വളരെ ചെറുതാക്കി വയ്ക്കണം. മുട്ട അടിച്ചു യോജിപ്പിച്ചു പാത്രം അല്പം ഉയർത്തിപ്പിടിച്ച് നൂൽവണ്ണത്തിൽ സൂപ്പിലേക്കൊഴിക്കുമ്പോൾ ഫോർക്കുകൊണ്ട് വേഗത്തിൽ ഇളക്കിക്കൊണ്ടിക്കണം. സൂപ്പ് നേരത്തെ തയ്യാറാക്കുകയാണെങ്കിൽ ഉപയോഗിക്കുന്ന സമയത്തു മാത്രമേ മുട്ട ചേർക്കാവൂ. വെജിറ്റബിൾ സൂപ്പിൻറെ സ്വാദ് മെച്ചപ്പെടാൻ അതിൻറെ മീതെ ചീസ് ചുരണ്ടിയത് വിതറുകയോ ഒരു ഡിസേർട്ട് സ്പൂൺ ക്രീം ഒഴിക്കുകയോ ചെയ്യക. വെള്ളരിക്ക ഉരച്ചെടുക്കുന്നതിനു പകരം ചെറുകഷണങ്ങളാക്കി മിക്സിയിലടിച്ചാലും മതി.

സൂപ്പ് നല്ല സ്വാദോടും വാസനയോടും തയ്യാറാക്കാൻ ഏറ്റവും പറ്റിയത് പ്രഷർകുക്കറാണ്. സൂപ്പ് ചൂടോടെ കുരുമുളകുപൊടിയും ഉപ്പും ചേർത്ത് കഴിക്കണം. വാവട്ടമുള്ള തുറന്ന പാത്രത്തിൽ സൂപ്പു തയ്യാറാക്കിയാൽ മണവും ഗുണവും നഷ്ടപ്പെടും. കൊഴുപ്പ് വേണമെന്നുണ്ടെങ്കിൽ സൂപ്പ് തയ്യാറാക്കുമ്പോൾ രണ്ടോ മൂന്നോ ചുവന്ന കാരറ്റ് അരിഞ്ഞതു കൂടി ചേർക്കുക. നാലോ അഞ്ചോ പേർക്കുവേണ്ടി തയ്യാറാക്കുന്ന സൂപ്പിൽ ഒരു ഉരുളക്കിഴങ്ങു കനം കുറച്ചരിഞ്ഞു ചേർക്കുന്നതും കൊഴുപ്പുകിട്ടാൻ നല്ലതാണ്. കൊഴുപ്പുകിട്ടാൻ ഏറ്റവും എളുപ്പം പ്രയോഗിക്കാവുന്ന ഒരു മാർഗം മൈദാ വെള്ളത്തിൽ കലക്കി സൂപ്പിൽ ചേർക്കുന്നതാണ്.

പാത്രത്തിൽ സൂപ്പെടുത്തു കുറേസമയം ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക. കൊഴുപ്പു മുകളിലടിഞ്ഞ് കട്ടിപിടിക്കും. ഒരു ഫോർക്കുകൊണ്ട് ഇതു നീക്കുക. പിന്നീട് സൂപ്പ് ചൂടാക്കി ഉപയോഗിക്കുക. തിളയ്ക്കുമ്പോൾ ഉണ്ടാകുന്ന പത അപ്പഴപ്പോൾ വെട്ടിക്കളയണം. പച്ചക്കറികളുടെ അവശിഷ്ടങ്ങൾ വേവിച്ച ഇറച്ചിയുടെ അവശിഷ്ടങ്ങൾ തനി എല്ല് ഇങ്ങനെയുള്ള സാധനങ്ങളിൽ നിന്ന് ചീപ്പ് സ്റ്റോക്ക് എന്ന സൂപ്പുണ്ടാക്കാം. മാവ്, എണ്ണ, ഉരുളക്കിഴങ്ങു പുഴുങ്ങുപ്പൊടിച്ചത്, ബാർലി, പാൽ, റൊട്ടി, പതച്ച മുട്ട മുതലായവകൊണ്ടു സൂപ്പിന്റെ ചാറു കൊഴുപ്പിക്കാം.