Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപ്പും പരിപ്പും പനീറും സൂക്ഷിക്കുമ്പോൾ

Easy Cooking

കറിയിൽ ഉപ്പിടാൻ നോക്കുമ്പോഴാണോ ഉപ്പ് കട്ടപിടിച്ചിരിക്കുന്നത് കാണുന്നത്? പരിപ്പ് കറിവയ്ക്കാൻ എടുക്കുമ്പോൾ നിറയെ ചെള്ളാണോ? അവശ്യസാധനങ്ങൾ വൃത്തിയായി സൂക്ഷിച്ചു വയ്ക്കാൻ ചില ടിപ്സ്.

∙ ഉപ്പിട്ടു വയ്ക്കുന്ന ഭരണിയുടെ ഉള്ളിൽ അൽപം അരിമണി വിതറിയശേഷം ഉപ്പിട്ടാൽ കട്ടകെട്ടാതിരിക്കും

∙ പരിപ്പു പാത്രത്തിൽ, ഒരു കിലോ പയറിനു 10—15 എന്ന കണക്കിൽ ഗ്രാമ്പൂ ഇട്ടു വച്ചാൽ ചെള്ളു കടക്കാതിരിക്കും.

∙ പനീർ കേടുകൂടാതിരിക്കാൻ, ബ്ലോട്ടിങ് പേപ്പറിൽ പൊതിഞ്ഞു ഫ്രിഡ്ജിൽ വയ്ക്കുക.

∙ അരിപ്പൊടിയും മൈദയും ഇട്ടു വയ്ക്കുന്ന പാത്രത്തിൽ രണ്ടു വഴനയില ഇട്ടാൽ പൊടിയിൽ ഈർപ്പം പിടിക്കാതിരിക്കും.

∙ പ്ലാസ്റ്റിക് പാത്രങ്ങളിലെ അഴുക്കുകളയാൻ അവ അൽപം ബ്ലീച്ചിങ് പൗഡർ ചേർത്ത ചൂടുവെള്ളത്തിൽ മുക്കി വച്ചശേഷം കഴുകുക.

∙ വറ്റൽമുളക് അരയ്ക്കുന്നതിനു മുമ്പ് അൽപസമയം കുതിർത്ത ശേഷം അരച്ചാൽ വേഗത്തിൽ അരഞ്ഞു കിട്ടും.

∙ സോപ്പു വെള്ളത്തിൽ അൽപം വിനാഗിരി ചേർത്തതു കൊണ്ടു പാത്രം കഴുകിയാൽ പാത്രങ്ങളിലെ മെഴുക്കും മണവും എളുപ്പം നീക്കം ചെയ്യാം.

∙ നൂഡിൽസും പാസ്തയും മറ്റും വേവിക്കുന്ന വെള്ളത്തിൽ അൽപം എണ്ണയൊഴിച്ചാൽ കുഴഞ്ഞുപോകാതിരിക്കും.