ബാൾസാമിക് റോസ്റ്റ് വെജ് സാലഡ്, പീനട്ട് ഡ്രസിങ്ങിനൊപ്പം!

സാലഡ് വെറൈറ്റി രുചികൾ ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ തയാറാക്കാവുന്നൊരും ടെസ്റ്റി കൂട്ട് പരിചയപ്പെടാം.

1. കാരറ്റ് –2 എണ്ണം ചതുരത്തിൽ മുറിച്ചത്
2. വലിയ ഉരുളക്കിഴങ്ങ് –ഒരെണ്ണം ചതുരത്തിൽ മുറിച്ചത്
3. സവോള – 1
4. കാപ്സികം റെഡ്, യെല്ലോ .ഗ്രീന്‍ – ചതുരക്കഷണങ്ങളാക്കണം.
5. റോസ്മേരി 1 ടീസ്പൂൺ അരിഞ്ഞത്
6. റോക്കറ്റ് ലീവ്​സ് – ഒരു കപ്പ്
7. ബാൾസാമിക് വിനഗർ – 4 ടീസ്പൂൺ
8. ഒലിവ് ഒയിൽ – 2 ടീസ്പൂൺ
9. ഉപ്പ് – ആവശ്യത്തിന്

190 ഡിഗ്രിയില്‍ കാരറ്റ്, ഉരുളക്കിഴങ്ങ്, സവോള,കാപ്സികം, റോസ്മേരി എന്നിവ ബാൾസാമിക് വിനഗറും ഒലിവ് ഒയിലും ഉപ്പും ചേര്‍ത്ത് 30 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക. റോക്കറ്റ് ലീവ്​സ് ഡ്രസിങ്ങ് കൊടുക്കുന്നതിനു മുൻപ് മിക്സ്‌ ചെയ്യുക.

സാലഡ് ഡ്രസിങ്ങിന്...

1. വറുത്ത നില കടല – 50 ഗ്രാം
2. വറുത്ത ഇഞ്ചി – ഒരു ചെറിയ പീസ് (saute)
3. വറുത്ത വെളുത്തുള്ളി – 4 അല്ലി
4. തേന്‍ – 2 ടീസ്പൂൺ ,ബാൾസാമിക് വിനഗർ – 1 ടീസ്പൂൺ

ഡ്രസിങ് ചേരുവകള്‍ എല്ലാം മിക്സിയില്‍ അരച്ചെടുക്കാം. അതിലേക്ക് തേനും ബാൾസാമിക് വിനഗറും ചേര്‍ത്തു മിക്സ്‌ ചെയ്യുക.