ഇഞ്ചി ഏലയ്ക്ക രുചിയിലൊരു ചായ

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാനിയമാണ് ചായ, ചൈനയിലാണ് ചായയുടെ ഉൽഭവം. പാൽ,വെള്ളം എന്നിവ സമ അനുപാതത്തിൽ എടുത്ത് ചായ തയാറാക്കുന്ന കേരളാ രീതിയൊന്നു മാറ്റിപ്പിടിച്ചാലോ? ഉത്തരേന്ത്യൻ സ്റ്റൈലിൽ അൽപം സുഗന്ധദ്രവ്യങ്ങളൊക്കെ ചേർത്തൊരു ചായക്കൂട്ട് നോക്കാം.

ആവശ്യമായ സാധനങ്ങൾ

വെള്ളം – 1 ഗ്ലാസ്
പാൽ – ഒന്നേകാൽ കപ്പ്
ഏലയ്ക്ക – 1
ഇഞ്ചി – 1 ചെറിയ കഷ്ണം
പഞ്ചസാര – 2 ടീസ്പൂൺ ( ആവശ്യാനുസരണം)

തയാറാകുന്ന വിധം

വെള്ളം തിളപ്പിച്ചു ഇഞ്ചിയും ഏലയ്ക്കായും ചതച്ചിടുക. ഈ കൂട് തിളച്ചു വരുമ്പോൾ പഞ്ചസാരയും ആവിശ്യത്തിന് തേയിലയും ചേർത്ത് വീണ്ടും തിളപ്പിച്ചു 5നിമിഷം മൂടിവെക്കുക.. എന്നിട് പാലും ചേർത്ത് തിളച്ചുവരുമ്പോൾ ഇറക്കി അരിച്ചെടുത്താൽ നല്ല ചൂട് ഫെവൗർഡ് ടി തയാർ.