രുചികരമായ മുട്ട കബാബ്

മുട്ട കബാബിന്റെ ഈസി ,ടേസ്റ്റി രുചിക്കൂട്ട് പരിചയപ്പെടാം. 

ചേരുവകൾ :

മുട്ട   3
ഉരുളക്കിഴങ്ങ്–    2
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 2 ടീസ്പൂൺ
സവാള  – 2
പച്ചമുളക് – 3
മുളക് പൊടി – ½ ടീസ്പൂൺ
മഞ്ഞൾ പൊടി – ¼ ടീസ്പൂൺ
മല്ലി പൊടി  – ½ ടീസ്പൂൺ
ഗരംമസാല – ¾ ടീസ്പൂൺ
വേപ്പില
മല്ലിയില

മുട്ട – 1
ബ്രഡ് പൊടിച്ചത്
ഉപ്പ്
എണ്ണ

തയാറാക്കുന്ന വിധം

1.പാനിൽ എണ്ണ ഒഴിച്ചു ചൂടാക്കാം.

2.വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്തു 1 മിനിറ്റ് ഇളക്കുക, ചെറുതായി കട്ട് ചെയ്‌ത സവാള, പച്ചമുളക്, വേപ്പില, ഉപ്പ് എന്നിവ ഗോൾഡൻ ബ്രൗൺ കളറാകുന്നതുവരെ കുക്ക് ചെയ്യുക .

3.ഇനി പൊടികൾ ചേർത്തു നന്നായി ഇളക്കുക.

4.ഉരുളക്കിഴങ്ങു വേവിച്ചു ഉടച്ചത് ഇതിലേക്കു മിക്സ് ചെയ്യുക .

5.പുഴുങ്ങിയ മുട്ട 4 / 2 പീസ് ആക്കി കട്ട് ചെയ്യുക .

6.കുറച്ചു മസാല എടുത്തു കയ്യിൽ വെച്ച് ചെറുതായി പരത്തുക , അതിൻറെ നടുക്ക് മുട്ട വെച്ച് മസാല കൊണ്ട് കവർ ചെയ്യുക. കബാബ് രൂപത്തിൽ ആകുക.

7.കബാബ് മുട്ടയിലും ബ്രഡ് പൊടിയിലും മുക്കി ചൂടായ എണ്ണയിൽ ഇട്ടു ഫ്രൈ ചെയ്യുക.