ചിക്കൻ വേവിച്ചു പൊടിച്ചൊരു മാജിക്!

ചിക്കൻ വേവിച്ച് പൊടിച്ചതു ചേർത്ത് ബോൾസ് തയാറാക്കിയാലോ? എണ്ണയിൽ പൊരിച്ചെടുത്ത ചിക്കൻ ബോൾസ് ചെറുചൂടോടെ കഴിച്ചു നോക്കൂ കാണാം മാജിക്ക്!

ചേരുവകൾ
1. ചിക്കൻ വേവിച്ച് പൊടിച്ചത് – ഒരു കപ്പ്
2. റവ – അരക്കപ്പ്
അരിപ്പൊടി – അരക്കപ്പ്
ൈമദ – കാൽക്കപ്പ്
3. വെള്ളം – കാൽ കപ്പ്
4. ഗരം മസാല – രണ്ട് ടേബിൾ സ്പൂൺ
മുളകു പൊടി – രണ്ട് ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
5. പച്ചമുളക് – രണ്ടെണ്ണം
6. കറിവേപ്പില – ഒരു തണ്ട്
7. സവാള ചെറുതായി അരിഞ്ഞത് – മുക്കാൽ കപ്പ്
8. ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം
നാലാമത്തെ മസാലകൾ ചേർത്തു ചിക്കൻ അഞ്ചു മിനിറ്റു വയ്ക്കുക. ഇതിലേക്ക് രണ്ടാമത്തെ പൊടികൾ ചേർക്കുക. പച്ചമുളകും സവാളയും ചെറുതായി അരിഞ്ഞ് ഇതിനൊപ്പം ചേർക്കുക. ആവശ്യത്തിന് ഉപ്പു ചേർത്ത ശേഷം വെള്ളം തളിച്ചു മിശ്രിതം കുഴയ്ക്കുക. എണ്ണ നന്നായി ചൂടായ ശേഷം മിശ്രിതം ഉരുട്ടി പൊരിച്ചു ചൂടോടെ കഴിക്കുക.