എരിവുള്ള ഉന്നക്കായ പൊരിച്ചെടുക്കാം...

തലശ്ശേരി സ്പെഷൽ മധുര പലഹാരമാണ് ഉന്നക്കായ. ഒരൽപം സ്പൈസിയായ നോൺ– വെജ് ഉന്നക്കായ എങ്ങനെ തയാറാക്കാമെന്നു നോക്കാം....

ചേരുവകൾ
1. ചിക്കൻ – 2 കപ്പ് വേവിച്ചു മിക്സിയിൽ അടിച്ചത്
2. ബ്രഡ് അരികു കളഞ്ഞത് – 10 കഷ്ണം
3. സവാള -3 എണ്ണം നുറുക്കിയത്.
4. പച്ചമുളക് - 5 എണ്ണം
5. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന്
6. മഞ്ഞൾപ്പൊടി ആവശ്യത്തിന്
7. ഗരം മസാലപ്പൊടി – അര ടീ സ്പൂൺ
8 മല്ലി ഇല, കറിവേപ്പില
9. എണ്ണ ആവശ്യത്തിന്
10 ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം
ഒരു പാത്രം അടുപ്പിൽ വച്ചു മൂന്നു മുതൽ എട്ടു വരെയുള്ള ചേരുവകൾ വഴറ്റി ചിക്കൻ ചേർക്കുക.
ബ്രഡ് വെള്ളത്തിൽ മുക്കി പിഴിഞ്ഞ് ഓരോന്നും പരത്തി അതിൽ തയാറാക്കി വച്ച മസാല
വച്ച് ഉന്നക്കായുടെ രൂപത്തിൽ ഉരുട്ടുക. ഇത് എണ്ണയിൽ ഇട്ടു പൊരിച്ചെടുക്കുക