Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാഹം മാറ്റാൻ തണ്ണിമത്തൻ ഷെയ്ക്കും സംഭാരവും!

Watermelon

ദാഹിച്ചിരിക്കുമ്പോൾ കുറച്ച് തണ്ണിമത്തൻ കിട്ടിയാൽ ദാഹശമനിക്കു പിന്നെ മറ്റൊന്നും വേണ്ട. തണ്ണിമത്തൻ കൊണ്ടുള്ള രണ്ടു ദാഹശമനികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്- തണ്ണിമത്തൻ ഷെയ്ക്കും സംഭാരവും.

തണ്ണിമത്തൻ വാരിവലിച്ചു കഴിക്കല്ലേ......

1. തണ്ണിമത്തൻ തൊലി കളഞ്ഞ് ചെറുതായി മുറിച്ചത് – 2 കപ്പ്

2. ഫ്രഷ് ക്രീം – 2 കപ്പ്; പഞ്ചസാര – 2 വലിയ സ്പൂൺ

3. കശുവണ്ടി നുറുക്കിയത്– 1 വലിയ സ്പൂൺ

തണ്ണിമത്തൻ മിക്സിയിലിട്ട് അരച്ച ശേഷം ക്രീമും പഞ്ചസാരയും ചേർത്ത് അടിക്കുക. നീളമുള്ള ഗ്ലാസുകളിൽ ഒഴിച്ച് നട്സ് കൊണ്ട് അലങ്കരിച്ചു വിളമ്പാം.

തണ്ണിമത്തൻ സംഭാരം

1. തണ്ണിമത്തൻ ചെറുതായി മുറിച്ചത് – 2 കപ്പ്

ഇഞ്ചി ചതച്ചത് – 1 ചെറിയ കഷണം

2. കട്ടത്തൈര് – 1 കപ്പ്, ഉപ്പ് – പാകത്തിന്, കുരുമുളക് പൊടി – ഒരു നുള്ള്

തണ്ണിമത്തനും ഇഞ്ചിയും കൂടി മിക്സിയിലിട്ട് അരയ്ക്കുക. ഇതിലേക്ക് തൈരും ഉപ്പും കുരുമുളക് പൊടിയും ചേർത്ത് അടിച്ച്, തണുപ്പിച്ച ശേഷം ഗ്ലാസുകളിൽ ഒഴിച്ച് മീതെ വേപ്പിലയും മല്ലിയിലയും ഇട്ട് അലങ്കരിച്ചു വിളമ്പാം.