തലപ്പാവു പോലൊരു പഞ്ചാബി സമോസ

സമോസയുടെ രുചിയിഷ്ടപ്പെടുന്നവർക്ക് ചെയ്തു നോക്കാം പഞ്ചാബി സമോസയുടെ അടിപൊളി രുചിക്കൂട്ട്.

േചരുവകള്‍

1. മൈദ ഒന്നര കപ്പ് എണ്ണ രണ്ടു വലിയ സ്പൂൺ
ഉപ്പ് പാകത്തിന്
അയമോദകം കാൽ ചെറിയ സ്പൂൺ
2. എണ്ണ രണ്ടു ചെറിയ സ്പൂൺ
3. ഇഞ്ചി–മുളകു പേസ്റ്റ് ഒരു വലിയ സ്പൂൺ
4. ഗ്രീൻപീസ് വേവിച്ചത് കാൽ കപ്പ്
ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചത് കാൽ കിലോ
5. ജീരകം പൊടിച്ചത് അര ചെറിയ സ്പൂൺ
മുളകുപൊടി അര ചെറിയ സ്പൂൺ
ഉണങ്ങിയ മാങ്ങാപ്പൊടി
(ആംചൂർ പൗഡർ) ഒരു ചെറിയ സ്പൂൺ
ഉപ്പ് പാകത്തിന്
മല്ലിയില അരിഞ്ഞത് രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം 

∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ചു നന്നായി കുഴച്ചു മാവു പരുവത്തിലാക്കി,  നനഞ്ഞ തുണികൊണ്ടു മൂടി മാറ്റി വയ്ക്കുക.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, ഇഞ്ചി–മുളകു പേസ്റ്റ് ചേർത്തു വഴറ്റി ഇളം ബ്രൗൺ നിറമാകുമ്പോൾ, വേവിച്ച പീസും ഉരുളക്കിഴങ്ങും ചേർത്തിളക്കി, മൂന്നു നാലു മിനിറ്റ് ചെറുതീയിൽ വേവിക്കുക. അഞ്ചാമത്തെ ചേരുവ ചേർത്ത് അഞ്ചു മിനിറ്റ് കൂടി വേവിച്ചു വാങ്ങി ചൂടാറാൻ വയ്ക്കുക.

∙ കുഴച്ചുവച്ചിരിക്കുന്ന മാവ് ആറ് ഉരുളകളാക്കുക. ഒാരോ ഉരുളയും നാലിഞ്ചു വട്ടത്തിൽ പരത്തി രണ്ടായി മുറിക്കണം. ഒാരോന്നും കോൺ ആകൃതിയിലാക്കി ചൂടാറിയ ഫില്ലിങ് നിറച്ചു നന്നായി പൊതിയുക.

∙ ചൂടായ എണ്ണയിൽ ഗോൾഡൻബ്രൗൺ നിറമാകും വരെ വറുത്തു കോരുക.