ഭാർഗവീനിലയത്തിലെ ഗാനങ്ങളെല്ലാം മലയാളികൾക്ക് അന്നും ഇന്നും ഒരു ലഹരിയാണ്. ‘ഏകാന്തതയുടെ അപാരതീരം’, ‘താമസമെന്തേ വരുവാൻ’, ‘പൊട്ടിത്തകർന്ന കിനാവ്’, അനുരാഗമധുചഷകം’ എന്നീ ഗാനങ്ങളൊക്കെ കേൾക്കുമ്പോൾ ലഭിക്കുന്ന ഇന്ദ്രിയസുഖം ഒന്നുവേറെതന്നെയാണ്. റിലീസ് ചെയ്ത് ആറുപതിറ്റാണ്ടാകുമ്പോഴും ഈ പാട്ടുകൾ തലമുറകൾ മാറിമാറി പാടി–കേട്ടുകൊണ്ടിരിക്കാൻ കാരണമെന്തായിരിക്കും.? അങ്ങനെയൊരു വൈകാരിക ബന്ധം ഉള്ളതുകൊണ്ടുകൂടിയാണ് ബാബുരാജ് ഈണം നൽകിയ പാട്ടുകൾ ബിജിബാൽ ഈണം മാറ്റിയപ്പോൾ വിവാദമായതും. ഭാർഗവീനിലയം പുതിയകാലത്തിനനുസരിച്ച് മാറി വരികയാണ്. ആഷിക് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘നീലവെളിച്ചം’ എന്ന ചിത്രം ഭാർഗവീനിലയത്തിന്റെ റീമേക്കാണ്. ബഷീറിന്റെ നീലവെളിച്ചം എന്ന കഥയുടെ പേരുതന്നെയാണ് സിനിമയ്ക്കു നൽകിയതും. ബാബുരാജ് ഈണം നൽകിയ ഗാനങ്ങൾ റീമിക്സ് ചെയ്തതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ മകൻ എം.എസ്. ജബ്ബാർ രംഗത്തെത്തിയതോടെയാണ് ചിത്രം വിവാദമായത്. തങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് സംവിധായകനും സംഗീതസംവിധായകനും പുതിയ ചിത്രത്തിനുവേണ്ടി ഭാർഗവീനിലയത്തിലെ ഗാനങ്ങൾ എടുത്തതെന്നാണ് ജബ്ബാർ പറയുന്നത്. ടൊവിനോ തോമസ് ആണ് നീലവെളിച്ചത്തിലെ നായകൻ. ഈ മാസം 21ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലം അൽപം പിറകിലേക്കു സഞ്ചരിക്കുകയാണ്. വർഷം 1964. എ.വിൻസന്റ് സംവിധാനം ചെയ്ത് മധുവും പ്രേംനസീറും വിജയ നിർമലയും മുഖ്യവേഷം ചെയ്ത ‘ഭാർഗവീനിലയം’ റിലീസ് ചെയ്ത സമയം. വൈക്കം മുഹമ്മദ് ബഷീറിന്റെതാണു കഥയും തിരക്കഥയും. ചിത്രം തിയറ്ററുകളിൽ സൂപ്പർഹിറ്റ്. പി.ഭാസ്കരന്റെ വരികൾക്ക് എം.എസ്.ബാബുരാജ് സംഗീതം നൽകിയ ഏഴുപാട്ടുകളും ഹിറ്റ്. മലയാള സിനിമ ചരിത്രത്തിൽ റെക്കോർഡ് ആയിരുന്നു ആ ഗാനങ്ങളെല്ലാം. ഒരുസിനിമയിലെ എല്ലാ ഗാനവും ആളുകൾ പാടിനടക്കുന്ന കാലം.

ചെന്നൈയിൽ വച്ചായിരുന്നു അന്ന് പാട്ടിന്റെ റെക്കോർഡിങ്ങൊക്കെ നടക്കുക. പടം ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോഴാണ് ബാബുരാജ് സ്വന്തം നാടായ കോഴിക്കോട്ടേക്കു വരുന്നത്. തങ്ങളുടെ പ്രിയപ്പെട്ട സംഗീതജ്ഞനെ കാണാൻ കോഴിക്കോട് നഗരത്തിലെ സംഗീതപ്രേമികളെല്ലാം റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.

ADVERTISEMENT

പണക്കാരും സാധാരണക്കാരുമായ നൂറുകണക്കിനാളുകൾ മദ്രാസ് മെയിൽ വരുന്നതും കാത്തിരിക്കുകയാണ്. എല്ലാവർക്കും കേൾക്കേണ്ടത് ഭാർഗവീ നിലയത്തിലെ ‘താമസമെന്തേ വരുവാൻ’ എന്ന പാട്ടാണ്. അദ്ദേഹം ട്രെയിൻ ഇറങ്ങിയ നേരത്തുതന്നെ അതു പാടികേൾക്കണം. അത്രയ്ക്ക് ഇഷ്ടമായിരുന്നു ആളു‍കൾക്ക് ആ പാട്ട്. ഒരുതരം ഭ്രാന്തുപിടിച്ച അവസ്ഥ.

നീലവെളിച്ചം സിനിമയിൽ റീമാ കല്ലിങ്കൽ.

പക്ഷേ, ബാബുരാജ് ട്രെയിൻ ഇറങ്ങിയതും അന്തരീക്ഷമാകെ മാറി. ബാബുരാജിൽ നിന്ന് ആ ഭാർഗവീനിലയത്തിലെ പാട്ടുകൾ പാടികേൾക്കാൻ എത്തിയ ഒരു സംഘം ആളുകൾ (അന്നത്തെ ധനികർ) അദ്ദേഹത്തെ കാറിൽ കയറ്റിക്കൊണ്ടുപോയി. പക്ഷേ, ആ കാർ അധികദൂരം പോയില്ല. അതിനു മുൻപേ നാട്ടുകാർ കാർ തടഞ്ഞു. വലിയങ്ങാടിയിൽ വച്ച് കാർ തടഞ്ഞ് ആളുകൾ ബാബുരാജിനെ ‘മോചിപ്പിച്ചു. പിന്നീടൊരു ജാഥയായിരുന്നു കോഴിക്കോട്ടെ വലിയ സംഗീത ക്ലബ്ബായ ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബിലേക്ക്. അവിടെ വച്ച് ബാബുരാജ് ഭാർഗവീനിലയത്തിലെ പാട്ടുകൾ എല്ലാവർക്കുമായി പാടിക്കേൾപ്പിച്ചു.

ഭാർഗവീനിലയത്തിലെ ഗാനങ്ങളെല്ലാം മലയാളികൾക്ക് അന്നും ഇന്നും ഒരു ലഹരിയാണ്. ‘ഏകാന്തതയുടെ അപാരതീരം’, ‘താമസമെന്തേ വരുവാൻ’, ‘പൊട്ടിത്തകർന്ന കിനാവ്’, അനുരാഗമധുചഷകം’ എന്നീ ഗാനങ്ങളൊക്കെ കേൾക്കുമ്പോൾ ലഭിക്കുന്ന ഇന്ദ്രിയസുഖം ഒന്നുവേറെതന്നെയാണ്. റിലീസ് ചെയ്ത് ആറുപതിറ്റാണ്ടാകുമ്പോഴും ഈ പാട്ടുകൾ തലമുറകൾ മാറിമാറി പാടി–കേട്ടുകൊണ്ടിരിക്കാൻ കാരണമെന്തായിരിക്കും.? അങ്ങനെയൊരു വൈകാരിക ബന്ധം ഉള്ളതുകൊണ്ടുകൂടിയാണ് ബാബുരാജ് ഈണം നൽകിയ പാട്ടുകൾ ബിജിബാൽ ഈണം മാറ്റിയപ്പോൾ വിവാദമായതും.

ഭാർഗവീനിലയം പുതിയകാലത്തിനനുസരിച്ച് മാറി വരികയാണ്. ആഷിക് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘നീലവെളിച്ചം’ എന്ന ചിത്രം ഭാർഗവീനിലയത്തിന്റെ റീമേക്കാണ്. ബഷീറിന്റെ നീലവെളിച്ചം എന്ന കഥയുടെ പേരുതന്നെയാണ് സിനിമയ്ക്കു നൽകിയതും. ബാബുരാജ് ഈണം നൽകിയ ഗാനങ്ങൾ റീമിക്സ് ചെയ്തതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ മകൻ എം.എസ്. ജബ്ബാർ രംഗത്തെത്തിയതോടെയാണ് ചിത്രം വിവാദമായത്. തങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് സംവിധായകനും സംഗീതസംവിധായകനും പുതിയ ചിത്രത്തിനുവേണ്ടി ഭാർഗവീനിലയത്തിലെ ഗാനങ്ങൾ എടുത്തതെന്നാണ് ജബ്ബാർ പറയുന്നത്. ടൊവിനോ തോമസ് ആണ് നീലവെളിച്ചത്തിലെ നായകൻ. ഈ മാസം 21ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

ADVERTISEMENT

∙ പാട്ടുകളുടെ അവകാശികളാര്?

ബാബുരാജ്.

ജബ്ബാറിന്റെ പരാതിയുണർത്തുന്ന ചോദ്യമിതാണ്. ഭാർഗവീനിലയത്തിലെ പാട്ടുകളുടെ അവകാശികൾ ആരാണ്? എഴുതിയ പി.ഭാസ്കരനോ, സംഗീതം നൽകിയ എം.എസ്. ബാബുരാജോ? കസറ്റ് വിപണിയിലെത്തിച്ച സരിഗമ കമ്പനിയോ? ബാബുരാജ് ഈണം നൽകിയ ഒരു ഗാനത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിന് റോയൽറ്റിയില്ല. അതെല്ലാം ഗാനങ്ങൾ ഇറക്കിയ മ്യൂസിക് കമ്പനികൾക്കാണുള്ളത്. പിതാവിന്റെ ഗാനങ്ങളുടെ റോയൽറ്റി അവകാശത്തിനായി മക്കൾ ഏറെ പരിശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിട്ടില്ല. സാങ്കേതിക കാരണങ്ങളാൽ അതെല്ലാം ചുവപ്പുനാടയിൽപ്പെട്ടുകിടക്കുകയാണ്. ആ സാഹചര്യത്തിലാണ് പുതിയ വിവാദം ഉയർന്നതും.

ബാബുരാജിന്റെ ഈണം മലയാളികൾ തലമുറകളായി കേട്ടുകൊണ്ടിരിക്കുന്നതാണ്. അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിക്കാത്ത ഗായകർ ഉണ്ടാകില്ല. പുതുതലമുറയിലെ ഗായകർ വരെ സ്റ്റേജുകളിൽ ബാബുരാജിന്റെ ഗാനങ്ങൾ ആലപിക്കും. സമൂഹമാധ്യമങ്ങൾ ശ്രദ്ധിച്ചാൽ കാണാം. ബാബുരാജിന്റെ ഗാനങ്ങൾ മാത്രം പാടിക്കൊണ്ട് ശ്രദ്ധേയരായ എത്രയോ പേരുണ്ടെന്ന്. അടുപ്പമുള്ളവർ അദ്ദേഹത്തെ വിളിച്ചിരുന്ന ‘ബാബുക്ക’ എന്ന് അമിതസ്നേഹത്തോടെയും ലാളിത്യത്തോടെയും സംബോധന ചെയ്ത് ബാബുരാജിന്റെ ഗാനങ്ങൾ പാടി പണം കൈപ്പറ്റുന്നവർ പോലും അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരുവിഹിതം കൊടുക്കാൻ ഇതുവരെ തയാറായിരുന്നില്ല.‘ബാബുക്കയുടെ ഗാനം പാടാതെ’ എനിക്കൊരു സംഗീതപരിപാടിയും തുടങ്ങാൻ കഴിയില്ലെന്നു പറയുന്ന പാട്ടുകാരൻ മലയാളത്തിലുണ്ട്. അദ്ദേഹം പോലും ഈ കുടുംബത്തിനായി എന്തെങ്കിലും ചെയ്തതായി ആർക്കും അറിയില്ല. ഇത് ബാബുക്കയുടെ കുടുംബത്തിന്റെ മാത്രം സ്ഥിതിയല്ല. ബാബുരാജിന്റെ ജീവിതവും അങ്ങനെയായിരുന്നു. അതറിയണമെങ്കിൽ ബാബുരാജ് ആരാണെന്നറിയണം.

∙ ഉസ്താദ് ജാൻ മുഹമ്മദ്

വൈക്കം മുഹമ്മദ് ബഷീർ, ടൊവീനോ തോമസ്. Image- Twitter/ @aashiqabu.
ADVERTISEMENT

പണ്ട്, പൊന്നാന്നിയിലെയും കോഴിക്കോട്ടെയും കണ്ണൂരിലെയും കല്യാണവീടുകളിലെല്ലാം ഗാനമാലപിക്കാൻ ഉത്തരേന്ത്യയിൽ നിന്നെത്തുന്ന സംഗീതജ്‍ഞർ ധാരാളമുണ്ടായിരുന്നു. ഇവിടെ ഹിന്ദുസ്ഥാനി സംഗീതം പ്രചരിപ്പിച്ചത് അവരായിരുന്നു. കർണാടിക് സംഗീതത്തെക്കാൾ മലബാറിൽ ഹിന്ദുസ്ഥാനിക്ക് പ്രാധാന്യം ലഭിക്കാൻ കാരണം ഇവരായിരുന്നു. അക്കൂട്ടത്തിൽപ്പെട്ട ഗായകനായിരുന്നു ബംഗാളിയായ ഉസ്താദ് ജാൻ മുഹമ്മദ്. ഉത്തേരന്ത്യയിലെ അറിയപ്പെടുന്ന ഖവാലിഗായകനായിരുന്നു അദ്ദേഹം. കല്യാണവീടുകളിൽ പാടാൻ വേണ്ടിയായിരുന്നു അദ്ദേഹത്തെ ആദ്യമായി ഇവിടേക്കു കൊണ്ടുവന്നത്. അന്ന് മലബാറിലെ സമ്പന്ന കുടുംബങ്ങളിലെ കല്യാണത്തിനൊക്കെ ഇതുപോലെയുള്ള പ്രശസ്തരായ ഗായകർ വരുമായിരുന്നു പാട്ടുപാടാൻ. ഉസ്താദ് ജാൻ മുഹമ്മദ് വളരെ വേഗം തന്നെ കോഴിക്കോട്ട് അറിയപ്പെടുന്ന ആളായി. കച്ചേരികളും കല്യാണവീടുകളിലെ പാട്ടുമായി അദ്ദേഹത്തിനു തിരക്കോടു തിരക്കു തന്നെ. ഇപ്പോൾ മലപ്പുറം ജില്ലയിലുള്ള വാഴക്കാട്ടെ ആക്കോട്ടുനിന്ന് അദ്ദേഹം ഒരു വിവാഹം കഴിച്ചു. ഫാത്തിമ്മ. ജാൻ മുഹമ്മദിന് ഫാത്തിമ്മയിൽ ഒരാൺകുഞ്ഞു പിറന്നു– മുഹമ്മദ് സാബിർ.

പിതാവിൽ നിന്നാണ് സാബിർ സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്നത്. സാബിറിന് ആറുവയസ്സുള്ളപ്പോൾ ഉമ്മ മരിച്ചു. ജാൻ മുഹമ്മദ് തലശ്ശേരി ചിറക്കലിൽ നിന്നു വീണ്ടും വിവാഹം കഴിച്ചു. റുഖിയാബി. അതോടെ സാബിറിന്റെ താമസം ചിറക്കരയിലേക്കു മാറ്റി. അവിടെ സ്കൂളിൽ ചേർന്നു. സ്കൂൾ വിട്ടുവന്നാലാണ് പിതാവിനൊപ്പം സംഗീതം പഠിക്കുന്നത്. നാലഞ്ചു കൊല്ലം കഴിഞ്ഞപ്പോഴേക്കും ജാൻ മുഹമ്മദിന് കച്ചേരികൾ കുറഞ്ഞുവന്നു. ഒരുനാൾ അദ്ദേഹം ഭാര്യയെയും മക്കളെയും വിട്ട് ബോംബെയിലേക്കു തിരിച്ചുപോയി.

ബിജിബാൽ.

മുഹമ്മദ് സാബിർ, മജീദ് എന്നീ മക്കളെ എങ്ങനെ വളർത്തുമെന്നറിയാതെ റുഖിയാബി സങ്കടപ്പെട്ടു. വീട്ടിൽ പട്ടിണിയുടെ തിരിനാളം കണ്ടപ്പോൾ സാബിർ ഉപ്പ പകർന്നുനൽകിയ സംഗീതവുമായി തെരുവിലേക്കിറങ്ങി. ഹിന്ദുസ്ഥാനി ഭജനുകളും ഹിന്ദി സിനിമാഗാനങ്ങളും ആലപിച്ചുകൊണ്ട് സാബിർ ആളുകൾ കൂടുന്ന സ്ഥലത്തെത്തി. അവിടെ നിന്നു കിട്ടുന്ന നാണയത്തുട്ടുകളായിരുന്നു ആ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോയത്.

പാടി പാടി സാബിർ കോഴിക്കോട്ടുമെത്തി. സംഗീതത്തെ നെഞ്ചേറ്റിയ നഗരം. കോഴിക്കോട്ടെ പട്ടാളപ്പള്ളിക്കു (മാനാഞ്ചിറ) സമീപം വച്ച് ഒരു കൊച്ചുബാലൻ വയറ്റത്തടിച്ചു പാടുന്നതു കണ്ട പൊലീസ് കോൺസ്റ്റബിൾ കുഞ്ഞിമുഹമ്മദ് അവനെ സ്വന്തം വീട്ടിലേക്കു കൂട്ടി. അവിടെ സാബിറിന് മറ്റൊരാൾകൂടിയുണ്ടായിരുന്നു കൂട്ടിന്. സംഗീതത്തെ ഇഷ്ടപ്പെടുന്ന ലെസ്‍ലി എന്ന ചെറുപ്പക്കാരൻ. കോഴിക്കോട്ടെ പ്രമുഖനായ വാച്ച്കമ്പനിയുടമ ജെ.എസ്.ആൻഡ്രൂസിന്റെ മകൻ. ലെസ്‍ലിയാണു പിന്നീട് കോഴിക്കോട് അബ്ദുൽഖാദറായത്. രണ്ടുപേരും നല്ല ഗായകർ. കുഞ്ഞിമുഹമ്മദ് ഇരുവരെയും പ്രോത്സാഹിപ്പിച്ചു. അങ്ങനെ രണ്ടുപേരും പെട്ടെന്നുതന്നെ പേരെടുത്തു. കോഴിക്കോട്ടെ പല പ്രമുഖ വേദികളിലും അവർക്കു ഗാനമാലപിക്കാൻ അവസരം ലഭിച്ചു. കുഞ്ഞുമുഹമ്മദിന്റെ സഹോദരി സഹോദരി നഫീസയെ ബാബുരാജ് വിവാഹം ചെയ്തു. കുഞ്ഞുമുഹമ്മദിന്റെ മൂത്തപെങ്ങൾ ആച്ചുമ്മയെ വിവാഹം കഴിക്കാൻ ലെസ്‍ലി മതംമാറി അബ്‍ദുൽ ഖാദറായി. കുഞ്ഞുമുഹമ്മദ് സ്ഥാപിച്ച ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബിലൂടെയായിരുന്നു സാബിറും ഖാദറും പാട്ടുകാരായി പേരെടുത്തത്.

∙ വിപ്ലവഗാനങ്ങളിലൂടെ മുന്നോട്ട്

പിന്നീട് ഇരുവരും കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി പൊതുയോഗങ്ങളിൽ വിപ്ലവഗാനങ്ങൾ ആലപിക്കാൻ തുടങ്ങി. പാർ്ട്ടി യോഗങ്ങളിലെല്ലാം ഇരുവരുടെയും പടപാട്ടുകൾ ഒഴിവാക്കാനാവാത്ത ഘടകമായിരുന്നു. കൂടെ ഗായികയായി മച്ചാട്ട് വാസന്തിയും. ഇതിനിടെ സാബിർ കോഴിക്കോട്ടുകാർക്കു ബാബുരാജ് ആയി മാറി.

കോഴിക്കോട്ടെയും കണ്ണൂരിലെയും നാടകസമിതികൾക്കു വേണ്ടിയെല്ലാം ഇവർ പാടാൻ പോകുമായിരുന്നു. ചെറുകാടിന്റെ ‘നമ്മളൊന്ന്’ എന്ന നാടകത്തിനു സംഗീതസംവിധാനം നിർവഹിച്ചത് ബാബുരാജായിരുന്നു.

പരിപാടികളിൽ നിറഞ്ഞുനിൽക്കുന്ന സമയത്താണ് ബാബുരാജ് കോഴിക്കോട്ടു വിടുന്നത്. തന്റെ പിതാവിനെ തേടി കൊൽക്കത്തയിലേക്കു പുറപ്പെട്ടു. പക്ഷേ, കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ബോംബെയിലെത്തി പല സംഗീത ട്രൂപ്പുകൾക്കൊപ്പവും പ്രവർത്തിച്ചു. ഹിന്ദി സിനിമകളിൽ പാടാൻ അവസരം ലഭിച്ചെങ്കിലും അവിടെ തുടർന്നില്ല. വീണ്ടും കോഴിക്കോട്ടേക്കു വന്നു. കോഴിക്കോട്ടുനിന്നു വിട്ടുനിന്ന സമയത്ത് ഹിന്ദുസ്ഥാനി സംഗീതത്തെ കൂടുതൽ അറിയാൻ ബാബുരാജിനു സാധിച്ചു. വീണ്ടും കോഴിക്കോട്ടെ നാടകസമിതികളിൽ സജീവമായി. അക്കാലത്താണ് പി.ഭാസ്കരൻ കോഴിക്കോട് ആകാശവാണിയിൽ ജോലിക്കെത്തുന്നത്. കോഴിക്കോട് അബ്ദുൽ ഖാദർ ആണ് ബാബുരാജിനെ ഭാസ്കരൻ മാഷിനു പരിചയപ്പെടുത്തുന്നത്. അതോടെ ബാബുരാജിന്റെ ജീവിതം വഴിമാറി.

∙ ശേഷം ഭാഗം സ്ക്രീനിൽ

മലയാള സിനിമയിലേക്കുള്ള വഴി ബാബുരാജിനായി തുറക്കുന്നത് ആ ബന്ധത്തിലൂടെയായിരുന്നു. രാമു കാര്യാട്ട് സംവിധാനം ചെയ്ത് ഭാസ്കരൻ മാഷ് ഗാനങ്ങളെഴുതി കെ.രാഘവൻമാസ്റ്റർ സംഗീതം നൽകിയ നീലക്കുയിൽ എന്ന ചിത്രത്തിൽ സഹകരിക്കാൻ ബാബുരാജിനു സാധിച്ചു. രാഘവൻമാസ്റ്ററുടെ സഹായിയായിരുന്നു ബാബുരാജ്. 1957ൽ രാമുകാര്യാട്ട് സംവിധാനം ചെയ്ത ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലൂടെ ബാബുരാജ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനായി. തൊട്ടതെല്ലാം പൊന്നാക്കി ബാബുരാജ് മുന്നേറി. വസന്തഗീതങ്ങൾ നൽകി ബാബുരാജ് മലയാള സിനിമാ സംഗീതത്തെ വാനോളം ഉയർത്തി.

രാമു കാര്യാട്ട്.

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ തന്നെയായിരുന്നു താഴ്ചയും. അവശതയുടെ ഇടവേളയിൽ മലയാള സിനിമ ബാബുരാജിനെ മറന്നു. മദ്രാസിൽ നിന്നുള്ള വിളി വരുന്നതും കാത്തിരുന്നു ബാബുരാജ്. പക്ഷേ, സിനിമയ്ക്കു ബാബുരാജിനെ ആവശ്യമുണ്ടായിരുന്നില്ല. ജീവിക്കാൻ വേണ്ടി ബാബുരാജ് ഹാർ‍മോണിയവുമായി ഇറങ്ങി. ഉന്നത നിലയിൽ നിന്നിരുന്ന സംഗീതസംവിധായകൻ ഗാനമേളകളിൽ ഹാർമോണിയം വായിക്കാൻ പോയി. രണ്ടാം ഭാര്യ ബിച്ചയെയും മക്കളെയും പുലർത്താൻ മറ്റൊരു മാർഗവും അദ്ദേഹത്തിനില്ലായിരുന്നു. ജീവിതത്തിലെ പല്ലവി നന്നായെങ്കിലും അനുപല്ലവി മോശമായിപ്പോയി. 1978ൽ അദ്ദേഹം മരിച്ചു.

കോഴിക്കോടിന്റെ സംഗീതപാരമ്പര്യത്തെ ഇത്രയധികം ഉയരത്തിലെത്തിച്ച ബാബുരാജിന് കോഴിക്കോട് നഗരം എന്തുനൽകിയെന്നു ചോദിച്ചാൽ അദ്ദേഹത്തിന്റെ സംഗീതത്തെ ഈ നഗരം ഇപ്പോഴും നെഞ്ചേറ്റുന്നു എന്നു തന്നെ പറയാം. ബാബുരാജിനായി ഭരണകൂടം ഒന്നും ചെയ്തില്ല എന്നു പറയാം. പക്ഷേ, സംഗീതപ്രേമികളുടെ മനസ്സിൽ ഇപ്പോഴും ബാബുരാജിന് വലിയൊരു സ്ഥാനമുണ്ട്. അതുകൊണ്ടാണ് അവരിപ്പോഴും അദ്ദേഹത്തെ ‘ബാബുക്ക’ എന്നു മാത്രം വിളിക്കുന്നത്.

English Summary: Life Story of Baburaj; When Neelavelicham is about to hit Theaters