വണ്ടി ഇടിക്കുമ്പോൾ 'എന്റെ മുടിപ്പുര അമ്മച്ചിയേ...' എന്നാണ് ജഗതി നിലവിളിക്കുന്നത്. മുടിപ്പുര അമ്മച്ചി തെക്കൻ തിരുവിതാംകൂറിലാണ്. കൊയ്ത്തു കഴിഞ്ഞ വയലിൽ ഓല കൊണ്ടുള്ള മുടിപ്പുര കെട്ടി ഭഗവതിയെ കുടിയിരുത്തി ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം നടക്കാറുണ്ട്. മുടിപ്പുര അമ്മച്ചിയേ... എന്ന് നാട്ടുകാർ ഭക്തിയോടെ വിളിക്കും. എന്തെങ്കിലും ഏനക്കേടുണ്ടാകുമ്പോൾ എന്റെ മുടിപ്പുര അമ്മച്ചിയേ... എന്നു സങ്കടത്തോടെ വിളിക്കും. (എന്റെ ഗുരുവായൂരപ്പാ എന്നത് സിനിമയിലാണ് കണ്ടുവന്നത്). ജഗതിയിലും ഉണ്ട് മുടിപ്പുര. തെക്കൻ തിരുവിതാംകൂർ ഭാഷയുടെ ഒരു വിജ്ഞാന നിഘണ്ടു ആയി തുടരുന്ന കാലത്താണ് വാഹനാപകടത്തിൽ അദ്ദേഹത്തിന് ശബ്ദം നഷ്ടമായത്. നഷ്ടം ഭാഷയ്ക്കായായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സന്ദേശം സിനിമയിൽനിന്ന്.
ADVERTISEMENT

ഇന്നസെന്റിന്റെ 'ടാ കന്നാലി'  വിളിയുണ്ട്. വിളിക്കുമ്പോൾ തൃശൂരിലെ, ഇരിങ്ങാലക്കുടയിലെ നസ്രാണി ഭാഷ കൂടിയാണ് ഉള്ളിലേക്ക് എത്തിയിരുന്നത്. ‘അള്ളാ’ എന്നും മലയാളികൾ ദേശഭേദമില്ലാതെ വിളിക്കുന്നു. മാമുക്കോയ നടത്തിയ പ്രയോഗമാണ് പോപ്പുലറായത്. ‘കള്ള നായീന്റെ മോനേ’ എന്ന് വിളിക്കുന്ന കല്ലായി ഭാഷയിലും സ്നേഹത്തിന്റെ മേലാപ്പുണ്ട്. വേഷം ഏതാണെങ്കിലും മാപ്പിള ആയാലും നമ്പൂതിരി ആയാലും മുസ്‌ലിം ചുവയുള്ള  കോഴിക്കോടൻ ഭാഷയാണ് മാമുക്കോയ സംസാരിച്ചിരുന്നത്. ആർക്കും അതൊരു പ്രശ്നമായി തോന്നിയിട്ടില്ല.

'സന്ദേശ’ത്തിലെ ഉത്തരേന്ത്യൻ നേതാവായി ഹിന്ദി പറയുന്ന കഥാപാത്രമായി ഇന്നസെന്റിനെ കാസ്റ്റ് ചെയ്യാൻ സംവിധായകന് മടി തോന്നിയില്ല.  ഈ നിമിഷം വരെ അത് ഏതെങ്കിലും തരത്തിലുള്ള പോരായ്മയാണെന്ന് കണ്ടവർക്കും തോന്നിയിട്ടില്ല. നാടിനൊത്ത് വേഷം മാറുന്ന ഭാഷയെ സിനിമയിൽ കൊണ്ടുവരാം എന്നു ധൈര്യപ്പെട്ടവരാണ് ഇന്നസെന്റും മാമുക്കോയയും ജഗതിയും. ഈ ഭാഷകളൊക്കെ തൽക്കാലം നിലച്ചിരിക്കുന്നു. 

∙ ഇനി വരുമോ ഈ ഭാഷകൾ!

ADVERTISEMENT

ജഗതി ശ്രീകുമാർ

ചെത്തും ചൂരുമുള്ള ഭാഷ എന്നാണ് മഹാകവി പി. കുഞ്ഞിരാമൻനായരുടെ പ്രയോഗം. മാനകഭാഷയുടെ ചതുരവടിവ് ഇല്ലാതാകുമ്പോഴാണ് അത് തട്ടുംതടവുമില്ലാതെ മനസ്സിലേക്ക് കയറിപ്പോകുന്നത്. അതിനോടൊപ്പമാണ് കലാകാരന്റെ അഭിനയമികവ്. നിഷ്കളങ്കനായ വള്ളുവനാട്ടുകാരനെയാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ മലയാളി മനസ്സിൽ ബാക്കിവച്ചുപോയത്. മലയാള ഭാഷയുടെ വൈവിധ്യത്തിന്റെ പ്രയോക്താക്കൾ കൂടിയായിരുന്നു ഈ  നടന്മാർ. തങ്ങളൂടെ അഭിനയപൂർണതയ്ക്കു വേണ്ടി കൂടിയാണ്  ഭാഷാ വൈവിധ്യത്തെ അവർ ഉപയോഗിച്ചത്. ഭാഷയുടെ കരുത്തുപയോഗിച്ച് കഥാപാത്രങ്ങൾക്ക് തനിമ നൽകാൻ ഇവർക്കു കഴിഞ്ഞു.

∙ അഭിനയിക്കാനറിയാത്തവർ! 

ADVERTISEMENT

മാമുക്കോയ (ഫയൽ ചിത്രം: മനോരമ)

ചുമ്മാ നിർത്തിക്കൊടുത്താൽ മതി  എന്ന് സംവിധായകർ പലപ്പോഴായി ഇവരെ വിലയിരുത്തിയിട്ടുണ്ട്. കൃത്യമായ നിരീക്ഷണത്തിന്റെ ശക്തിയാൽ ഇവർ പകർന്നാടും. ദൃശ്യഭാഷയാണ് സിനിമ. ആ സിനിമയിൽ മലയാള ഭാഷയുടെ പ്രാദേശിക വൈവിധ്യത്തെ വിളക്കിച്ചേർക്കാൻ ഇവർക്ക് ഒരിക്കലും മടി തോന്നിയില്ല. ഭാഷാവൈവിധ്യത്തെ പരിഹസിക്കാൻ മാത്രമാണ് മിമിക്രി താരങ്ങൾക്ക് കഴിയുന്നത്. അവിടെയാണ് മാമുക്കോയയും ഇന്നസെന്റ് ജഗതി ശ്രീകുമാറും മാറിനിന്നത്. 

∙ സാഹിത്യഭാഷ അല്ല 

ജഗതി ശ്രീകുമാറും ഒടുവിൽ ഉണ്ണികൃഷ്ണനും.

ഞാനിപ്പോൾ സുരാജ് പയ്യന്നൂരാണ് എന്നാണ് സുരാജ് വെഞ്ഞാറമൂട് പറഞ്ഞത്. മലയാള സിനിമയിൽ പ്രാദേശിക ഭാഷയുടെ പരീക്ഷണം വ്യാപകമാണ്. കാസർകോട് ഭാഷ മുതൽ തിരുവനന്തപുരം ഭാഷ വരെ അടിസ്ഥാനമാക്കിയ സിനിമകൾ സുലഭമാണ്. സാഹിത്യത്തിൽ പണ്ടേ ഈ ശ്രമം നടന്നിട്ടുണ്ട്. എന്നാൽ എഴുത്തിന് വഴങ്ങാത്തതാണ് പ്രാദേശിക ഭാഷയുടെ സൗന്ദര്യം എന്നതിനാൽ വിഘടിച്ചുനിന്നു. പഴകിത്തേഞ്ഞ പ്രയോഗങ്ങളും പത്രഭാഷയ്ക്കപ്പുറം പോകാത്ത വാക്കുകളുമായി കവികൾ ബോറടിപ്പിക്കാനും തുടങ്ങിയപ്പോഴാണ് പി. പറഞ്ഞപോലെ ചെത്തും ചൂരുമായി ഇവർ മനസ്സുകളിൽ കയറിക്കൂടിയത്.

ഇന്നസെന്റ്, മാമുക്കോയ, ജഗദീഷ്

∙ ഈ ത്രിമൂർത്തികളുടെ സേവനം

ഇ.കെ.നായനാർ (ഫയൽ ചിത്രം)

മലയാളികളുടെ രണ്ടാം തലമുറയും ഇപ്പോൾ മൂന്നാം തലമുറയും വിദേശത്തു വാസമായിക്കഴിഞ്ഞു. ഇവരുടെ മാതൃഭാഷ ഏതാണ്?. ഇവർ നാളെ മലയാളത്തെ എങ്ങനെ കാണും?. ഈ ചോദ്യങ്ങൾക്കുള്ള മറുപടി കൂടി ആയിരുന്നു ഈ മൂന്നുപേരും. ഇവരുടെ ഭാഷയും പ്രയോഗവും മലയാളം രക്തത്തിൽ മാത്രമുള്ള പുതിയ തലമുറയെയും വശീകരിച്ചിട്ടുണ്ടായിരുന്നു. അവർക്ക് മലയാള നാടുമായുള്ള ബന്ധവും അങ്ങനെ ഇവർ ഇണക്കിച്ചേർത്തു. 

സത്യൻ അന്തിക്കാട്

ഈ ദൗത്യം നിറവേറ്റിയ മറ്റൊന്ന് സിനിമാ പാട്ടുകൾ ആയിരുന്നു. 40 വയസ്സിന് മുകളിലുള്ള പ്രവാസിയെ വീഴ്ത്തണമെങ്കിൽ പഴയ സിനിമാ പാട്ടുകൾ തന്നെ വേണം. യേശുദാസ് പാടിയ അയ്യപ്പഭക്തിഗാനങ്ങളുടെ ആരാധകരിൽ ഹിന്ദുക്കൾ മാത്രമല്ല എന്നതു പ്രത്യേകം പറയേണ്ടതാണ്. മലയാള സിനിമാ പാട്ടുകളുടെ പ്രാധാന്യത്തെപ്പറ്റി പ്രശസ്ത ഇംഗ്ലിഷ് എഴുത്തുകാരൻ അനിസ് സലീം വളരെ വിശദമായി പറഞ്ഞിട്ടുണ്ട്– ഒരു തട്ടിക്കൂട്ടിയ ഈണം വാട്സാപ്പിൽ അയച്ചു കൊടുത്തിട്ട് കുറച്ച് വേർഡ്സ് ആവശ്യപ്പെടുന്ന സംവിധായകരുടെ കാലത്ത് (റഫീക് അഹമ്മദ് പറഞ്ഞത്) നല്ല പാട്ട് ഉണ്ടാകും എന്ന പ്രതീക്ഷ വച്ചുപുലർത്തേണ്ടതില്ല. 

∙ എവിടെനിന്ന് വരുന്നു ഈ ഭാഷ!

എഴുത്തുകാർക്ക് അവരുടെ ടൂൾ ആണ് ഭാഷ. എന്നാൽ സിനിമാക്കാരെ സംബന്ധിച്ച് ഭാഷയല്ല ഭാവമാണ് പ്രധാനം. പക്ഷേ അഭിനയത്തോടൊപ്പം സ്വന്തം ഭാഷയെ ഇണക്കിച്ചേർക്കുക എന്ന ആശയം ഈ മൂന്നുപേർക്കും എവിടെനിന്നു കിട്ടി എന്നത് ചിന്തനീയം തന്നെയാണ്. ഇവർ മലയാളഭാഷയ്ക്ക് നൽകിയ സംഭാവനയെ പറ്റി ഗവേഷണം നടത്തേണ്ടതുണ്ട് എന്ന് അടുത്തിടെ എഴുത്തുകാരനായ പായിപ്ര രാധാകൃഷ്ണൻ എഴുതിയിരുന്നു. 

ഈ മൂന്നുപേർക്ക് പുറമെ ഒടുവിൽ ഉണ്ണികൃഷ്ണൻ, കെപിഎസി ലളിത, ശങ്കരാടി എന്നിങ്ങനെ തനിമയുള്ള നടീ നടന്മാരുടെ എണ്ണം മലയാളത്തിൽ ഇല്ലാതായിക്കഴിഞ്ഞു. ഇവരെല്ലാം അവർ ജീവിച്ചതും കടന്നുപോയതുമായ സന്ദർഭങ്ങളിൽനിന്ന് വലിച്ചെടുത്തതാണ് അവരുടെ ഭാഷയും അഭിനയവും. ദാരിദ്ര്യവും കഷ്ടപ്പാടും തിരസ്കാരവും അതിനെ ബലപ്പെടുത്തിയിരിക്കുന്നു. ഇരുട്ട് കണ്ടിട്ടില്ലാത്ത മലയാളി ചെറുപ്പക്കാർക്ക് അത് മനസ്സിലാവില്ല. ഒട്ടും അഭിലഷണീയമല്ലാത്ത ആ കാലം ഇനി തിരിച്ചു വരില്ല എന്നതുകൊണ്ടുതന്നെ ഇത്തരം നടീനടന്മാരും കലാകാരന്മാരും ഉണ്ടാകണമെന്നില്ല. ഇവരെ അതിശയിപ്പിക്കുന്ന നടീനടന്മാർ ഉണ്ടാകും. പക്ഷേ ഇവർ ഉണ്ടാകില്ല. 

∙ ഭാഷ വിലക്കുന്ന വിദ്യാഭ്യാസം 

ഇന്നസെന്റിന്റെയും മാമുക്കോയയുടെയും കാര്യത്തിൽ ഉന്നത വിദ്യാഭ്യാസം ലഭിക്കാത്തതും ഭാഷയുടെ തനിമ നിലനിർത്താൻ സഹായിച്ചു എന്നു വ്യാഖ്യാനിക്കുന്നവരുണ്ട്. ആറാം ക്ലാസ് വരെ മാത്രം പഠിച്ചു എന്ന് ‘വീമ്പിളക്കിയിരുന്ന’ ഇന്നസെന്റ്, തന്റെ കൊച്ചുമകൻ താൻ എഴുതിയ പുസ്തകം പഠിക്കുന്നത് കണ്ട് അഭിമാനിച്ചിട്ടുണ്ട്. പറ്റിക്കപ്പെടുന്നത് നമ്മളാണ്. മാമുക്കോയയ്ക്ക് പരിചിതമായ ആളുകൾ തിക്കോടിയൻ, കെ.ടി. മുഹമ്മദ്, വൈക്കം മുഹമ്മദ് ബഷീർ എന്നിങ്ങനെ വലിയ മനുഷ്യരായിരുന്നു. ലാളിത്യം അദ്ദേഹത്തിന് കൈമുതലായത് ഇതുപോലുള്ള വലിയവരുമായുള്ള ബന്ധം കാരണമാണ്. 

ശക്തമായ മതവിമർശനത്തിനും അദ്ദേഹത്തിന് മടിയുണ്ടായില്ല. അതിനൊക്കെ വേണ്ട അറിവ് കൈമുതലായിരുന്നു. അനൗപചാരിക അറിവുകളുടെ വലുപ്പം അങ്ങനെ അവർ ബോധ്യപ്പെടുത്തി. ഇന്നത്തെ പുതുതലമുറ സിനിമാക്കാർക്ക് വിദ്യാഭ്യാസമുണ്ട്. അനുഭവങ്ങളുടെ പച്ചപ്പില്ല. നിരീക്ഷണം ഇല്ല. മുറികൾക്കകത്ത് സിനിമ രൂപം കൊള്ളുന്നു. പുറത്തെ വെള്ളിവെളിച്ചത്തിൽ ചീറ്റിപ്പോകുന്നു. 

∙ രാഷ്ട്രീയത്തിലെ നായനാരെപ്പോലെ 

രാഷ്ട്രീയത്തിൽ സമീപകാലത്ത് ഇ.കെ. നായനാരെയാണു ജനം സ്നേഹിച്ചത്. വാക്കിലും പ്രവൃത്തിയിലും സ്നേഹം നിറഞ്ഞതായിരുന്നു ഒരു കാരണം. വടക്കൻ മലബാറിലെ ഭാഷയെയും മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നായനാർ കൊണ്ടുവന്നു. ‘നായീന്റെ മോനേ’ എന്നു മാമുക്കോയ പറയുമ്പോൾ ആളുകൾ ചിരിക്കുന്നതുപോലെ നായനാരുടെ പരിധിവിട്ട ശകാരത്തെയും ജനം ഇഷ്ടപ്പെട്ടിരുന്നു. ലൈംഗിക സൂചനകളോ ജാതി പരിഗണനകളോ, സ്ത്രീ വിരോധമോ ഒക്കെ ആരോപിച്ചിട്ടുണ്ടെങ്കിലും ഉദ്ദേശശുദ്ധിയാൽ അതെല്ലാം മാപ്പാക്കിയിരുന്നു മലയാളികൾ. മാമുക്കോയയെയും ജഗതിയെയും ഇന്നസെന്റിനെയും ഒടുവിലാനെയും കുതിരവട്ടം പപ്പുവിനെയും പറവൂർ ഭരതനെയും ഫിലോമിനയെയും ഒക്കെ മലയാളികൾക്ക് ഇഷ്ടമായിരുന്നു. കഥാപാത്രങ്ങളായി പകർന്നാടാൻ ശ്രമിച്ച് വിഭ്രമിപ്പിച്ചാണ് താരങ്ങൾ ജീവിച്ചിരുന്നതെങ്കിൽ ആടയേതുമില്ലാതെ ഇവർ മനസ്സുകളിലേക്ക് കടന്നുചെന്നു. 

∙ ഗ്രാമീണ സിനിമകളെ പിരിച്ചുവിടുമ്പോൾ 

ഗ്രാമീണ കഥാപാത്രങ്ങളുടെ സമ്മേളനം ആയിരുന്നു സത്യൻ അന്തിക്കാട് സിനിമകൾ. സത്യൻ അന്തിക്കാടിന്റെ സിനിമകൾ തുടങ്ങുന്ന സമയത്ത് ഞാനങ്ങെത്തിക്കൊള്ളാം എന്നാണ് കഥാപാത്രങ്ങളെല്ലാം വിളിച്ചറിയിച്ചിരുന്നത്. കഥയോ സന്ദർഭമോ കഥാപാത്രമോ ഒന്നും പ്രശ്നമല്ല. ഒടുവിൽ, കെപിഎസി ലളിത, ഇന്നസെന്റ്, മാമുക്കോയ, ശങ്കരാടി എന്നിങ്ങനെ കഥാപാത്രങ്ങളെത്തിയിരുന്നു. മാമുക്കോയ പെട്ടിയും തൂക്കി ഷൂട്ടിങ്ങിനു തിരിക്കുമ്പോൾ എവിടെയോ സത്യന്‍ അന്തിക്കാടിന്റെ സിനിമ തുടങ്ങി എന്നും പറഞ്ഞിരുന്നു. പകരം വയ്ക്കാൻ ഇല്ലാത്തവരാണ് ഈ കഥാപാത്രങ്ങൾ. സത്യൻ അന്തിക്കാടിന്റെ ഗ്രാമീണ സിനിമകളെയും കാലം തൽക്കാലം പിരിച്ചുവിട്ടിരിക്കുന്നു.

English Summary: Mamukkoya, Innocent, KPAC Lalitha...etc.; End of Acting Blended with Linguistic Experiments