തിരുവണ്ണൂരിലെ വീടിന്റെ പൂമുഖത്ത് ചിരിച്ചു ചാരിയിരുന്ന് കിളികളോടും കാറ്റിനോടും വെയിലിനോടും മഴയോടുമെല്ലാം വർത്തമാനം പറഞ്ഞാണ് കൈതപ്രം കാൽപനികതയുടെ മഹാലോകം മലയാളിയുടെ മുന്നിലേക്ക് തുറന്നിട്ടത്. ആ തൂലികത്തുമ്പ് കടലാസിലമര്‍ത്തിക്കുറിച്ച വാക്കോരോന്നും ഇന്നും ഹൃദയാന്തരാളത്തില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട് പാട്ടുപ്രേമികൾ. പ്രായത്തിന്റെ അവശതകളൊന്നും തന്റെ എഴുത്തിനെ ബാധിക്കില്ലെന്നു പറയുമ്പോൾ ഇനിയും എഴുതാനുള്ള വരികളും പ്രാസഭംഗിയുമെല്ലാം മനസ്സിൽ സ്വരുക്കൂട്ടി വച്ചിരിക്കുക തന്നെയാണെന്നു തോന്നും കേൾക്കുന്നവർക്ക്. ആരോടും പിണങ്ങാനറിയാത്ത കൈതപ്രത്തിന് യാതൊന്നിലും പരിഭവമില്ല. തന്റെ പ്രതിഭയിൽ വിശ്വസിച്ച് ആര് എപ്പോൾ വിളിച്ചാലും പാട്ടെഴുതിക്കൊടുക്കുമെന്ന് എഴുതിക്കൊതിതീരാതെ, നിറചിരിയോടെ അദ്ദേഹം പറയുന്നു. കേട്ടു മതിവരാതെ ആ വരികൾക്കായി മലയാളി കാത്തിരിക്കുന്നു. പാട്ടും പറച്ചിലുമായി കൈതപ്രം ദാമോദരൻ നമ്പൂതിരി മനോരമ ഓൺലൈനിനൊപ്പം...

തിരുവണ്ണൂരിലെ വീടിന്റെ പൂമുഖത്ത് ചിരിച്ചു ചാരിയിരുന്ന് കിളികളോടും കാറ്റിനോടും വെയിലിനോടും മഴയോടുമെല്ലാം വർത്തമാനം പറഞ്ഞാണ് കൈതപ്രം കാൽപനികതയുടെ മഹാലോകം മലയാളിയുടെ മുന്നിലേക്ക് തുറന്നിട്ടത്. ആ തൂലികത്തുമ്പ് കടലാസിലമര്‍ത്തിക്കുറിച്ച വാക്കോരോന്നും ഇന്നും ഹൃദയാന്തരാളത്തില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട് പാട്ടുപ്രേമികൾ. പ്രായത്തിന്റെ അവശതകളൊന്നും തന്റെ എഴുത്തിനെ ബാധിക്കില്ലെന്നു പറയുമ്പോൾ ഇനിയും എഴുതാനുള്ള വരികളും പ്രാസഭംഗിയുമെല്ലാം മനസ്സിൽ സ്വരുക്കൂട്ടി വച്ചിരിക്കുക തന്നെയാണെന്നു തോന്നും കേൾക്കുന്നവർക്ക്. ആരോടും പിണങ്ങാനറിയാത്ത കൈതപ്രത്തിന് യാതൊന്നിലും പരിഭവമില്ല. തന്റെ പ്രതിഭയിൽ വിശ്വസിച്ച് ആര് എപ്പോൾ വിളിച്ചാലും പാട്ടെഴുതിക്കൊടുക്കുമെന്ന് എഴുതിക്കൊതിതീരാതെ, നിറചിരിയോടെ അദ്ദേഹം പറയുന്നു. കേട്ടു മതിവരാതെ ആ വരികൾക്കായി മലയാളി കാത്തിരിക്കുന്നു. പാട്ടും പറച്ചിലുമായി കൈതപ്രം ദാമോദരൻ നമ്പൂതിരി മനോരമ ഓൺലൈനിനൊപ്പം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവണ്ണൂരിലെ വീടിന്റെ പൂമുഖത്ത് ചിരിച്ചു ചാരിയിരുന്ന് കിളികളോടും കാറ്റിനോടും വെയിലിനോടും മഴയോടുമെല്ലാം വർത്തമാനം പറഞ്ഞാണ് കൈതപ്രം കാൽപനികതയുടെ മഹാലോകം മലയാളിയുടെ മുന്നിലേക്ക് തുറന്നിട്ടത്. ആ തൂലികത്തുമ്പ് കടലാസിലമര്‍ത്തിക്കുറിച്ച വാക്കോരോന്നും ഇന്നും ഹൃദയാന്തരാളത്തില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട് പാട്ടുപ്രേമികൾ. പ്രായത്തിന്റെ അവശതകളൊന്നും തന്റെ എഴുത്തിനെ ബാധിക്കില്ലെന്നു പറയുമ്പോൾ ഇനിയും എഴുതാനുള്ള വരികളും പ്രാസഭംഗിയുമെല്ലാം മനസ്സിൽ സ്വരുക്കൂട്ടി വച്ചിരിക്കുക തന്നെയാണെന്നു തോന്നും കേൾക്കുന്നവർക്ക്. ആരോടും പിണങ്ങാനറിയാത്ത കൈതപ്രത്തിന് യാതൊന്നിലും പരിഭവമില്ല. തന്റെ പ്രതിഭയിൽ വിശ്വസിച്ച് ആര് എപ്പോൾ വിളിച്ചാലും പാട്ടെഴുതിക്കൊടുക്കുമെന്ന് എഴുതിക്കൊതിതീരാതെ, നിറചിരിയോടെ അദ്ദേഹം പറയുന്നു. കേട്ടു മതിവരാതെ ആ വരികൾക്കായി മലയാളി കാത്തിരിക്കുന്നു. പാട്ടും പറച്ചിലുമായി കൈതപ്രം ദാമോദരൻ നമ്പൂതിരി മനോരമ ഓൺലൈനിനൊപ്പം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവണ്ണൂരിലെ വീടിന്റെ പൂമുഖത്ത് ചിരിച്ചു ചാരിയിരുന്ന് കിളികളോടും കാറ്റിനോടും വെയിലിനോടും മഴയോടുമെല്ലാം വർത്തമാനം പറഞ്ഞാണ് കൈതപ്രം കാൽപനികതയുടെ മഹാലോകം മലയാളിയുടെ മുന്നിലേക്ക് തുറന്നിട്ടത്. ആ തൂലികത്തുമ്പ് കടലാസിലമര്‍ത്തിക്കുറിച്ച വാക്കോരോന്നും ഇന്നും ഹൃദയാന്തരാളത്തില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട് പാട്ടുപ്രേമികൾ.

തലമുടിയിലെ കറുപ്പ് മാറി വെളുപ്പ് ആധിപത്യം സ്ഥാപിച്ചെങ്കിലും മനസ്സ് ഇപ്പോഴും ജരാനരകൾ ബാധിക്കാതെ നവ്യമായി നിലനിൽക്കുന്നുവെന്ന് പറയുകയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെന്ന മലയാളത്തിന്റെ കാവ്യഭംഗി. ആരോഗ്യപ്രശ്നങ്ങൾ ശരീരത്തെ തളർത്തിയെങ്കിലും എഴുത്തില്ലെങ്കിൽ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നു മനസ്സിനെ പഠിപ്പിച്ച് ആ ഇച്ഛാശക്തിയിലൂടെ വീണ്ടും പാട്ടുയുഗം തീർത്തു കൈതപ്രം.

ADVERTISEMENT

പ്രായത്തിന്റെ അവശതകളൊന്നും തന്റെ എഴുത്തിനെ ബാധിക്കില്ലെന്നു പറയുമ്പോൾ ഇനിയും എഴുതാനുള്ള വരികളും പ്രാസഭംഗിയുമെല്ലാം മനസ്സിൽ സ്വരുക്കൂട്ടി വച്ചിരിക്കുക തന്നെയാണെന്നു തോന്നും കേൾക്കുന്നവർക്ക്. ആരോടും പിണങ്ങാനറിയാത്ത കൈതപ്രത്തിന് യാതൊന്നിലും പരിഭവമില്ല. തന്റെ പ്രതിഭയിൽ വിശ്വസിച്ച് ആര് എപ്പോൾ വിളിച്ചാലും പാട്ടെഴുതിക്കൊടുക്കുമെന്ന് എഴുതിക്കൊതിതീരാതെ, നിറചിരിയോടെ അദ്ദേഹം പറയുന്നു. കേട്ടു മതിവരാതെ ആ വരികൾക്കായി മലയാളി കാത്തിരിക്കുന്നു. പാട്ടും പറച്ചിലുമായി കൈതപ്രം മനോരമ ഓൺലൈനിനൊപ്പം. 

∙ കയ്പേറിയ കുട്ടിക്കാലം

അച്ഛൻ, ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായിരുന്നു. അച്ഛനിൽനിന്നുതന്നെയാണ് എനിക്ക് സംഗീതവാസനയുണ്ടായത്. പക്ഷേ ഞാനൊരു സംഗീതജ്ഞനാകേണ്ട എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. കാരണം, അദ്ദേഹം 14 വർഷത്തോളം പാട്ട് പഠിച്ചു, പാട്ടിനു വേണ്ടി ജീവിതം സമർപ്പിച്ചു. പക്ഷേ സംഗീതത്തിലൂടെ ഒന്നും നേടാൻ സാധിച്ചില്ല. അതുകൊണ്ടുതന്നെ ആ പ്രയാസം ഞാൻ അനുഭവിക്കരുതെന്ന നിർബന്ധവുമുണ്ടായിരുന്നു അച്ഛന്.

പക്ഷേ കുട്ടിക്കാലം മുതൽ എന്റെ മനസ്സിൽ സംഗീതം മാത്രമേ ഉണ്ടായിരുന്നുള്ളു. ജോലിയോ സിനിമയോ മറ്റു സുഖസൗകര്യങ്ങളോ ഒന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല. സംഗീതം കിട്ടണം എന്നു മാത്രമായിരുന്നു ചിന്ത. അതിനു വേണ്ടി അങ്ങേയറ്റം കഷ്ടപ്പെടാനും ഒരുക്കമായിരുന്നു. എന്തു ജോലി ചെയ്യാനും തയ്യാറായി. അങ്ങനെ നാടുവിട്ടു. ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലിക്കു കയറി. മാസം പത്ത് രൂപയായിരുന്നു ശമ്പളം. പിന്നെ ഭക്ഷണത്തിനുള്ള അരി കിട്ടും. അതിൽ ആവശ്യത്തിനുള്ള അരി മാത്രം എടുത്ത് ബാക്കി വിറ്റ് അതിൽനിന്നു പൈസയുണ്ടാക്കിയാണ് ഞാൻ ജീവിച്ചത്.

കൈതപ്രം ദാമോദരൻ നമ്പൂതിരി
ADVERTISEMENT

ഓലമേഞ്ഞ ഒരു ക്ഷേത്രമായിരുന്നു അത്. മഴക്കാലത്ത് അവിടം താമസയോഗ്യമല്ല. തലശ്ശേരി റെയിൽവേ സ്റ്റേഷനില്‍ പത്രം വിരിച്ച് അതിൽ കിടന്നാണ് ഞാൻ അന്നത്തെ മഴക്കാലങ്ങൾ തള്ളിനീക്കിയത്. അങ്ങനെ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചു. എന്തൊക്കെയായാലും സംഗീതജീവിതം മതിയെന്നു തന്നെയായിരുന്നു തീരുമാനം. അന്ന് ഞാൻ പാട്ടുവഴിയിലേക്കു തിരിഞ്ഞപ്പോൾ ‘ഇവൻ യേശുദാസ് ആകാൻ ശ്രമിക്കുകയാണോ’ എന്നു ചോദിച്ച് പലരും പരിഹസിച്ചു. പിൽക്കാലത്ത് അവരൊക്കെ എന്റെ പേരിലാണ് അറിയപ്പെട്ടത്.

പാട്ട് പാടണം, സംഗീതം ചെയ്യണം എന്നു മാത്രമായിരുന്നു മനസ്സിൽ. ഗാനരചനയെക്കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു. കാവാലം ആണ് ‘തനിക്ക് എഴുതാനും കഴിയും’ എന്നു പറഞ്ഞ് എന്നെ എഴുത്തിന്റെ വഴിയിലേക്കു നയിച്ചത്. 

∙ ആദ്യപ്രണയം തുറന്നു പറഞ്ഞത്, 60 വർഷങ്ങൾക്കിപ്പുറം

സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ ഋഷ്യശൃംഗനെപ്പോലെയായിരുന്നു. പ്രണയം എന്താണെന്നു പോലും അറിയില്ലായിരുന്നു. വേദവും മന്ത്രവും ക്ഷേത്രാചാരങ്ങളും മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു. അതിനപ്പുറമുള്ള പ്രണയമോ സ്നേഹമോ ഞാൻ അറിഞ്ഞിട്ടില്ല. അന്ന് സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കാണുമായിരുന്നു. ഞങ്ങളൊക്കെ ഒരേ പ്രായം തന്നെയാണ്. നിത്യേന കണ്ടുകണ്ട് പിന്നീട് എപ്പോഴോ എനിക്ക് അവളോട് ഒരുപാട് ഇഷ്ടം തോന്നി.

കൈതപ്രം ദാമോദരൻ നമ്പൂതിരി
ADVERTISEMENT

പക്ഷേ പറയാനോ പ്രകടിപ്പിക്കാനോ അറിയില്ലായിരുന്നു. അങ്ങനെ ആ കാലം കടന്നുപോയി. പിന്നീട് അറുപത് വർഷങ്ങൾക്കിപ്പുറം പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അന്നത്തെ ആ ഇഷ്ടം ഞാൻ അവളോടു തുറന്നു പറഞ്ഞത്. കേട്ടപ്പോൾ അവൾക്കും അദ്ഭുതം തോന്നി. പ്രണയത്തെക്കുറിച്ച് ഒന്നും അറിയാതിരുന്ന ഞാൻ പിന്നീട് ഏറ്റവും കൂടുതൽ പ്രണയഗാനങ്ങള്‍ എഴുതിയ ആളായി മാറി. അതാണ് ജീവിതത്തിലെ വൈരുധ്യം. 

∙ ആരോടും വിദ്വേഷമില്ല, എല്ലാം വ്യാജവാർത്ത 

എനിക്ക് ആരോടും വിരോധമില്ല. ഞ​ാൻ ആരോടും പിണങ്ങിയിരിക്കാറില്ല. ഒരിക്കൽ ഒരു അഭിമുഖത്തിനിടെ ഞാൻ ദിലീപിനെക്കുറിച്ച് എന്തോ പറഞ്ഞു എന്നതിന്റെ പേരിൽ ഞങ്ങൾ‌ തമ്മിൽ ശത്രുതയിലാണെന്നു സമൂഹമാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തി. അതുപോലെ മറ്റേതോ അഭിമുഖത്തിൽ മ‍ഞ്ജു വാരിയരെ കുറിച്ചും ഞാൻ എന്തോ പറയുകയുണ്ടായി. അപ്പോഴത്തെ മൂഡിൽ അറിയാതെ പറഞ്ഞു പോയതായിരിക്കും, പക്ഷേ അതിന്റെ പേരിൽ ജന്മം മുഴുവൻ ‍ഞങ്ങൾ തമ്മിൽ ശത്രുതയിലാണെന്നു പറയുന്നതിൽ എന്ത് അർഥമാണുള്ളത്.

കൈതപ്രം ദാമോദരൻ നമ്പൂതിരി

മഞ്ജു എനിക്കെന്റെ മകളെപ്പോലെയാണ്. ഞങ്ങൾ തമ്മിൽ പിണങ്ങിയിട്ടേയില്ല. പ്രത്യേക സന്ദർഭത്തിൽ ഞാൻ എന്തെങ്കിലും പറഞ്ഞു പോയിട്ടുണ്ടെങ്കിൽ എന്റെ മകൾ എന്നോടു ക്ഷമിക്കട്ടെ. പൃഥ്വിരാജുമായും എനിക്ക് യാതൊരുവിധ കലഹവുമില്ല. ഇതെല്ലാം വെറുതെ പടച്ചുവിടുന്ന വാർത്തകളാണ്.

∙ ട്രെന്‍ഡിനൊപ്പം നീങ്ങുന്നതെങ്ങനെ? 

ഞാൻ ജനങ്ങളുടെ കൂടെയുണ്ട്. കോളജ് വിദ്യാർഥികളാണ് എന്നെ കൂടുതൽ ഇഷ്ടപ്പെടുന്നത്. അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് എഴുതാൻ എനിക്കു സാധിക്കുന്നുണ്ട്. മുടി നരച്ചെന്നോ പ്രായം കൂടിയെന്നോ ഞാൻ ചിന്തിക്കാറില്ല. മനസ്സ് എപ്പോഴും ചെറുപ്പമാണ്. അതുകൊണ്ടുതന്നെയാണ് പുതുതലമുറയുടെ ഇഷ്ടത്തിനനുസരിച്ച് ഇപ്പോഴും പാട്ടെഴുതുന്നത്. സിനിമയിലെ തലമുറമാറ്റം ഒരിക്കലും എന്റെ പ്രതിഭയേയോ എഴുത്ത് അവസരത്തെയോ ബാധിച്ചിട്ടില്ല. ഇപ്പോഴുള്ള എഴുത്തുകാരെക്കാൾ മികച്ചതായി എനിക്കെഴുതാൻ സാധിക്കുമെന്നു തന്നെ വിശ്വസിക്കുന്നു.

കൈതപ്രം ദാമോദരൻ നമ്പൂതിരി

ആരോഗ്യപ്രശ്നങ്ങളൊന്നും എന്റെ കഴിവിനെ ഇല്ലാതാക്കിയില്ല. എപ്പോൾ വിളിച്ചാലും ആര് വിളിച്ചാലും ഞാൻ പാട്ടെഴുതും. എന്നെ വേണമെന്നുള്ളവർ തീര്‍ച്ചയായും എന്നെ വിളിക്കും. ഞാൻ എഴുതുകയും ചെയ്യും. അത്ര തന്നെ. എന്റെ ജീവിതാനുഭവങ്ങൾ തന്നെയാണ് എല്ലാ പാട്ടുകളിലും പ്രതിഫലിക്കുന്നത്. കാരണം, ഓരോ പാട്ടെഴുതുമ്പോഴും ആ കഥാപാത്രമായി ഞാൻ മാറും. ആ കഥാപാത്രത്തിന്റെ പ്രണയവും വേദനയും സന്തോഷവുമെല്ലാം എന്റേതുകൂടിയാണ്. അതുകൊണ്ടാണ് വരികൾ ഒഴുകി വരുന്നത്. അല്ലാതെ വെറുതെ പദങ്ങൾ നിരത്തി വച്ചാല്‍ പാട്ടുണ്ടാകില്ല. ഈണത്തിന് പാട്ടിനെ രക്ഷപ്പെടുത്താനുമാകില്ല. അതിന് വരികൾ വേണം. 

∙ മദ്യം വേണ്ട, ലഹരി സംഗീതം മാത്രം

പാട്ടെഴുതാൻ എനിക്ക് ഒരു ലഹരിയും ഉപയോഗിക്കേണ്ടി വന്നിട്ടില്ല. മദ്യാസക്തിയിൽ മദ്യം മത്രമേ ഉള്ളിലുണ്ടാകൂ. അതിനിടെ എഴുത്ത് വരില്ല. മദ്യവും കലയും തമ്മിൽ ബന്ധമില്ല. ഞാൻ എന്റെ മക്കളോടും പുതുതലമുറക്കാരോടുമെല്ലാം എപ്പോഴും പറയാറുണ്ട്, ഒരിക്കലും മദ്യം ഉപയോഗിക്കരുതെന്ന്. മദ്യാസക്തിയിൽ പാട്ടെഴുതിയവരും ഈണം നൽകിയവരുമൊക്കെ ഒരുപാട് നേരത്തേ മൺമറഞ്ഞു പോയി. അതൊക്കെ വളരെ വേദനാജനകമായ വേർപാടുകളായിരുന്നു. 

∙ പിന്നെ ഞാൻ എന്തിനു ജീവിക്കണം? 

ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിട്ടപ്പോഴും പാട്ട് തന്നെയായിരുന്നു മനസ്സിൽ. പാട്ടെഴുതിയില്ലെങ്കിൽ, പാടിയില്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിട്ടു കാര്യമില്ല. ജീവിക്കുന്നുണ്ടെങ്കിൽ ഞാൻ എന്തെങ്കിലും പ്രവർത്തിക്കണം. അത് അന്ന് തീരുമാനിച്ചതാണ്. അങ്ങനെ വീണ്ടും എഴുത്തിലേക്ക് മടങ്ങി വന്നു. ഞാൻ അവശനാണെന്ന് ആരും വിചാരിക്കണ്ട. എനിക്ക് ഒരു കുഴപ്പവുമില്ല. ആവശ്യമുള്ളവർ എന്നെ കാത്തിരിക്കും, എന്നെ വിളിക്കും. ഞാൻ എഴുതും.

കൈതപ്രം ദാമോദരൻ നമ്പൂതിരി

ഞാൻ ജീവിതത്തിൽ ഒരിക്കൽ മാത്രമേ അവസരം ചോദിച്ചിട്ടുള്ളു. അത് പപ്പേട്ടനോടാണ് (പത്മരാജൻ). തൂവാനത്തുമ്പികൾ എന്ന ചിത്രത്തിന്റെ ജോലികൾ നടക്കുന്ന സമയം. അന്ന് പപ്പേട്ടനോട് ഞാൻ എന്നെ വിളിക്കാത്തതിന്റെ കാരണം തിരക്കിയപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു, ‘അയ്യോ തിരുമേനി മറന്നതല്ല. അവസരം വരു’മെന്ന്. അങ്ങനെ പിന്നീട് എനിക്ക് അവസരം നൽകുകയും ചെയ്തു.

ഗിരീഷ് പുത്തഞ്ചേരിയുമായി ആരോഗ്യകരമായ മത്സരം മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. ഞങ്ങൾ തമ്മിൽ വലിയ ആത്മബന്ധത്തിലുമായിരുന്നു.

‘ഇന്നലെ’ എന്ന ചിത്രത്തിലേക്ക് അദ്ദേഹം എന്നെ ക്ഷണിച്ചപ്പോൾ ‘ഹിസ് ഹൈനസ് അബ്ദുള്ള’യ്ക്കു വേണ്ടി ഞാൻ പാട്ടെഴുതിക്കൊണ്ടിരിക്കുകയാണ്. എന്റെ തിരക്കുകൾ കഴിയുന്നതുവരെ അദ്ദേഹം എന്നെ കാത്തിരുന്നു. എഴുതിക്കൊണ്ടിരുന്ന പാട്ട് അന്ന് രാത്രി തന്നെ പൂർത്തീകരിച്ച് അടുത്ത ദിവസം ഞാൻ തിരുവനന്തപുരത്തെത്തി. അങ്ങനെ പപ്പേട്ടന്റെ ‘ഇന്നലെ’യ്ക്കു വേണ്ടി എഴുതി. അങ്ങോട്ടു ചോദിച്ചു മേടിച്ച ഒരേയൊരു അവസരം അതാണ്. ബാക്കിയെല്ലാവരും എനിക്കു വേണ്ടി കാത്തിരുന്ന് എന്നെ തേടി വന്നിട്ടേയുള്ളു. അതിൽ എനിക്ക് അഭിമാനമുണ്ട്. 

∙ അവൻ പോയിട്ടില്ല, കൂടെയുണ്ട്

വിശ്വൻ (കൈതപ്രം വിശ്വനാഥൻ നമ്പൂതിരി) എന്നെ വിട്ടുപോയെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. അവൻ എന്റെ കൂടെത്തന്നെയുണ്ട്. മകനെപ്പോലെ ഞാൻ നോക്കി വളർത്തിയതാണ്. എപ്പോഴും കൂടെക്കൊണ്ടു നടക്കുമായിരുന്നു. അവനൊരു അധ്യാപകന്‍ മാത്രമായിരുന്നു. ഞാനാണ് സിനിമയിലേക്കു കൈപിടിച്ചു കയറ്റിയത്. ഒരുപാട് സംഗീതജ്ഞാനം ഉണ്ടായിരുന്നു വിശ്വന്. പക്ഷേ അതെല്ലാം പ്രയോജനപ്പെടുത്താൻ പാകത്തിനുള്ള സിനിമാ അവസരങ്ങൾ കിട്ടിയില്ല.

കൈതപ്രം വിശ്വനാഥൻ നമ്പൂതിരി

കണ്ണകി, തിളക്കം എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ചു ജോലി ചെയ്തു. എന്റെ വരികൾക്ക് അവൻ സംഗീതം പകരുകയായിരുന്നു. വിശ്വൻ മരണശയ്യയിൽ കിടന്നപ്പോഴും എനിക്കു വേണ്ടി ഈണം മൂളി. മലയാളത്തിൽ ഏറ്റവും നന്നായി എഴുതുന്നത് ഞാനാണെന്നായിരുന്നു അവൻ എക്കാലവും വിശ്വസിച്ചത്. എനിക്കു പ്രതിഫലം കിട്ടിയെന്ന് അവൻ ആദ്യം ഉറപ്പു വരുത്തും. എല്ലായ്പോഴും അങ്ങനെയായിരുന്നു. 

∙ പുത്തഞ്ചേരി Vs കൈതപ്രം

ഗിരീഷുമായി ആരോഗ്യകരമായ മത്സരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങൾ തമ്മിൽ വലിയ ആത്മബന്ധത്തിലുമായിരുന്നു. അവന്റെ എഴുത്ത് നന്നാകണമെന്ന് ഞാനും എന്റേത് നന്നാകണമെന്ന് അവനും ഏറെ ആഗ്രഹിച്ചു. അവൻ വരികൾ എഴുതിയ പാട്ടിനു ഞാൻ ഈണം പകർന്നിട്ടുണ്ട്. അത് ഏറ്റവും നന്നാകണമെന്ന് ആഗ്രഹിക്കാതെ എനിക്കതു ചെയ്യാന്‍ സാധിക്കുമോ? പുരസ്കാരങ്ങളുടെ നേട്ടത്തിലും ഞങ്ങൾ പരസ്പരം അഭിനന്ദിക്കുകയും ഒരുപാട് സന്തോഷിക്കുകയും ചെയ്യുമായിരുന്നു. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും വലിയ അടുപ്പത്തിലായിരുന്നു. അവന്റെ മരണശേഷവും ആ ബന്ധം അങ്ങനെ തന്നെ തുടരുന്നുണ്ട്. 

English Summary: ‘Not Familiar with Fighting; Everything is Fabricated’: Interview with Kaithapram Damodaran Namboothiri