കേരളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് ഇപ്പോൾ കാണാനാവുന്നത് ‘വരൂ യുകെയിൽ പോകാം’, ‘ഞങ്ങൾ കാനഡയിൽ എത്തിക്കാം’ എന്നൊക്കെയുള്ള പരസ്യങ്ങളാണ്. അമേരിക്കയിലോ യൂറോപ്യൻ രാജ്യങ്ങളിലോ പോയി സ്ഥിരതാമസമാക്കാനുള്ള കുറുക്കു വഴിയായിട്ടാണ് വിദേശ സർവകലാശാലകളിലെ പഠനത്തെ യുവാക്കള്‍ കാണുന്നത്. ജനിച്ച നാട്ടില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന ചിന്തയില്‍ കഴിയുന്ന യുവാക്കളെ അതിന് പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളാണ് നമുക്കു ചുറ്റിലുമെന്നു പറയാം. നമ്മുടെ നാടിന്റെ സൗന്ദര്യവും നന്മയും ഇപ്പോഴത്തെ തലമുറയ്ക്കു പെട്ടെന്ന് മനസ്സിലാകണമെന്നില്ല. പക്ഷേ, ജോലി തേടി വിദേശത്തു പോയി, യുഎസിൽ സ്വന്തം സ്ഥാപനം പടുത്തുയർത്തിയതിനു ശേഷം, അതേ ബിസിനസ് സാമ്രാജ്യവുമായി തിരികെ ഗ്രാമത്തിലേക്കു മടങ്ങി വന്ന ഒരു ബില്യനറുടെ കഥയറിഞ്ഞാലോ? തമിഴ്നാട്ടുകാരനായ ശ്രീധര്‍ വെമ്പുവാണ് അത്. ശതകോടികളാണ് ഇന്ന് അദ്ദേഹത്തിന്റെ കമ്പനിയുടെ വരുമാനം. പക്ഷേ ഇന്നും ലളിത ജീവിതമാണ്.

കേരളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് ഇപ്പോൾ കാണാനാവുന്നത് ‘വരൂ യുകെയിൽ പോകാം’, ‘ഞങ്ങൾ കാനഡയിൽ എത്തിക്കാം’ എന്നൊക്കെയുള്ള പരസ്യങ്ങളാണ്. അമേരിക്കയിലോ യൂറോപ്യൻ രാജ്യങ്ങളിലോ പോയി സ്ഥിരതാമസമാക്കാനുള്ള കുറുക്കു വഴിയായിട്ടാണ് വിദേശ സർവകലാശാലകളിലെ പഠനത്തെ യുവാക്കള്‍ കാണുന്നത്. ജനിച്ച നാട്ടില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന ചിന്തയില്‍ കഴിയുന്ന യുവാക്കളെ അതിന് പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളാണ് നമുക്കു ചുറ്റിലുമെന്നു പറയാം. നമ്മുടെ നാടിന്റെ സൗന്ദര്യവും നന്മയും ഇപ്പോഴത്തെ തലമുറയ്ക്കു പെട്ടെന്ന് മനസ്സിലാകണമെന്നില്ല. പക്ഷേ, ജോലി തേടി വിദേശത്തു പോയി, യുഎസിൽ സ്വന്തം സ്ഥാപനം പടുത്തുയർത്തിയതിനു ശേഷം, അതേ ബിസിനസ് സാമ്രാജ്യവുമായി തിരികെ ഗ്രാമത്തിലേക്കു മടങ്ങി വന്ന ഒരു ബില്യനറുടെ കഥയറിഞ്ഞാലോ? തമിഴ്നാട്ടുകാരനായ ശ്രീധര്‍ വെമ്പുവാണ് അത്. ശതകോടികളാണ് ഇന്ന് അദ്ദേഹത്തിന്റെ കമ്പനിയുടെ വരുമാനം. പക്ഷേ ഇന്നും ലളിത ജീവിതമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് ഇപ്പോൾ കാണാനാവുന്നത് ‘വരൂ യുകെയിൽ പോകാം’, ‘ഞങ്ങൾ കാനഡയിൽ എത്തിക്കാം’ എന്നൊക്കെയുള്ള പരസ്യങ്ങളാണ്. അമേരിക്കയിലോ യൂറോപ്യൻ രാജ്യങ്ങളിലോ പോയി സ്ഥിരതാമസമാക്കാനുള്ള കുറുക്കു വഴിയായിട്ടാണ് വിദേശ സർവകലാശാലകളിലെ പഠനത്തെ യുവാക്കള്‍ കാണുന്നത്. ജനിച്ച നാട്ടില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന ചിന്തയില്‍ കഴിയുന്ന യുവാക്കളെ അതിന് പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളാണ് നമുക്കു ചുറ്റിലുമെന്നു പറയാം. നമ്മുടെ നാടിന്റെ സൗന്ദര്യവും നന്മയും ഇപ്പോഴത്തെ തലമുറയ്ക്കു പെട്ടെന്ന് മനസ്സിലാകണമെന്നില്ല. പക്ഷേ, ജോലി തേടി വിദേശത്തു പോയി, യുഎസിൽ സ്വന്തം സ്ഥാപനം പടുത്തുയർത്തിയതിനു ശേഷം, അതേ ബിസിനസ് സാമ്രാജ്യവുമായി തിരികെ ഗ്രാമത്തിലേക്കു മടങ്ങി വന്ന ഒരു ബില്യനറുടെ കഥയറിഞ്ഞാലോ? തമിഴ്നാട്ടുകാരനായ ശ്രീധര്‍ വെമ്പുവാണ് അത്. ശതകോടികളാണ് ഇന്ന് അദ്ദേഹത്തിന്റെ കമ്പനിയുടെ വരുമാനം. പക്ഷേ ഇന്നും ലളിത ജീവിതമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് ഇപ്പോൾ കാണാനാവുന്നത് ‘വരൂ യുകെയിൽ പോകാം’, ‘ഞങ്ങൾ കാനഡയിൽ എത്തിക്കാം’ എന്നൊക്കെയുള്ള പരസ്യങ്ങളാണ്. അമേരിക്കയിലോ യൂറോപ്യൻ രാജ്യങ്ങളിലോ പോയി സ്ഥിരതാമസമാക്കാനുള്ള കുറുക്കു വഴിയായിട്ടാണ് വിദേശ സർവകലാശാലകളിലെ പഠനത്തെ യുവാക്കള്‍ കാണുന്നത്. ജനിച്ച നാട്ടില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന ചിന്തയില്‍ കഴിയുന്ന യുവാക്കളെ അതിന് പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളാണ് നമുക്കു ചുറ്റിലുമെന്നു പറയാം. നമ്മുടെ നാടിന്റെ സൗന്ദര്യവും നന്മയും ഇപ്പോഴത്തെ തലമുറയ്ക്കു പെട്ടെന്ന് മനസ്സിലാകണമെന്നില്ല.

പക്ഷേ, ജോലി തേടി വിദേശത്തു പോയി, യുഎസിൽ സ്വന്തം സ്ഥാപനം പടുത്തുയർത്തിയതിനു ശേഷം, അതേ ബിസിനസ് സാമ്രാജ്യവുമായി തിരികെ ഗ്രാമത്തിലേക്കു മടങ്ങി വന്ന ഒരു ബില്യനറുടെ കഥയറിഞ്ഞാലോ? തമിഴ്നാട്ടുകാരനായ ശ്രീധര്‍ വെമ്പുവാണ് അത്. ശതകോടികളാണ് ഇന്ന് അദ്ദേഹത്തിന്റെ കമ്പനിയുടെ വരുമാനം. പക്ഷേ ഇന്നും ലളിത ജീവിതമാണ്. തമിഴ്‌നാട്ടിലെ ഒരു സാധാരണ ഗ്രാമത്തിൽ ചെരിപ്പു പോലും ഇടാതെ നടക്കുന്ന അദ്ദേഹത്തെ കാണാം. എന്നാൽ ഒരേസമയം യുഎസിലും ഇന്ത്യയിലും അദ്ദേഹത്തിന്റെ കണ്ണെത്തും, ആശയങ്ങളും. കോവിഡ്‌കാലത്തു പോലും ലാഭമുണ്ടാക്കിയ ഒരു കമ്പനിയെപ്പറ്റിയാണിനി പറയാൻ പോകുന്നത്. ഒപ്പം കൂട്ടപ്പിരിച്ചുവിടലുകളുടെ കാലത്തും ജീവനക്കാരെ അമ്പരപ്പിച്ച ഒരു തീരുമാനമെടുത്ത കമ്പനി മേധാവിയുടെ കഥയും.. അറിയാം ശ്രീധർ വെമ്പുവിന്റെ ജീവിതം വിശദമായി.

ADVERTISEMENT

∙ തഞ്ചാവൂരിൽനിന്ന് അമേരിക്കയിലേക്ക്

1968 ൽ തഞ്ചാവൂരിലെ ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിൽ ജനിച്ച ശ്രീധര്‍ വെമ്പു പ്രശസ്തമായ മദ്രാസ് ഐഐടിയിൽനിന്നാണ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം കരസ്ഥമാക്കിയത്. അതിനു ശേഷം വിദേശത്തു പഠനം നടത്താന്‍ അവസരം ലഭിച്ച അദ്ദേഹം ന്യൂ ജഴ്സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽനിന്ന് പിച്ച്ഡി നേടി. പഠനശേഷം, അമേരിക്കയിലെ ടെക്ഭീമനായ ക്വാൽക്കം കമ്പനിയില്‍ ജോലിക്കു പ്രവേശിച്ച ശ്രീധർ 1996 ൽ സഹോദരങ്ങളെയും മൂന്ന് സുഹൃത്തുക്കളെയും കൂട്ടി അഡ്വന്റ്നെറ്റ് എന്നൊരു ഐടി കമ്പനി ആരംഭിച്ചു.

ശ്രീധർ വെമ്പു Photo Credit :WCOA Mumbai 2022 / Twitter

ടെക്നോളജി സംബന്ധമായ സേവനങ്ങളിലാണ് ഈ കമ്പനി പ്രവർത്തനം കേന്ദ്രീകരിച്ചത്. 2009 ൽ ‌ കമ്പനിയെ സോഹോ കോർപ്പറേഷൻ എന്ന് പുനർനാമകരണം ചെയ്തു. പ്രധാനമായും കോർപറേറ്റ് സ്ഥാപനങ്ങൾക്ക് അവരുടെ കസ്റ്റമർമാരുമായുള്ള ബന്ധം നിലനിർത്താനാവശ്യമായ ക്ലൗഡ് കേന്ദ്രീകൃത ഉപഭോക്തൃ സേവനങ്ങളാണ് സോഹോ നല്‍കുന്നത്. നാൽപതോളം ആപ്പുകളാണ് സോഹോ വികസിപ്പിച്ചത്.

∙ പരസ്യത്തിന് പണം ചെലവിടില്ല, കുടുംബം വിടാതെ വരുമാനം

ADVERTISEMENT

2022 സാമ്പത്തിക വർഷത്തിൽ സോഹോ കോർപറേഷന്റെ ലാഭം 2700 കോടിയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 43 ശതമാനത്തിന്‍റെ വളർച്ചയാണ് ലാഭത്തിലുണ്ടായത്. അതേസമയം കമ്പനിയുടെ മൊത്തം വരുമാനം ഇക്കാലയളവിൽ 6711 കോടിയായി ഉയര്‍ന്നു, മുന്‍ വർഷത്തിൽ ഇത് 5230 കോടിയായിരുന്നു, 18 ശതമാനം ഉയർച്ചയാണ് ഉണ്ടായത്. സോഹോയുടെ വരുമാനത്തിൽ വലിയ പങ്കും യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നാണ്. ഇതിനൊപ്പം ഇന്ത്യയിലും കമ്പനിയുടെ വ്യാപ്തി വർധിക്കുന്നതായും, വരുംവർഷങ്ങളിൽ ഇന്ത്യയിൽനിന്നു മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്നും സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു പറയുന്നു.

കലിഫോർണിയയിലെ സോഹോ ഓഫിസ്.

2022ൽ ഫോബ്സ് പുറത്തിറക്കിയ ഇന്ത്യന്‍ ധനികരുടെ പട്ടികയിൽ 48–ാമത്തെ സ്ഥാനമാണ് ശ്രീധർ വെമ്പുവിനുള്ളത്. 375 കോടി ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. സോഹോ കോർപറേഷന്റെ മൊത്തം ആസ്തിയുടെ 80 ശതമാനവും വെമ്പു കുടുംബത്തിന്‍റെ പക്കലാണ്. മറ്റ് വ്യവസായ, ടെക് ഭീമൻമാരെ പോലെ ബിസിനസ് വ്യാപ്തി വർധിപ്പിക്കുന്നതിനായി മൂലധനം സ്വരൂപിക്കാന്‍ ഷെയർ മാര്‍ക്കറ്റില്‍ കമ്പനിയെ ലിസ്റ്റ് ചെയ്യാൻ പക്ഷേ ശ്രീധർ വെമ്പു ഒരുക്കമല്ല.

കമ്പനി നേടുന്ന ലാഭത്തിൽനിന്ന് എടുക്കുന്ന ഒരു ഭാഗം വീണ്ടും ചെലവഴിച്ച് വളരുക എന്ന നയമാണു സ്വീകരിക്കുന്നതെന്ന് ശ്രീധർ വെമ്പു പറയുന്നു. ഇതിനു പുറമേ പ്രമോഷനുവേണ്ടിയുള്ള മാർക്കറ്റിങിലും കമ്പനി കണ്ണുവയ്ക്കുന്നില്ല. അപൂർവമായി മാത്രമാണ് പരസ്യത്തിനായി സോഹോ പണം ചെലവഴിച്ചിട്ടുള്ളത്.‌ എതിരാളികൾ പ്രമോഷനുവേണ്ടി ചെലവാക്കുന്ന തുകയുടെ ഇരുപതിലൊന്നു മാത്രമാണ് ഇതിനായി സോഹോ ചെലവഴിക്കുന്നത്.

∙ ഡിഗ്രി ഇല്ലാത്തവരെ ‘സോഫ്റ്റ്‍വെയർ എൻജിനീയർമാരാക്കും’ സോഹോ സ്‍കൂളുകള്‍!

ADVERTISEMENT

ഗ്രാമങ്ങളിലെ വിദ്യാർഥികളിൽ സോഫ്റ്റ്‍വെയർ ടെക്നോളജിയെ കുറിച്ചുള്ള അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ 2004 ൽ ശ്രീധർ വെമ്പു സോഹോ യൂണിവേഴ്സിറ്റി സ്ഥാപിച്ചു. പിന്നീട് അതിന്റെ പേരുമാറ്റി സോഹോ സ്‍കൂൾ എന്നാക്കി. ബിരുദ സർട്ടിഫിക്കറ്റുകളിലല്ല, പഠനത്തിലൂടെ നേടിയെടുക്കുന്ന കഴിവുകളിലും അനുഭവങ്ങളിലുമാണ് കാര്യം എന്ന തത്വമാണ് സോഹോ സ്കൂൾ മുന്നോട്ടു വയ്ക്കുന്നത്.

സോഹോ സ്കൂളുകളിലൊന്നിലെ ദൃശ്യം, ചിത്രം: Twitter/Zoho

സോഹോ സ്കൂളിൽ പഠിക്കുന്നതിന് വിദ്യാർഥികളില്‍നിന്ന് ഫീസൊന്നും ഈടാക്കാറില്ല, അതേസമയം അവർക്ക് സ്റ്റൈഫന്റായി രണ്ട് വർഷത്തെ പഠനകാലയളവിൽ 10,000 രൂപ വീതം നൽകുന്നുമുണ്ട്. സോഹോ സ്കൂൾ ആരംഭിച്ച സമയത്ത് രണ്ട് വിദ്യാർഥികളും രണ്ട് അധ്യാപകരുമാണുണ്ടായിരുന്നത്. നിലവിൽ 800 വിദ്യാര്‍ഥികള്‍ ഇവിടെനിന്ന് രണ്ട് വർഷത്തെ കോഴ്സ് പൂർത്തിയാക്കി. വിദ്യാർഥികളില്‍ 90 ശതമാനവും തമിഴ്നാട്ടിൽനിന്നുള്ളവരാണ്. ഇവരിൽ നല്ലൊരു ശതമാനവും സോഹയുടെ കമ്പനികളിലാണ് അവരുടെ ഭാവി കണ്ടെത്തിയത്.

സോഹോയിൽ ജോലി ചെയ്യുന്ന 15 മുതൽ 20% വരെ എൻജിനീയർമാർ പ്രഫഷനൽ കോളജുകളില്‍നിന്ന് ബിരുദം നേടാത്താവരാണ്. ഇവരില്‍ ഭൂരിഭാഗവും സോഹോ സ്‍കൂളുകളിലൂടെ പഠിച്ച് പുറത്തു വന്നവരുമാണ്. വൻ തുക ഫീസ് നല്‍കി യൂണിവേഴ്സിറ്റി ബിരുദങ്ങൾ നേടാന്‍ കഴിയാത്ത ഗ്രാമത്തിലെ കൗമാരക്കാർക്കും സോഫ്റ്റ്‍വെയർ എൻജിനീയർമാരാകാൻ കഴിയും എന്നു തെളിയിക്കുകയാണ് സോഹോ സ്കൂളുകൾ. സോഹോയുടെ ചെന്നൈയിലെയും തെങ്കാശിയിലെയും ഓഫിസുകളുമായി ചേർന്നാണ് സോഹോ സ്കൂളും പ്രവർത്തിക്കുന്നത്. ഇതിലൂടെ പഠനത്തിനൊപ്പം വിദ്യാര്‍ഥികൾക്ക് ഓഫിസിലെ പ്രവർത്തന രീതികളെ കുറിച്ച് മനസ്സിലാക്കാനും കഴിയുന്നു. സോഹോയിലെ പതിനായിരത്തോളം ജീവനക്കാരില്‍ 800–900 പേർ സോഹ സ്കൂളിൽ പഠനം പൂർത്തിയാക്കിയവരാണ്.

സോഹോ സ്കൂൾസിലെ വിദ്യാർഥികൾ.

∙ നഗരത്തിൽനിന്ന് ഗ്രാമത്തിലേക്ക്; റിവേഴ്സ് ഗിയറിട്ട് വെമ്പു

ജീവിതത്തിൽ ഉയർച്ചയും പുരോഗതിയും തേടി ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്ന ശീലമാണ് പൊതുവെ എല്ലാ രാജ്യത്തും കണ്ടുവരുന്നത്. ബിസിനസ് സ്ഥാപനമാണെങ്കിൽ ആരംഭം മുതൽ നഗരപ്രദേശങ്ങളില്‍ കേന്ദ്രീകരിക്കാനാകും ശ്രമിക്കുക. ഇവിടെ തീർത്തും വ്യത്യസ്തനാവുകയാണ് ശ്രീധര്‍ വെമ്പു. നഗരങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് സോഫ്റ്റ്‌വെയർ കമ്പനികളെ പറിച്ചു നടാൻ അദ്ദേഹം ധൈര്യം കാട്ടി. ഇന്ത്യയിൽ സോഹോയുടെ സ്ഥാപനങ്ങള്‍ തമിഴ്നാട്ടിലെ മാതളംപാറയിലും, ആന്ധ്രപ്രദേശിലെ റെനിഗുണ്ടയിലും ആരംഭിച്ചത് ഇതിന് ഉദാഹരണമാണ്. ഇതിനു പുറമെ തമിഴ്നാട്ടിലെ പത്തോളം ചെറുപട്ടണങ്ങളിൽ സോഹോ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇവിടെ സോഹോയ്ക്കായുള്ള ഓഫിസുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതിന് പുറമെ യുപിയിലും സോഹോ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

∙ കോവിഡിൽ വർക് ഫ്രം ഹോം, വെമ്പു നൽകി വർക് ഫ്രം വില്ലേജ്!

2019 ലാണ് തെങ്കാശിയെ ഒരു ജില്ലയായി തമിഴ്നാട് സര്‍ക്കാർ പ്രഖ്യാപിക്കുന്നത്. എന്നാൽ അതിനും വർഷങ്ങൾക്ക് മുന്‍പേ തെങ്കാശിയുടെ ഗ്രാമീണ സൗന്ദര്യത്തിൽ സോഹോയുടെ കണ്ണ് പതിഞ്ഞിരുന്നു. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന സോഹോ അവിടെനിന്ന് 650 കിലോമീറ്റർ അകലെയുള്ള തെങ്കാശിയിലെ മാതളംപാറൈയ് എന്ന സ്ഥലത്ത് നാലേക്കർ സ്ഥലം വാങ്ങിയത് കൃത്യമായ പദ്ധതികളോടെയാണ്. സിലിക്കൺ വാലിയെ ഗ്രാമത്തിലേക്ക് പറിച്ച് നടുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം.

തെങ്കാശിയിൽ ശ്രീധർ വെമ്പു ഒരുക്കിയ കോണ്‍ഫറൻസ് റൂം. പനയോല മേഞ്ഞാണ് ഇതിന്റെ നിർമാണം.

അമേരിക്കയിൽനിന്നാണ് ശ്രീധർ തെങ്കാശിയിലെ മാതളംപാറൈയിലേക്ക് താമസിക്കാനെത്തിയത്. 2019 ൽ കോവിഡ് വ്യാപനത്തിന് തൊട്ടുമുൻപായിരുന്നു ചെറുപട്ടണത്തിലേക്കുള്ള വെമ്പുവിന്റെ കൂടുമാറ്റം. കോവിഡ് ലോകത്തിന് വർക്ക് ഫ്രം ഹോം എന്ന ആശയം നൽകിയ വർഷം, അതിനും മുൻപേ ശ്രീധർ വെമ്പു വർക്ക് ഫ്രം വില്ലേജ് എന്ന തന്റെ ആശയം നടപ്പാക്കി കഴിഞ്ഞിരുന്നു. ആഗോളതലത്തില്‍ സോഹയിൽ ജോലിചെയ്യുന്ന പതിനായിരത്തോളം ജീവനക്കാരില്‍ രണ്ടായിരത്തോളം പേർ ഇന്ന് ഗ്രാമങ്ങളിലിരുന്ന് ജോലി ചെയ്യുന്നു. തന്റെ കമ്പനിയിലേക്ക് എൻജിനീയർമാരെ തിരഞ്ഞെടുക്കുന്നതിനും വെമ്പുവിന് പ്രത്യേക കാഴ്ചപ്പാടാണുള്ളത്. ഉദ്യോഗാർഥികളിൽനിന്ന് സമർഥരെ കണ്ടെത്തും, പിന്നെ അവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കുവാനുള്ള അവസരം ഒരുക്കും.

ജനങ്ങൾ ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് ചേക്കേറുന്ന പതിവുരീതി നല്ല ആശയമല്ലെന്ന് തനിക്ക് തോന്നിയെന്നും പത്തും ഇരുപതും പേർ വീതം ജോലി ചെയ്യുന്ന ഓഫിസുകൾ ചെറുഗ്രാമങ്ങളിൽ തയാറാക്കുക എന്ന ലക്ഷ്യമാണുള്ളതെന്നും ഫോബ്സിന് അനുവദിച്ച ഒരു അഭിമുഖത്തിൽ വെമ്പു പറഞ്ഞിരുന്നു. തമിഴ്നാട്ടിലെ തെങ്കാശിയിലും ആന്ധ്രയിലെ റെനിഗുണ്ടയിലുമായി തന്റെ ആശയത്തിലുള്ള രണ്ട് റൂറല്‍ ഓഫിസുകൾ അദ്ദേഹം സോഹയ്ക്കായി ആദ്യമേ തയാറാക്കി.

സോഹോയിൽ ജോലി ചെയ്യുന്ന 15 മുതൽ 20% വരെ എൻജിനീയർമാർ പ്രഫഷനൽ കോളജുകളില്‍നിന്ന് ബിരുദം നേടാത്താവരാണ്. ഇവരില്‍ ഭൂരിഭാഗവും സോഹോ സ്‍കൂളുകളിലൂടെ പഠിച്ച് പുറത്തു വന്നവരുമാണ്.

നിലവിൽ തമിഴ്നാട്ടിലെ പത്തോളം ഗ്രാമങ്ങളില്‍ സോഹോ ഓഫിസുകൾ തുറന്നിട്ടുണ്ട്. ഭാവിയില്‍ ഭൂരിഭാഗം ജീവനക്കാരെയും ഗ്രാമീണ ഓഫിസുകളിൽ പ്രവർത്തിക്കാൻ അവസരം നൽകാനാണ് കമ്പനി പദ്ധതിയിടുന്നത്. ഗ്രാമങ്ങളിലേക്ക് സോഹയുടെ ജീവനക്കാരെത്തുമ്പോൾ അവർക്ക് ഗ്രാമീണരുമായി ആശയ വിനിമയത്തിനുള്ള അവസരവും ലഭിക്കും. ഇത് അവിടെയുള്ള യുവാക്കളെ പ്രചോദിപ്പിക്കാനും അവരുടെ കഴിവ് പ്രോത്സാഹിപ്പിച്ച് പുതിയ മേഖലകൾ തിരഞ്ഞെടുക്കാനും സഹായിക്കുമെന്നും വെമ്പു കരുതുന്നു. ഭാവിയില്‍ ഈ ഗ്രാമങ്ങളിൽനിന്ന് സോഹോയ്ക്ക് ആവശ്യമായ ഉദ്യോഗാർഥികളെ ലഭിക്കാൻ സാധ്യതയുണ്ടെന്ന ലക്ഷ്യത്തോടു കൂടിയാണ് വെമ്പുവിന്റെ ഈ നീക്കം.

ഗ്രാമത്തിൽ കുളം കുഴിക്കുന്ന ദൗത്യത്തിൽ പങ്കുചേർന്ന ശ്രീധർ വെമ്പു. ചിത്രം: Twitter/SridharVembu

∙ കുളത്തിലിറങ്ങി കുളി, നാട്ടുപാതയിലൂടെ നടത്തം; വെമ്പു വീണ്ടും ഗ്രാമീണനായി

യുഎസില്‍നിന്ന് തെങ്കാശിയിലേക്ക് ചുവടുമാറ്റിയതോടെ വെമ്പു തനി ഗ്രാമീണനായി മാറി. രാവിലെ നാലു മണിക്ക് എഴുന്നേൽക്കുന്ന വെമ്പു ആദ്യം യുഎസിലെ ഓഫിസുകളില്‍ വിളിച്ച് ജോലിസംബന്ധമായ നിർദേശങ്ങൾ കൈമാറും. തുടർന്ന് ആറോടെ അദ്ദേഹം ഗ്രാമവഴികളിലൂടെ നടക്കാനിറങ്ങും. ചില ദിവസങ്ങളിൽ നടത്തത്തിനൊടുവിൽ ഗ്രാമത്തിലെ കുളത്തിലിറങ്ങി ഒരു കുളിയും പാസാക്കിയാവും തിരികെ എത്തുക. രാവിലെയുള്ള പതിവ് നടത്തത്തിനു ശേഷം തിരികെ വീട്ടിലെത്തി പ്രഭാത ഭക്ഷണവും കഴിച്ച ശേഷമാണ് അദ്ദേഹം ഔദ്യോഗിക ജോലികളിലേക്ക് കടക്കുക. ഓഫിസിലെ ജോലിക്ക് പുറമെ കൃഷിക്കായും അദ്ദേഹം സമയം കണ്ടെത്തുന്നു. വയലുകളിൽ നെൽകൃഷിക്കൊപ്പം കൃഷിയിടത്തിൽ തക്കാളി, വെണ്ട, വഴുതന തുടങ്ങിയവയും മാവ്, തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങളും അദ്ദേഹം പരിപാലിക്കുന്നുണ്ട്.

∙ പഴങ്കഞ്ഞിപ്രിയൻ, നഗ്നപാദനായ ബില്യനർ; സിംപിളാണ് വെമ്പു

ടിഷർട്ടും ജീൻസുമണിഞ്ഞ് നടക്കുമ്പോഴും വെമ്പു മിക്കപ്പോഴും നഗ്നപാദനായിരിക്കും. ജീവിതത്തിൽ താൻ കാത്തുസൂക്ഷിക്കുന്ന ലാളിത്യത്തിന്റെ രഹസ്യവും അദ്ദേഹം ഒരു അവസരത്തില്‍ പറഞ്ഞിട്ടുണ്ട്. തന്നെക്കുറിച്ചുള്ള പരാമർശങ്ങളോ താരതമ്യങ്ങളോ കാര്യമാക്കാറില്ല. തന്റെ അയൽവാസിയുടെ നേട്ടം തനിക്കും വേണമെന്ന ആഗ്രഹം കൊണ്ടുനടക്കാറുമില്ല. സാധനങ്ങൾ വാങ്ങുന്ന കാര്യത്തിലും താൻ വളരെ പിന്നിലാണ് വെമ്പു വെളിപ്പെടുത്തുന്നു. വിപണിയിൽ ഒരു പുതിയ ഫോൺ ഇറങ്ങിയാൽ ഉടൻ അത് സ്വന്തമാക്കണമെന്ന ആഗ്രഹം തനിക്കില്ലെന്നും, ചിലപ്പോൾ എല്ലാവരും വാങ്ങിയ ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാവും അത് തന്റെ കൈയ്യിലെത്തുകയെന്നും ശ്രീധർ വെമ്പു പറയുന്നു.

ശ്രീധർ വെമ്പു Photo Credit : Sridar vembu / Twitter

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വെമ്പുവിന്റെ ഒരു ട്വീറ്റ് വൈറലായിരുന്നു. പ്രഭാതഭക്ഷണമായി താൻ പഴങ്കഞ്ഞിയാണ് കഴിക്കുന്നതെന്നായിരുന്നു ട്വീറ്റ്. ഇതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. ‘ഇറിറ്റബ്ള്‍ ബൗവല്‍ സിന്‍ഡ്രം’ എന്ന രോഗം പഴങ്കഞ്ഞി കുടിക്കാന്‍ തുടങ്ങിയതോടെ പൂര്‍ണമായും ഭേദപ്പെട്ടു. പഴങ്കഞ്ഞി ജീവിതത്തിന്റെ ഭാഗമായെന്നും അദ്ദേഹം വെളിപ്പെടുത്തി. അതോടെ ഈ അസുഖത്തെ കുറിച്ചായി സമൂഹമാധ്യമങ്ങളിലടക്കം ചർച്ച. ചെറുകുടലും വന്‍കുടലും അടങ്ങുന്ന ബൗവല്‍ എന്ന ഭാഗത്തുണ്ടാവുന്ന അസുഖമാണ് ഇറിറ്റബിള്‍ ബൗവല്‍ സിന്‍ഡ്രോം. ഐബിഎസ് എന്നും ഈ അസുഖത്തിന് വിളിപേരുണ്ട്. വയര്‍ വേദന, വയറിനുള്ളില്‍ ഗ്യാസ് നിറയല്‍, അസ്വസ്ഥത, വയറിളക്കം, മലബന്ധം, എപ്പോഴും ടോയ്‌ലറ്റിൽ പോകണമെന്ന തോന്നല്‍, ദഹനക്കേട് എന്നിവയെല്ലാം ഇറിറ്റബിള്‍ ബൗവല്‍ സിന്‍ഡ്രമിന്റെ ലക്ഷണങ്ങളാണ്.

∙ ലോക്ഡൗണിന് രണ്ടാഴ്ച മുന്‍പേ വർക് ഫ്രം ഹോം

താനൊരു ഗ്രാമവാസിയാണെന്ന് വാക്കുകളിലും, പ്രവർത്തിയിലും തെളിയിച്ച വെമ്പുവിന് ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചും, പ്രത്യേകിച്ച് ബിസിനസിലെ പുത്തൻ ട്രെൻഡുകളെ കുറിച്ച് നല്ല ബോധ്യമാണുള്ളത്. വെമ്പുവിന്റെ ദീർഘ വീക്ഷണത്തെ കുറിച്ച് കോവിഡുമായി ബന്ധപ്പെടുത്തി സഹപ്രവർത്തകർ വിശേഷിപ്പിക്കാറുണ്ട്. കേന്ദ്ര സര്‍ക്കാർ കോവിഡ് കണക്കിലെടുത്ത് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുന്‍പേ സോഹോ കമ്പനികൾ പൂട്ടി ജീവനക്കാരെ വീട്ടിലേക്ക് അയച്ചിരുന്നു.

അതിനാൽത്തന്നെ സോഹോയിലെ ജീവനക്കാർക്ക് വീടുകളിലെത്താനാകാതെ എവിടെയും കുടുങ്ങിക്കിടക്കേണ്ടി വന്നില്ല. അവസാന മണിക്കൂറുകളിൽ ട്രെയിൻ, ബസ് എന്നിവയിലുണ്ടായ തിരക്കുകള്‍ക്കിടയിൽ സോഹോയിലെ ജീവനക്കാർ കഷ്ടപ്പെട്ടതുമില്ല. സോഹോയുടെ സ്ഥാപകരിൽ ഒരാ‌ളായ ഷൈലേഷ് കുമാർ ദേവെയാണ് ശ്രീധർ വെമ്പുവിന്റെ ഈ ദീര്‍ഘവീക്ഷണത്തെ കുറിച്ച് ഒരു അഭിമുഖത്തിനിടെ വിലയിരുത്തിയത്.

ശ്രീധർ വെമ്പു Photo Credit : IIT Madras / Twitter

ലോകത്തെ കോവിഡ് ഭയപ്പെടുത്തിയ 2019 ൽ സോഹോയുടെ മൊത്തം വരുമാനം 3410 കോടിയും ലാഭം 516 കോടിയുമായിരുന്നു. ലോകമെമ്പാടുമായി അഞ്ചു കോടി പേർ തങ്ങളുടെ ആപ്പുകളും അതിലെ സേവനങ്ങളും ഉപയോഗിക്കുന്നതായി സോഹ അവകാശപ്പെടുന്നു. പുത്തൻ ട്രെൻഡുകളെക്കുറിച്ച് മുൻകൂട്ടി കാണാനുള്ള ശ്രീധറിന്റെ കഴിവ് സോഹോയുടെ വളർച്ചയ്ക്കും ഏറെ സഹായകമായി. ലോക്ഡൗണിൽ രാജ്യത്തെ സ്കൂളുകൾ അടഞ്ഞുകിടന്നപ്പോൾ ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടിയ ഗ്രാമങ്ങളിലെ സാധാരണക്കാരായ വിദ്യാർഥികളിലായിരുന്നു ശ്രീധർ വെമ്പു ശ്രദ്ധ പതിപ്പിച്ചത്.

ഗൂഗിൾ അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികള്‍ ഇപ്പോൾ അവരുടെ ജീവനക്കാരെ പിരിച്ചുവിടുന്ന കാലമാണ്. എന്നാൽ സോഹോയിലെ ഒരു ജീവനക്കാരനും ജോലി നഷ്ടമാകുമോ എന്ന ഭയം വേണ്ട. തന്റെ കമ്പനിയിൽ പിരിച്ചുവിടലുകളുണ്ടാവില്ലെന്ന് 2023 മാർച്ചിൽ ശ്രീധര്‍ വെമ്പു പ്രഖ്യാപിച്ചിരുന്നു. ഏതുവിധേനയും യുഎസിലേക്കോ യൂറോപ്യൻ രാജ്യങ്ങളിലേക്കോ കുടിയേറി അവിടെ സ്ഥിരതാമസമാക്കണമെന്ന് ചിന്തിക്കുന്ന ഇന്നത്തെ യുവത്വം പഠിക്കേണ്ട വലിയ പാഠപുസ്തകമായി മാറുകയാണ് ശ്രീധർ വെമ്പു.

English Summary: Meet Zoho CEO Sridhar Vembu the Real Indian Villager and His Lifestyle