ഇൻഷുറൻസ് പദ്ധതിയിൽ അംഗമായാൽ പിന്നെ തൊഴിൽ നഷ്ടപ്പെട്ടാലും തൽക്കാലം പേടിക്കേണ്ട. അടുത്ത ജോലി കണ്ടെത്തുന്നതുവരെ നിശ്ചിത ശമ്പളം കുറച്ച് മാസത്തേക്ക് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ലഭിക്കും. യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്ന എല്ലാ തൊഴിലാളികൾക്കും ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ‌ദുബായ്, അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, അൽഐൻ, റാസൽഖൈമ എന്നീ എമിറേറ്റുകളിൽ ജോലിയെടുക്കുന്നവരെല്ലാം ഈ പദ്ധതിയിൽ ചേരണം എന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്.

ഇൻഷുറൻസ് പദ്ധതിയിൽ അംഗമായാൽ പിന്നെ തൊഴിൽ നഷ്ടപ്പെട്ടാലും തൽക്കാലം പേടിക്കേണ്ട. അടുത്ത ജോലി കണ്ടെത്തുന്നതുവരെ നിശ്ചിത ശമ്പളം കുറച്ച് മാസത്തേക്ക് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ലഭിക്കും. യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്ന എല്ലാ തൊഴിലാളികൾക്കും ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ‌ദുബായ്, അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, അൽഐൻ, റാസൽഖൈമ എന്നീ എമിറേറ്റുകളിൽ ജോലിയെടുക്കുന്നവരെല്ലാം ഈ പദ്ധതിയിൽ ചേരണം എന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻഷുറൻസ് പദ്ധതിയിൽ അംഗമായാൽ പിന്നെ തൊഴിൽ നഷ്ടപ്പെട്ടാലും തൽക്കാലം പേടിക്കേണ്ട. അടുത്ത ജോലി കണ്ടെത്തുന്നതുവരെ നിശ്ചിത ശമ്പളം കുറച്ച് മാസത്തേക്ക് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ലഭിക്കും. യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്ന എല്ലാ തൊഴിലാളികൾക്കും ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ‌ദുബായ്, അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, അൽഐൻ, റാസൽഖൈമ എന്നീ എമിറേറ്റുകളിൽ ജോലിയെടുക്കുന്നവരെല്ലാം ഈ പദ്ധതിയിൽ ചേരണം എന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസലോകം എന്നാൽ മലയാളിക്കത് അറബ് നാടാണ്. കുടുംബത്തിന്റെ നല്ല ഭാവിക്കായി കുടുംബനാഥൻ ഭാഗ്യം തേടി പോകുന്നയിടം. ആദ്യകാലത്ത് എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും ‘പേർഷ്യ’ എന്ന ഒറ്റ വാക്കിൽ വിളിച്ച നമ്മളിതാ ഇപ്പോൾ  ഷാർജ, ദുബായ്, റാസൽഖൈമ  എന്നിങ്ങനെ തലസ്ഥാനങ്ങളുടേയും സിറ്റിയുടേയുമൊക്കെ പേരാണ് സംസാരത്തിൽ ഉപയോഗിക്കുന്നത്. ഗൾഫ് രാജ്യങ്ങളുമായി അത്രകണ്ട് പരിചിതമായതിന്റെ തെളിവാണ് ഈ മാറ്റം. എന്നാൽ പലപ്പോഴും പ്രവാസ ജീവിതം ദു:ഖത്തിനും കാരണമായിട്ടുണ്ട്. നാട്ടിലെ കുടുംബത്തിന് നല്ല ജീവിതം നൽകാനെത്തുന്നവരുടെ ജോലി അപ്രതീക്ഷിതമായി നഷ്ടമാവുന്നതാണ് അതിലൊന്ന്. ജോലി ചെയ്യുന്ന കമ്പനി പൂട്ടുന്നത് ഉൾപ്പടെയുള്ള കാരണങ്ങളാണ് ജോലി നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നത്. 

ഇപ്പോഴിതാ പ്രവാസികളുടെ ഈ വിഷമം ‘തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി’ (Unemployment Insurance Scheme) യിലൂടെ അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ് യുഎഇ. രാജ്യത്തെ സര്‍ക്കാർ, സ്വകാര്യ മേഖലയിലുള്ള എല്ലാ തൊഴിലാളികൾക്കും വേണ്ടിയാണ് ഈ പദ്ധതി ഭരണകൂടം നടപ്പിലാക്കിയിരിക്കുന്നത്. കോവിഡ് കാലത്ത് ഉൾപ്പടെ തങ്ങളുടെ രാജ്യത്ത് ജോലി ചെയ്യാനെത്തുന്നവരെ ചേർത്ത് പിടിക്കുന്ന നയം പണ്ടുമുതൽക്കേ സ്വീകരിച്ചിട്ടുള്ള ഭരണാധികാരികളാണ് ഇവിടെയുള്ളത്. ഇതിന്റെ തുടർച്ചയാണ്  ഈ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയും. എന്താണ് ഈ പദ്ധതി? എങ്ങനെ ഇതിൽ ചേരണം? ജോലി നഷ്ടമായാൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ്? വിശദമായി പരിശോധിക്കാം. 

പ്രതീകാത്മക ചിത്രം (gorodenkoff/iStock)
ADVERTISEMENT

∙ എന്താണ് അൺഎംപ്ലോയ്മെന്റ് ഇൻഷുറൻസ് പദ്ധതി?

യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ നഷ്ടപ്പെട്ടാൽ അടുത്ത ജോലി കണ്ടെത്തുന്നതു വരെ നിശ്ചിത ശമ്പളം ഉറപ്പാക്കുന്ന പദ്ധതിയാണ് തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി. രാജ്യത്ത് ജോലി ചെയ്യുന്ന അന്യരാജ്യക്കാരുൾപ്പടെയുള്ള ലക്ഷക്കണക്കിന് പേരെ മനസ്സിൽ കണ്ടുകൊണ്ടാണ് 

യുഎഇ ഈ ഇൻഷുറൻസ് പദ്ധതി രൂപകൽപ്പന ചെയ്തിട്ടുള്ളത്. രാജ്യത്തെ തൊഴിലാളികളുടെ ജോലി സുരക്ഷ ഉറപ്പാക്കുവാനും ജോലി നഷ്ടത്തിന്റെ മാനസികാഘാതത്തിൽനിന്നും അവർക്ക് ആശ്വാസം നൽകുന്നതുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ജോലി നഷ്ടപ്പെടുന്നവർക്ക് അടുത്ത ജോലി കണ്ടെത്തുന്നതുവരെ നിശ്ചിത തുക ശമ്പളം പോലെ ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. 2023 ജനുവരി ഒന്നിനാണ് നിയമം പ്രാബല്യത്തിൽ വന്നത്.  ആദ്യ പന്ത്രണ്ട് ദിവസത്തിനുള്ളിൽ 250,000 തൊഴിലാളികളാണ് പദ്ധതിയിൽ ചേർന്നത്. മേയ് ഒന്നിന് പുറത്ത് വന്ന കണക്കുകൾ പ്രകാരം 12,90,137 തൊഴിലാളികൾ പദ്ധതിയിൽ ചേർന്നു കഴിഞ്ഞു. 

യുഎഇയിലെ നിർമാണ സ്ഥലങ്ങളിലൊന്ന് (ചിത്രം–ymgerman/iStock)

∙ പണി പോയാലും വിഷമിക്കേണ്ട, ശമ്പളം പോലെ കിട്ടും പണം

ADVERTISEMENT

ഇൻഷുറൻസ് പദ്ധതിയിൽ അംഗമായാൽ പിന്നെ തൊഴിൽ നഷ്ടപ്പെട്ടാലും തൽക്കാലം പേടിക്കേണ്ട. അടുത്ത ജോലി കണ്ടെത്തുന്നതുവരെ നിശ്ചിത ശമ്പളം കുറച്ച് മാസത്തേക്ക് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ലഭിക്കും. ഇൻഷുറൻസ് കമ്പനിയാണ് ജോലി നഷ്ടമായ  തൊഴിലാളികൾക്ക് ശമ്പളം പോലെ ഈ പണം നൽകുന്നത്. തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളി അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനം തുക മൂന്നു മാസക്കാലത്തേക്കാണ് ലഭിക്കുക. ഉദാഹരണത്തിന് തൊഴിലാളിയുടെ അവസാന അടിസ്ഥാന ശമ്പളം 10,000 ദിർഹം (2.24 ലക്ഷം രൂപ) ആണെങ്കിൽ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ മൂന്നു മാസത്തേക്ക് 6,000 ദിർഹം (1.34 ലക്ഷം രൂപ) വീതം ലഭിക്കും. 

ഈ ആനുകൂല്യം ആർക്കൊക്കെ  ലഭിക്കും?

യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്ന എല്ലാ തൊഴിലാളികൾക്കും ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ‌ദുബായ്, അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, അൽഐൻ, റാസൽഖൈമ എന്നീ എമിറേറ്റുകളിൽ ജോലിയെടുക്കുന്നവരെല്ലാം ഈ പദ്ധതിയിൽ ചേരണം എന്നാണ് മന്ത്രാലയം  ആവശ്യപ്പെട്ടിട്ടുള്ളത്. 

ഈ പദ്ധതിയില്‍  എങ്ങനെ ചേരാം?  

ADVERTISEMENT

ഇൻവൊളന്ററി ലോസ് ഓഫ് എംപ്ലോയ്മെന്റ് (ILOE) എന്ന വെബ്സൈറ്റ് വഴിയോ ആപ് വഴിയോ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം. സൈറ്റിലോ ആപ്പിലോ കയറി എമിറേറ്റ്സ് ഐഡി കാർഡ്, തൊഴിലാളിയുടെ ഫോൺ നമ്പർ എന്നിവ കൊടുത്താൽ ഒടിപി ലഭിക്കും. ഒടിപി അടിച്ചുകൊടുത്താൽ പേരും മറ്റു വിവരങ്ങളും നൽകാൻ ആവശ്യപ്പെടും. ഈ വിവരങ്ങൾ നൽകിയാൻ എമിറേറ്റ്സ് ഐഡി കാർഡ് സ്കാൻ ചെയ്ത് അപ്‌‌ലോഡ് ചെയ്യണം. ഇത്രയും കാര്യങ്ങൾ ചെയ്താൽ ഇൻഷുറൻസിനുള്ള പണം അടയ്ക്കാവുന്നതാണ്. 

പ്രതീകാത്മക ചിത്രം (Mikhail Davidovich/iStock)

ഇൻഷുറൻസിന് അപേക്ഷിക്കാവുന്ന മാർഗങ്ങൾ

അൺ എംപ്ലോയ്മെന്റ് ഇൻഷുറൻസ് സ്കീമിൽ ഇനിയും ചേരാത്തവർക്ക് പദ്ധതിയുടെ ഭാഗമാവാൻ വിവിധ മാർഗങ്ങളുണ്ട്. അൺഎംപ്ലോയ്മെന്റ് ഇൻഷുറൻസ് സ്കീമിനായി ആരംഭിച്ചിട്ടുള്ള പോർട്ടലിലും (www.iloe.ae) ഇതിനായി വികസിപ്പിച്ച ആപ്പിലൂടെയും (iloe ആപ്)  തൊഴിലാളികൾക്ക് ചേരാനാവും. ആപ്പിൾ, ആൻഡ്രോയിഡ് വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകൾക്കായുള്ള ആപ്പുകൾ ഇതിനായി പുറത്തിറക്കിയിട്ടുണ്ട്. ഇവ വഴി എങ്ങനെയാണ് പദ്ധതിയിൽ ചേരുന്നത് എന്നാണ് മുകളിൽ പരാമർശിച്ചിട്ടുള്ളത്. പദ്ധതിയുടെ ചുക്കാൻ പിടിക്കുന്ന ദുബായ് ഇൻഷുറൻസാണ് ഈ സേവനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇതുകൂടാതെ ദുബായ് ഇൻഷുറൻസ്,  സ്വകാര്യ കമ്പനികളുമായും ബാങ്കുകളുമായി ചേർന്നും ഈ പദ്ധതിയിൽ ചേരാനുള്ള സൗകര്യം തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മാർഗങ്ങളിലൂടെ പദ്ധതിയിൽ ചേരുന്നവരിൽ നിന്നും സർവീസ് ചാർജ് ഈടാക്കിയേക്കും.

പദ്ധതിയില്‍ ചേരാനുള്ള മറ്റ് മാർഗങ്ങൾ

– ബാങ്ക് എടിഎം കിയോസ്കുകൾ 

– ബിസിനസ് സർവീസ് സെന്റുകൾ 

– മണി എക്സ്ചേഞ്ച് കമ്പനികൾ 

– ഡിയു, ഇത്താസലാത്ത് 

– എസ്എംഎസ് 

ഇൻഷുറൻസ് കമ്പനികൾ

യുഎഇയിലെ ഒമ്പത് ഇൻഷുറൻസ് കമ്പനികൾ അടങ്ങുന്ന പൂൾ ആണ് ഈ  പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കമ്പനികൾ താഴെ പറയുന്നു. 

1) ദുബായ് ഇൻഷുറൻസ് കമ്പനി 

2) അബുദാബി നാഷനൽ ഇൻഷുറൻസ് കമ്പനി 

3) അൽഐൽ അഹല്യ ഇൻഷുറൻസ് കമ്പനി 

4) എമിറേറ്റ്സ് ഇൻഷുറൻസ് കമ്പനി 

5) നാഷനൽ ജനറൽ ഇൻഷുറൻസ് കമ്പനി 

6) ഓറിയന്റ് ഇൻഷുറൻസ് 

7) അബുദാബി നാഷനൽ തകാഫുൽ കമ്പനി 

8) ഒമാൻ ഇൻഷുറൻസ് കമ്പനി 

9) ഓറിയന്റ് യുഎൻബി തകാഫുൽ കമ്പനി 

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ യുഎഇയിലെ ഒരു തൊഴിൽ സ്ഥലത്ത് (ചിത്രം– xavierarnau/iStock)

പ്രീമിയമായി എത്ര അടയ്ക്കണം?  

തൊഴിലാളിയുടെ അടിസ്ഥാന ശമ്പളം മാസത്തിൽ 16,000 ദിർഹ (3.58 ലക്ഷം രൂപ)ത്തിൽ താഴെയാണെങ്കിൽ മാസംതോറും അഞ്ച് ദിർഹം (112 രൂപ) ആണ് പ്രീമിയം അടയ്ക്കേണ്ടത്. 16,000 ദിർഹത്തിനു മുകളിൽ അടിസ്ഥാന ശമ്പളം വാങ്ങുന്നവർ ശമ്പളത്തിന്റെ 10 ശതമാനം തുകയാണ് പ്രീമിയം ആയി അടയ്ക്കേണ്ടത്. 

പ്രീമിയം തുക മാസത്തിലോ നാലു മാസത്തിലോ ആറു മാസത്തിലോ വർഷത്തിൽ ഒരിക്കലോ അടയ്ക്കാനുള്ള സൗകര്യമുണ്ട്. ഇൻഷുറൻസ് തുകയ്ക്കു പുറമേ ഇൻഷുറൻസ് കമ്പനി നൽകുന്ന മറ്റ് ആനുകൂല്യങ്ങൾക്കും പദ്ധതിയിൽ അംഗമായ തൊഴിലാളികൾ അർഹരായിരിക്കും. 

ഇൻഷുറൻസിൽ ചേർന്ന് ഉടൻ  ജോലി പോയാൽ സഹായം കിട്ടുമോ?

ഇൻഷുറൻസിൽ ചേർന്നയുടൻ ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ ഈ തുക ലഭിക്കില്ല. പദ്ധതിയിൽ ചേർന്ന് കുറഞ്ഞത് 12 മാസം പ്രീമിയം അടച്ചവർക്കാണ് ഇൻഷുറൻസ് തുകയ്ക്ക് അർഹതയുണ്ടാവുക. ജോലി നഷ്ടപ്പെട്ട് 30 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് കമ്പനിക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിച്ച് രണ്ട് ആഴ്ചയ്ക്കുള്ളിൽ ഇൻഷുറൻസ് തുക തൊഴിലാളിയുടെ അക്കൗണ്ടിലെത്തും. ജോലി നഷ്ടപ്പെട്ട ദിവസം മുതൽ മൂന്നു മാസത്തേക്കുള്ള ഇൻഷുറൻസ് തുകയാണ് ഓരോ മാസവും ലഭിക്കുക. മറ്റൊരു ജോലി ലഭിക്കുന്നതോടെ ആനുകൂല്യം നഷ്ടമാകും. 

പ്രതീകാത്മക ചിത്രം (DedMityay/iStock)

എല്ലാവർക്കും കിട്ടില്ല ഇൻഷുറൻസ്; കിട്ടാത്തവർ ഇക്കൂട്ടർ 

ഇൻവെസ്റ്റർ, ബിസിനസ് വീസയിലുള്ളവർക്കും വീട്ടുജോലികൾ ചെയ്യുന്ന ഹൗസ് ഡ്രൈവർ വീസയിലുള്ളവർക്കും ഈ പദ്ധതിയിൽ ഇപ്പോൾ ചേരാനാകില്ല. താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ ഇപ്പോൾ അവസരമില്ല. 18 വയസ്സിനു താഴെയുള്ളവർക്കും ജോലിയിൽനിന്നു വിരമിച്ച് പെൻഷൻ കൈപ്പറ്റുന്നവർ മറ്റു ജോലിയിൽ പ്രവേശിച്ചാൽ അവർക്കും ഇൻഷുറൻസ് പദ്ധതിയിൽ ചേരാനാകില്ല. ജോലിയെടുക്കുന്ന സ്ഥാപനത്തിൽനിന്ന് യുഎഇ തൊഴിൽ നിയമ പ്രകാരമുള്ള അച്ചടക്ക നടപടിയിലൂടെ ജോലി നഷ്ടപ്പെട്ടവർക്ക് ഈ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കില്ല. ജോലി രാജിവച്ച് പോകുന്ന സാഹചര്യത്തിലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. 

∙ ചേർന്നില്ലെങ്കില്‍ ശിക്ഷ ഉറപ്പ് 

അൺഎംപ്ലോയ്മെന്റ് ഇൻഷുറൻസ് സ്കീമിൽ അർഹതയുള്ള തൊഴിലാളികളെല്ലാം നിർബന്ധമായും ചേരണം എന്നാണ് ഇത് സംബന്ധിച്ച ഉത്തരവിലുള്ളത്. യുഎഇയിൽ തൊഴിലെടുക്കുന്നവർ 2023 ജൂൺ 30ന് മുൻപ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകണമെന്നാണ് നിയമം. ഇതിനകം അംഗമാവാത്തവർക്ക് കടുത്ത പിഴയാവും ശിക്ഷയായി അടയ്ക്കേണ്ടി വരിക.  

നിലവിൽ അംഗമാവാത്തവർക്ക് പിഴയായി 400 ദിർഹമാണ് പിഴയായി നിശ്ചയിച്ചിട്ടുള്ളത്. പദ്ധതിയിൽ അംഗമായവർ പിന്നീട് തവണ അടയ്ക്കാൻ മറന്നാൽ പദ്ധതിയിൽ നിന്നും പുറത്താവുകയും 200 ദിർഹം പിഴയായി അടയ്ക്കുകയും വേണം. ഗോൾഡൻ വീസക്കാർക്കും ഫ്രീസോൺ വീസക്കാർക്കും ഇൻഷുറൻസ് പദ്ധതിയിൽ ചേരണമെന്ന നിയമം ബാധകമാണ്. 

 

English Sumamry: How UAE is taking care of its job force through unemployment insurance scheme