സാമ്പത്തികമാന്ദ്യം ആദ്യം ബാധിക്കുക വിപണിയിൽ നേരിട്ട് ഉൽപന്നം വിൽക്കുന്ന പ്രോഡക്ട് കമ്പനികളെയാണ്. മാന്ദ്യം ശക്തിപ്രാപിക്കുമ്പോഴാണ് പ്രോ‍ഡക്ട് കമ്പനികൾക്ക് സേവനം നൽകുന്ന സർവീസസ് കമ്പനികളെയും സാരമായി ബാധിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐടി ജീവനക്കാർ ജോലി ചെയ്യുന്നത് സർവീസസ് കമ്പനികളിലാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും പിരിച്ചു വിടൽ വാർത്തകൾ തുടർച്ചയായി വരുമ്പോൾ ഇന്ത്യൻ കമ്പനികൾ എങ്ങനെയാണ് ചിന്തിക്കുന്നത്? ഇവിടെയും കൂട്ടപ്പിരിച്ചുവിടലുകളുണ്ടാകുമോ? നിലവിലെ ജീവനക്കാരുടെ ശമ്പളം കുറയ്ക്കുന്ന നടപടികളിലേക്കും കമ്പനികൾ കടക്കുമോ? ഐടി കമ്പനികൾക്കു ഹയറിങ്ങുമായി ബന്ധപ്പെട്ട് സാങ്കേതികസഹായം നൽകുന്ന ‘ഹൈറിയോ’ എന്ന കമ്പനിയുടെ സ്ഥാപകൻ അരുൺ സത്യൻ സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക് മേഖലയിൽ ഇക്കൊല്ലം ഇതുവരെ ജോലി നഷ്ടമായത് 1.91 ലക്ഷം ജീവനക്കാർക്കാണ്. ലോകമാകെയുള്ള 660 കമ്പനികളിലായാണ് ഈ കൂട്ടപ്പിരിച്ചുവിടൽ. ഇന്ത്യയിലും ടെക് മേഖലയിൽ പിരിച്ചുവിടൽ ശക്തമാണ്. പുറമേ നിന്നുള്ള ഫണ്ടിങ് ആശ്രയിക്കുന്ന പുതുതലമുറ ടെക് കമ്പനികളാണ് ഇതിൽ മുന്നിൽ. എന്നാൽ, രാജ്യത്ത് വൻതോതിൽ തൊഴിൽ നൽകുന്ന ഐടി സർവീസസ് കമ്പനികൾ വലിയ തോതിലുള്ള പിരിച്ചുവിടൽ നടപടികൾക്ക് മുതിരുന്നില്ലെന്നത് ആശ്വാസത്തിന് വകനൽകുന്നു. നിക്ഷേപങ്ങളുടെ തോതിലുണ്ടായ കുറവുമൂലം യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ടെക് പ്രോ‍ഡക്ട് കമ്പനികൾ പ്രയാസത്തിലാകുമ്പോൾ, യുഎസിനേക്കാൾ ചെലവുകുറഞ്ഞ് ഐടി പ്രോജക്ടുകൾ ചെയ്തു കൊടുക്കാൻ കഴിയുന്ന ഒരേ ഒരു ഇടം എന്ന നിലയിൽ ഇന്ത്യൻ കമ്പനികൾക്ക് പുത്തൻ ഉണർവിനും സാധ്യത തെളിയുന്നു

ടെക് പിരിച്ചുവിടലുകളുടെ കണക്കെടുക്കുന്ന layoffs.fyi എന്ന പോർട്ടലിന്റെ കണക്കനുസരിച്ച് ലോകമാകെ ഇക്കൊല്ലം ഇതുവരെ 660 ടെക് കമ്പനികൾ പിരിച്ചുവിട്ടത് 1.91 ലക്ഷം ജീവനക്കാരെയാണ്. ഇന്ത്യയിലെ ടെക് പിരിച്ചുവിടലുകളിൽ ഏറിയ പങ്കും ന്യൂജെൻ ഐടി പ്രോഡക്ട് കമ്പനികളിൽനിന്നാണ്. 2023 തുടങ്ങി 24 ദിവസം പിന്നിട്ടപ്പോൾ 24 പുതുതലമുറ ടെക് കമ്പനികളാണ് പിരിച്ചുവിടൽ നടത്തിയത്. അതേസമയം, ഇന്ത്യയിൽ വൻതോതിൽ തൊഴിൽ നൽകുന്ന ഐടി സർവീസസ് കമ്പനികളെ മാന്ദ്യഭീതി കാര്യമായി ബാധിച്ചിട്ടില്ല. പുറമേ നിന്നുള്ള ഫണ്ടിങ് ആശ്രയിക്കുന്ന ന്യൂജെൻ പ്രോഡക്ട് കമ്പനികൾക്കാണ് പ്രതിസന്ധിയേറുന്നത്. നിക്ഷേപങ്ങളുടെ തോതിലുണ്ടായ കുറവാണ് പ്രോ‍ഡക്ട് കമ്പനികളെ ബാധിച്ചത്.

Representative Image: istockphotos/ SIphotography / sesame
ADVERTISEMENT

സാമ്പത്തികമാന്ദ്യം ആദ്യം ബാധിക്കുക വിപണിയിൽ നേരിട്ട് ഉൽപന്നം വിൽക്കുന്ന പ്രോഡക്ട് കമ്പനികളെയാണ്. മാന്ദ്യം ശക്തിപ്രാപിക്കുമ്പോഴാണ് പ്രോ‍ഡക്ട് കമ്പനികൾക്ക് സേവനം നൽകുന്ന സർവീസസ് കമ്പനികളെയും സാരമായി ബാധിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐടി ജീവനക്കാർ ജോലി ചെയ്യുന്നത് സർവീസസ് കമ്പനികളിലാണ്.  ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും പിരിച്ചു വിടൽ വാർത്തകൾ തുടർച്ചയായി വരുമ്പോൾ ഇന്ത്യൻ കമ്പനികൾ എങ്ങനെയാണ് ചിന്തിക്കുന്നത്? ഇവിടെയും കൂട്ടപ്പിരിച്ചുവിടലുകളുണ്ടാകുമോ? നിലവിലെ ജീവനക്കാരുടെ ശമ്പളം കുറയ്ക്കുന്ന നടപടികളിലേക്കും കമ്പനികൾ കടക്കുമോ? ഐടി കമ്പനികൾക്കു ഹയറിങ്ങുമായി ബന്ധപ്പെട്ട് സാങ്കേതികസഹായം നൽകുന്ന ‘ഹൈറിയോ’ എന്ന കമ്പനിയുടെ സ്ഥാപകൻ അരുൺ സത്യൻ സംസാരിക്കുന്നു.

അരുൺ സത്യൻ

എന്താണ് ഇപ്പോഴത്തെ ഐടി ഹയറിങ്ങിന്റെ സ്ഥിതി?

മിക്ക കമ്പനികളും ഹയറിങ്ങിന്റെ കാര്യത്തിൽ മുൻകരുതലോടെയുള്ള സമീപനമാണ് സ്വീകരിക്കുന്നത്. ഒരുപാട് പേരെ ഒരുമിച്ചെടുക്കുകയെന്നതിനു പകരം ക്രിട്ടിക്കൽ റോളിലേക്ക് മാത്രം ആളെയെടുക്കുകയെന്ന രീതിയിലേക്ക് കമ്പനികൾ മാറി. രാജ്യാന്തര രംഗത്താകെ അനിശ്ചിതത്വമുള്ളതിനാൽ 'വെയ്റ്റ് ആൻഡ് വാച്ച്' മോഡിലാണ് കമ്പനികൾ. കുറഞ്ഞത് 2 പാദമെങ്കിലും നിലവിലെ പ്രശ്നം തുടരും. യുഎസ് വിപണിയെ ഏറെ ആശ്രയിക്കുന്നവയാണ് ഇന്ത്യയിലെ ഐടി കമ്പനികൾ. മാന്ദ്യത്തിന്റെ സൂചനകളുള്ള യുഎസിലെ ഡിമാൻഡ് കുറഞ്ഞതും പ്രതികൂലഘടകമായി.

ഇന്ത്യൻ കമ്പനികളായ ഇൻഫോസിസ്, ടിസിഎസ് പോലെയുള്ള കമ്പനികളൊന്നും ഇതുവരെ ലേ–ഓഫ് നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മൊത്തത്തിൽ ഒരു മാന്ദ്യമുണ്ടെന്നത് ശരിതന്നെ, പക്ഷേ അതിന് ഇന്ത്യയിൽ വലിയൊരു പ്രത്യാഘാതമുണ്ടാകില്ല.

ഈ വർഷം ആദ്യ 3 മാസം തിരിച്ചുവരവിന്റെ സൂചന കാണിച്ചെങ്കിലും കമ്പനികളുടെ ക്വാർട്ടർ റിസൾട്ടുകൾ അത്ര മികച്ചതായില്ല. അടുത്ത വർഷം പകുതിയോടെ മാത്രമേ കൃത്യമായ ഒരു തിരിച്ചുവരവിന്റെ സൂചന ലഭ്യമാകാനിടയുള്ളൂ. റഷ്യ–യുക്രെയ്ൻ യുദ്ധത്തിന് ഇപ്പോഴും അയവു വന്നിട്ടില്ല, യുഎസ് സ്റ്റോക്ക് മാർക്കറ്റിന്റെ നില മെച്ചപ്പെട്ടിട്ടില്ല, യുഎസിലെ ബാങ്ക് തകർച്ചയുടെ സ്വാധീനം തുടരുന്നു. ചുരുക്കത്തിൽ പോസിറ്റീവ് ആയ കാര്യങ്ങൾ വന്നാലേ റിക്കവറി സൂചന ലഭിക്കൂ.

Representative Image: istockphotos/ SIphotography / gorodenkoff
ADVERTISEMENT

ലോകമാകെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ മാന്ദ്യം ബാധിക്കാത്ത കമ്പനികൾ പോലും അവരുടെ ഐടി സ്പെൻഡിങ് കുറയ്ക്കും. ഐടി കമ്പനികളെ സംബന്ധിച്ച് ജീവനക്കാരുടെ ശമ്പളം തന്നെയാണ് ഏറ്റവും വലിയ ചെലവ്. ചെലവുചുരുക്കൽ വന്നാൽ ആദ്യം അവ കുറയ്ക്കുന്നത് ഇതായിരിക്കും. കാരണം മറ്റു ചെലവുകൾ ഇതിനെ അപേക്ഷിച്ച് തീർത്തും കുറവാണ്.

ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള വൻകിട ഇന്ത്യൻ ഐടി കമ്പനികളുടെ കഴിഞ്ഞ പാദത്തിലെ റിസൾട്ടുകളിൽ നിന്ന് വ്യക്തമാകുന്നതെന്താണ്?

മിക്ക കമ്പനികളുടെയും നെറ്റ് ഹെഡ് കൗണ്ട് കൂടിയിട്ടില്ല. അതായത് പുതിയ തൊഴിലവസരങ്ങൾ കുറഞ്ഞു. 2021–22ലെ കൊഴിഞ്ഞുപോക്ക് (അട്രീഷൻ) മൂലമുള്ള ഒഴിവുകൾ നികത്തുകയായിരുന്നു കഴിഞ്ഞ ഒരു വർഷത്തെ ഹയറിങ്ങുകളുടെ ലക്ഷ്യം. അട്രീഷൻ പതിയെ കുറഞ്ഞതോടെ ആ ഹയറിങ് ട്രെൻഡും കുറഞ്ഞുതുടങ്ങി. ഒരേ വർക്ഫോഴ്സിനെ അങ്ങോട്ടും ഇങ്ങോട്ടും കമ്പനികൾ വലിക്കുമ്പോഴാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂടുന്നത്.

ബെംഗളൂരുവിലെ ഇൻഫോസിസ് ആസ്ഥാനം. Image Credit: istockphotos/ SIphotography / alexsl

ബിസിനസ് കുറഞ്ഞതിനാൽ പുതിയ പൊസിഷനുകളും കുറഞ്ഞു. 10 പേരുള്ള സ്ഥാപനത്തിൽ നിന്ന് 2 പേർ പോയെങ്കിൽ അത് നികത്താനായി മറ്റു 2 പേരെ കമ്പനി എടുത്തിട്ടുണ്ടാകാം. ഇത് ഹയറിങ് ആണെങ്കിലും പുതിയ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നില്ല എന്നു ചുരുക്കം. പുതിയ ബിസിനസ് അല്ലെങ്കിൽ കസ്റ്റമർ വരുമെന്ന അനുമാനത്തിന്റെ പുറത്ത് ധാരാളം പേരെ മുൻകൂറായി റിക്രൂട്ട് ചെയ്ത് ബെഞ്ചിലിരുത്തുന്ന രീതിക്കും ഇടിവു വന്നു. പകരം ബിസിനസ് വരട്ടെ, എന്നിട്ട് ആളുകളെ എടുക്കാം എന്നതാണ് കമ്പനികളുടെ പുതിയ നയം.

ADVERTISEMENT

ബെഞ്ച് സ്ട്രെങ്ത് കാണിച്ചാണ് പ്രോജക്ടുകൾ പണ്ട് ബിഡ് ചെയ്തിരുന്നത്. ഇപ്പോൾ ബിസിനസ് കുറഞ്ഞതിനാൽ അത്തരമൊരു ആവശ്യം വലുതായില്ല. പകരം നിലവിലുള്ള പ്രോജക്റ്റുകൾക്ക് മാത്രം ആളെ മതിയെന്നതാണ് രീതി. 

ടിസിഎസ് ഓഫിസ് Image credit : istockphotos/ SIphotography / Sundry Photography

മാന്ദ്യം വരുമ്പോഴാണല്ലോ കമ്പനികൾ പല കാര്യങ്ങളിലും പുനർവിചിന്തനം നടത്തുന്നത്. ലാഭകരമല്ലാത്ത ചില ബിസിനസുകൾ വേണ്ട, പുതിയ സ്ഥലത്തെ എക്സ്പാൻഷൻ വേണ്ട എന്നിങ്ങനെയൊക്കെ ചിന്തിക്കാം. അടുത്ത രണ്ടോ മൂന്നോ പാദത്തിലെങ്കിലും കമ്പനികൾ കാര്യമായ ചെലവുചുരുക്കൽ നടപടികൾ നടപ്പാക്കും. വലിയ തോതിൽ ഓഫിസ് സ്പേസ് അടക്കം കുറയ്ക്കാനിടയുണ്ട്. ശമ്പള വർധന, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെയും ബാധിക്കാം. 6 മാസത്തോളമെങ്കിലും പ്രശ്നമുണ്ടാകുമെന്നത് ശരിയാണ്. അത് സഹിക്കുകയല്ലാതെ മാർഗമില്ല. പക്ഷേ ഭാവിയിൽ ഇത് ഗുണകരമായി മാറും.

ഐടി സേവനമേഖലയിലുള്ള കോഗ്നിസന്റ്, ആക്സെഞ്ചർ എന്നിവയുടെ പിരിച്ചുവിടൽ പ്രഖ്യാപനം ആശങ്കയുണ്ടാക്കുന്നതാണോ?

വലിയ ആശങ്കയ്ക്കുള്ള വകയുണ്ടെന്നു തോന്നുന്നില്ല. പല കമ്പനികളും അവരുടെ റീസ്ട്രക്ച്ചറിങ്ങിന്റെ ഭാഗമായിട്ടാണ് ആളുകളെ കുറയ്ക്കുന്നത്. ഈ കമ്പനികളുടെയൊന്നും ലേ ഓഫ് നമ്പർ വളരെ വലുതല്ല. കോഗ്നിസന്റ് ഓഫിസ് സ്പേസ് കുറയ്ക്കുന്നത് അവരുടെ പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനാണെന്നാണ് തോന്നുന്നത്. അതുകൊണ്ട് ആശങ്കയുടെ കാര്യമില്ല. എന്നു കരുതി വലിയ പോസിറ്റീവ് ഔട്ട്‍ലുക് ഉണ്ടെന്നും പറയാനാവില്ല.

Image: istockphoto

ഇന്ത്യൻ കമ്പനികളായ ഇൻഫോസിസ്, ടിസിഎസ് പോലെയുള്ള കമ്പനികളൊന്നും ഇതുവരെ ലേ–ഓഫ് നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മൊത്തത്തിൽ ഒരു മാന്ദ്യമുണ്ടെന്നത് ശരിതന്നെ, പക്ഷേ അതിന് ഇന്ത്യയിൽ വലിയൊരു പ്രത്യാഘാതമുണ്ടാകില്ല.

യുഎസിലെ പ്രശ്നങ്ങൾ പലപ്പോഴും ഇന്ത്യൻ ഐടിക്ക് ഗുണമാകുമെന്ന് പറയാറുണ്ടല്ലോ?

തീർച്ചയായും. മാന്ദ്യത്തിന്റെ സൂചനയുള്ളതിനാൽ ഐടി കമ്പനികളുടെ ക്ലയന്റുകളായ യുഎസ് സ്ഥാപനങ്ങൾ അവരുടെ ചെലവ് കാര്യമായി കുറയ്ക്കും. അങ്ങനെ വരുമ്പോൾ യുഎസിനേക്കാൾ ചെലവുകുറഞ്ഞ് ഐടി പ്രോജക്ടുകൾ ചെയ്തു കൊടുക്കാൻ കഴിയുന്ന ഒരേ ഒരു ഇടം ഇന്ത്യ മാത്രമാണ്. അതുകൊണ്ട് സ്വാഭാവികമായും ഇന്ത്യയ്ക്ക് മെച്ചമുണ്ടാകും. ജെപി മോർഗൻ പോലെയുള്ള വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ഇന്ത്യയിലെ ക്യാപ്റ്റീവ് ഐടി യൂണിറ്റുകൾ പിരിച്ചുവിടലിനെക്കുറിച്ചല്ല, ഹയറിങ്ങിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അവർ ആളെ എടുക്കുന്നത് കൂട്ടുകയാണ്.

(Photo by Chris DELMAS / AFP)

ഐടി സേവനമേഖലയിലും കുറച്ചുനാളത്തേക്ക് ഒരു മരവിപ്പ് ഉണ്ടാകുമെന്നതു ശരിയാണ്. അത് കമ്പനികൾ വെയിറ്റ് ആൻഡ് വാച്ച് മോഡിലേക്ക് പോകുന്നതുകൊണ്ടാണ്. പക്ഷേ കാര്യങ്ങൾ പതിയെ ട്രാക്കിലേക്ക് വന്നുതുടങ്ങുമ്പോൾ ഇന്ത്യയ്ക്കായിരിക്കും ഏറ്റവും ഗുണം ലഭിക്കുക. ഐടി പ്രോജക്റ്റുകൾ ക്ലയന്റ് കമ്പനികൾക്ക് ഒരിക്കലും പൂർണമായും ഒഴിവാക്കാനാവില്ല എന്നതാണ് കാരണം.

നിങ്ങളുടെ ഐടി കമ്പനി ക്ലയന്റുകളുടെ ഹയറിങ് എങ്ങനെയൊക്കെ മാറി?

മിക്ക കമ്പനികളിലും ഏറ്റവും കുറഞ്ഞത് 25 മുതൽ 30% വരെ ഹയറിങ് കുറച്ചിട്ടുണ്ട്. പ്രധാനമായും 3 ട്രെൻഡുകളാണ് ഞാൻ കാണുന്നത്. മുൻ വർഷങ്ങളിലെ പോലെ ഉയർന്ന ശമ്പളത്തിനുള്ള ബാർഗെയ്നിങ് കുറഞ്ഞു. പൂർണമായും വർക് ഫ്രം ഹോം രീതിയെന്നതിനു പകരം മിനിമം 3 ദിവസമെങ്കിലും ഓഫിസിലെത്തണമെന്നു പുതിയതായി എത്തുന്ന ജീവനക്കാരോട് പറഞ്ഞുതുടങ്ങിക്കഴിഞ്ഞു. ജൂൺ, ജൂലൈ മാസത്തിൽ 'ബാക് ടു ഓഫിസ്' കൂടുതൽ ശക്തിപ്രാപിച്ചേക്കും. ഒരുപാട് പേരെ ഒരുമിച്ച് ഹയർ ചെയ്യുന്ന രീതിക്ക് പകരം മികവിന് പ്രാധാന്യം നൽകി സെലക്ടീവ് ആയി ഹയർ ചെയ്യുന്ന രീതിയിലേക്ക് കമ്പനികൾ മാറി.

English Summary : Mass Layoffs in Global  Tech Companies,  What are the Reasons and their effects on Indian Techies