ലോകത്ത് ഏറ്റവുമധികം ഒലിവ് എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യം സ്പെയ്നാണ്. എന്നാൽ കഴിഞ്ഞ വർഷവും ഇക്കൊല്ലവും കടുത്ത താപതരംഗം ഒലിവ് കൃഷിയെ സാരമായി ബാധിച്ചു. പതിവു മഴയിൽനിന്ന് 50 ശതമാനം കുറവ് മാത്രമാണ് ഇത്തവണ ഈ മേഖലയിലും ലഭിച്ചത്. മണ്ണ് വരണ്ടുണങ്ങിയതും ഒലിവ് മരങ്ങളെ സാരമായി ബാധിച്ചു. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ലെന്ന് കർഷകർ പറയുന്നു. ചൂടിന് ആക്കം കൂട്ടാൻ എല്‍ നിനോ കൂടിയെത്തുന്നതോടെ ഉഷ്ണ തരംഗങ്ങളും വരള്‍ച്ചയും മാരകമാകുമെന്ന മുന്നറിയിപ്പു നല്‍കുകയാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍. എന്താണ് സ്പെയ്നിൽ സംഭവിക്കുന്നത്?

ലോകത്ത് ഏറ്റവുമധികം ഒലിവ് എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യം സ്പെയ്നാണ്. എന്നാൽ കഴിഞ്ഞ വർഷവും ഇക്കൊല്ലവും കടുത്ത താപതരംഗം ഒലിവ് കൃഷിയെ സാരമായി ബാധിച്ചു. പതിവു മഴയിൽനിന്ന് 50 ശതമാനം കുറവ് മാത്രമാണ് ഇത്തവണ ഈ മേഖലയിലും ലഭിച്ചത്. മണ്ണ് വരണ്ടുണങ്ങിയതും ഒലിവ് മരങ്ങളെ സാരമായി ബാധിച്ചു. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ലെന്ന് കർഷകർ പറയുന്നു. ചൂടിന് ആക്കം കൂട്ടാൻ എല്‍ നിനോ കൂടിയെത്തുന്നതോടെ ഉഷ്ണ തരംഗങ്ങളും വരള്‍ച്ചയും മാരകമാകുമെന്ന മുന്നറിയിപ്പു നല്‍കുകയാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍. എന്താണ് സ്പെയ്നിൽ സംഭവിക്കുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത് ഏറ്റവുമധികം ഒലിവ് എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യം സ്പെയ്നാണ്. എന്നാൽ കഴിഞ്ഞ വർഷവും ഇക്കൊല്ലവും കടുത്ത താപതരംഗം ഒലിവ് കൃഷിയെ സാരമായി ബാധിച്ചു. പതിവു മഴയിൽനിന്ന് 50 ശതമാനം കുറവ് മാത്രമാണ് ഇത്തവണ ഈ മേഖലയിലും ലഭിച്ചത്. മണ്ണ് വരണ്ടുണങ്ങിയതും ഒലിവ് മരങ്ങളെ സാരമായി ബാധിച്ചു. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ലെന്ന് കർഷകർ പറയുന്നു. ചൂടിന് ആക്കം കൂട്ടാൻ എല്‍ നിനോ കൂടിയെത്തുന്നതോടെ ഉഷ്ണ തരംഗങ്ങളും വരള്‍ച്ചയും മാരകമാകുമെന്ന മുന്നറിയിപ്പു നല്‍കുകയാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍. എന്താണ് സ്പെയ്നിൽ സംഭവിക്കുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുത്ത ചൂടിൽ വെന്തുരുകുകയാണ് പടിഞ്ഞാറൻ മെഡിറ്ററേനിയൻ രാജ്യങ്ങൾ. സ്പെയ്ൻ, പോർച്ചുഗൽ, മൊറോക്കോ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. അസാധാരണമായ കടുത്ത ചൂടിനെ അതിജീവിക്കാൻ പാടുപെടുകയാണ് ജനങ്ങൾ. ഗോതമ്പിന്റെ വിളവെടുപ്പുകാലത്ത് അപ്രതീക്ഷിതമായെത്തിയ ഉഷ്ണതരംഗം കാർഷിക മേഖലയെയും തകർത്തു കളഞ്ഞു. മനുഷ്യ ഇടപെടൽ മൂലമുള്ള കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമൊക്കെയാകാം താപതരംഗത്തിനു പിന്നിലെന്ന് ആരോപിക്കാമെങ്കിലും കൃത്യമായ കാരണം കണ്ടെത്താനാകാതെ ഉഴലുകയാണ് ഗവേഷകർ. 

ഏപ്രിൽ അവസാന വാരമാണ് ഉഷ്ണതരംഗം രൂക്ഷമായിത്തുടങ്ങിയത്. 36.9 ഡിഗ്രി സെൽഷ്യസിനും 41 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് ഈ രാജ്യങ്ങളിൽ അനുഭവപ്പെടുന്ന താപനില. അസാധാരണ താപതരംഗങ്ങൾ വരും വർഷങ്ങളിലും ആവർത്തിക്കുമെന്ന് നെതർലൻഡ്സിലെ കാലാവസ്ഥാ ഗവേഷകൻ എസ്ജൂക്കി ഫിലിപ് വ്യക്തമാക്കി. നിലവിൽ സ്പെയ്നിലെ 27 ശതമാനം മേഖലയും വരൾച്ച നേരിടുകയാണ്. രാജ്യത്ത് 50 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. മൊറോക്കോയിലെ ജലസംഭരണികളിലും കുറഞ്ഞ അളവില്‍ മാത്രമാണ് വെള്ളമുള്ളത്. ടുണീഷ്യയിൽ വെള്ളത്തിന്റെ പ്രതിദിന ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. പടിഞ്ഞാറൻ മെഡിറ്ററേനിയൻ രാജ്യങ്ങളിലെ കർഷകർ തുടർച്ചയായ ആറാം വർഷവും കനത്ത വിളനാശമാണ് നേരിടുന്നത്.

ADVERTISEMENT

 

∙ ദുരന്തം കാത്ത് ഒലിവ് കൃഷി

ഒലിവ് പൂക്കൾ. സ്പെയ്നിലെ റോണ്ടയില്‍ നിന്നുള്ള ചിത്രം. (Photo by JORGE GUERRERO / AFP)

 

ലോകത്ത് ഏറ്റവുമധികം ഒലിവ് എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യം സ്പെയ്നാണ്. എന്നാൽ കഴിഞ്ഞ വർഷവും ഇക്കൊല്ലവും കടുത്ത താപതരംഗം ഒലിവ് കൃഷിയെ സാരമായി ബാധിച്ചു. സാധാരണയിൽനിന്ന് വളരെ കുറവ് മഴ മാത്രമാണ് ഇത്തവണ ജനുവരിയിൽ ലഭിച്ചത്. മണ്ണ് വരണ്ടുണങ്ങിയതും ഒലിവ് മരങ്ങളെ സാരമായി ബാധിച്ചു. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ലെന്ന് ചെറുകിട കർഷകരുടെ സെക്രട്ടറി ജനറലായ ക്രിസ്റ്റബൽ കാനോ വിശദീകരിച്ചു. സ്പെയ്നിലെ തെക്കൻ മേഖലയിലെ ആൻഡലൂഷ്യയിലാണ് ഒലിവ് കൃഷിയുടെ സിംഹഭാഗവുമുള്ളത്. 

ADVERTISEMENT

പതിവു മഴയിൽനിന്ന് 50 ശതമാനം കുറവ് മാത്രമാണ് ഇത്തവണ ഈ മേഖലയിലും ലഭിച്ചത്. ഇതും വരൾച്ചയുടെ ആക്കം കൂട്ടി. ഇവിടെയുള്ള ജല സംഭരണികളിലും 25 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ഒലിവ് മരങ്ങൾ പൂക്കുന്ന സമയമായതിനാൽ ചൂടു താങ്ങാനാകാതെ അവ കൊഴിഞ്ഞുപോകുമെന്ന ആശങ്കയിലാണ് കർഷകർ. പൂക്കൾ കൊഴിഞ്ഞാൽ കായകളില്ലാതാകും. ഇതോടെ ഒലിവ് എണ്ണ വ്യവസായം തന്നെ പ്രതിസന്ധിയിലാകും. ലോകത്താകമാനം കയറ്റുമതി ചെയ്യപ്പെടുന്ന 50 ശതമാനം ഒലിവെണ്ണയും ഉൽപാദിപ്പിക്കുന്നത് സ്പെയ്ൻ ആണ്. 330 കോടി ഡോളർ വാർഷിക വരുമാനമാണ് സ്പെയ്ൻ ഇതിലൂടെ നേടിക്കൊണ്ടിരുന്നത്. താപതരംഗം സ്പെയ്നിന്റെ കാർഷിക മേഖലയെ മാത്രമല്ല സാമ്പത്തിക മേഖലയെയും പ്രതിസന്ധിയിലാക്കി. ഇതോടെ ആഗോള വിപണിയിൽ ഒലിവ് എണ്ണയുടെ വിലയും കുതിച്ചുയർന്നു.

പതിവു മഴയിൽനിന്ന് 50 ശതമാനം കുറവ് മാത്രമാണ് ഇത്തവണ ഈ മേഖലയിൽ ലഭിച്ചത്. ഇതും വരൾച്ചയുടെ ആക്കംകൂട്ടി. ഇവിടെയുള്ള ജലസംഭരണികളിൽ 25 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്.

 

കാറ്റലോണിയയിലെ ജിറോണ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന, ബാർസിലോനയിലെ 60 മൈൽ ചുറ്റളവിലുള്ളവരുടെ ആശ്രയമായിരുന്ന സോ ജലസംഭരണി വരണ്ടുണങ്ങിത്തുടങ്ങിയപ്പോൾ. (Photo by Josep LAGO / AFP)

∙ വിണ്ടുകീറിയ പാടശേഖരങ്ങളും ജലസംഭരണികളും

 

ADVERTISEMENT

വരൾച്ചയുടെ ഭീതിപ്പെടുത്തുന്ന കാഴ്ചകളാണ് വടക്കുകിഴക്കൻ സ്പെയ്നിലും നിറയുന്നത്. കാറ്റലോണിയയിലെ ഭൂരിഭാഗം കൃഷിഭൂമികളും വരണ്ടുണങ്ങി വിണ്ടുകീറിയ നിലയിലാണ്. തുടർച്ചയായ വർഷങ്ങളിലുണ്ടായ മഴക്കുറവാണ് ഇവിടെയും വില്ലനായത്. ഒരു കാലത്ത് കൃഷിയുടെ ഈറ്റില്ലമായിരുന്ന ഭൂപ്രദേശങ്ങളാണ് വരണ്ടുണങ്ങി മരുഭൂമിയായത്. ഗോതമ്പ് കൃഷിയും ഒലിവും മാത്രമല്ല ചോളവും ജോവറുമെല്ലാം വരൾച്ചയിൽ നശിച്ചു. മാർച്ചിൽ 36 ശതമാനം മഴമാത്രമാണ് കാറ്റലോണിയയിൽ ലഭിച്ചത്. ഈ നൂറ്റണ്ടിലെ തന്നെ വരണ്ട മാർച്ചെന്നാണ് കാലാവസ്ഥാ വിഭാഗവും അതിനെ വിശേഷിപ്പിച്ചത്. 

വരൾച്ചയെത്തുടർന്ന് ഉണങ്ങിയ മരത്തിന് മുകളിലെ കിളിക്കൂട്. (Photo by CRISTINA QUICLER / AFP)

ഏപ്രിൽ മാസത്തിലും കടുത്ത ചൂട് തുടർന്നു. ഏപ്രിൽ അവസാനം പടിഞ്ഞാറൻ സ്പെയ്നിലെ കോർഡോബയിൽ രേഖപ്പെടുത്തിയത് 38.8 ഡിഗ്രി ചൂടായിരുന്നു. 2022ലെ പോലെ ഉഷ്ണതരംഗവും വരളൾച്ചയും ആവർത്തിച്ചതോടെ കാട്ടുതീയും രൂക്ഷമായി. കഴിഞ്ഞ വർഷം കാട്ടുതീയിൽ കത്തിനശിച്ചത് 7,56,000 ഹെക്ടർ വനഭൂമിയാണ്. മനുഷ്യ ഇടപെടൽ മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് സ്പെയ്നിനെ പിടിച്ചുലയ്ക്കുന്നതെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ നിഗമനം.

കാറ്റലോണിയയിലെ ജലസംഭരണികളും ശോചനീയാവസ്ഥയിലാണ്. നദികളും പുഴകളുമെല്ലാം വരണ്ടുണങ്ങിക്കഴിഞ്ഞു. ബാർസിലോനയിലെ 60 മൈൽ ചുറ്റളവിലുള്ളവരുടെ ആശ്രയമായിരുന്ന സോ ജലസംഭരണിയിൽ അവശേഷിക്കുന്നത് 7 ശതമാനം ജലം മാത്രമാണ്. ജലസംഭരണിയുടെ അടിത്തട്ട് വരണ്ടുണങ്ങി വിണ്ടുകീറിയ നിലയിലാണ്. കൃഷിഭൂമിയിലേക്കുള്ള ജലസേചനം നിലച്ചതോടെ 35 ലക്ഷം ഹെക്ടർ വിളകളാണ് നശിച്ചത്. കൃഷിഭൂമിയിലെ ജലസേചനം മാത്രമല്ല കുടിവെള്ള പ്രതിസന്ധിയും ഇവിടെ രൂക്ഷമാകുകയാണ്. ട്രക്കുകളിലാണ് ബാർസിലോനയിലെ 30 ചതുരശ്ര മൈൽ പ്രദേശങ്ങളിൽ വെള്ളമെത്തിക്കുന്നത്. ഒരു വർഷത്തോളമായി വീടുകളിലും കടുത്ത നിയന്ത്രണത്തിലാണ് കുടിവെള്ളം ഉപയോഗിക്കുന്നത്.

കനത്ത വേനലിൽ കൃഷിഭൂമിയുടെ അവശേഷിക്കുന്ന ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ ഒലിവ് ശിഖരങ്ങൾ മണ്ണിൽ നിരത്തിയിരിക്കുന്നു. സ്പെയ്നിലെ ജെയ്നിന് സമീപമുള്ള അൽകാല ലാ റിയലിൽ നിന്നുള്ള കാഴ്ച. (Photo by JORGE GUERRERO / AFP)

 

∙ അനധികൃത കിണറുകൾ

 

കാറ്റലോണിയയിലെ സോ ജലസംഭരണി വരണ്ടുണങ്ങിയപ്പോൾ. (Photo by Josep LAGO / AFP)

വരൾച്ച രൂക്ഷമായ സ്പെയ്നിലെ മേഖലകളിൽ അനധികൃത കിണറുകൾ കുഴിച്ചവരെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. കുഴൽക്കിണറുകളും കുളങ്ങളുമാണ് കാർഷികാവശ്യങ്ങൾക്കായി ഇവർ നിർമിച്ചത്. കഴിഞ്ഞ 4 വർഷമായി നടത്തിയ അന്വേഷണത്തിൽ, വർച്ചാബാധിത പ്രദേശങ്ങളിൽ 250 കുഴൽക്കിണറുകളും കുളങ്ങളുമാണ് കണ്ടെത്തിയത്. വരൾച്ചയെ തുടർന്ന് ആൻഡലൂഷ്യയുടെ തെക്കൻ പ്രദേശങ്ങളിൽ 2021 മുതൽ വെള്ളത്തിന്റെ ഉപയോഗത്തിന് നിയന്ത്രണമേർ‌പ്പെടുത്തിയിരുന്നു. ഇതെത്തുടർന്നാണ് അനധികൃത കിണറുകൾ സജീവമായത്. 1961ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഏപ്രിൽ മാസമാണ് കടന്നു പോയതെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.

 

∙ ചൂട് താങ്ങാനാകാതെ ജനം

ഡൊനാനാ നാഷനൽ പാർക്കിലെ ലൂസിയോ ഡെൽ ലോബോ കുളം വറ്റി വരണ്ടതോടെ, കുളത്തിന്റെ അടിത്തട്ടിൽ സ്ഥാപിച്ചിരുന്ന ജലനിരപ്പ് അളക്കാനുള്ള സ്കെയിൽ പൂർണമായി തെളിഞ്ഞപ്പോൾ. (Photo by CRISTINA QUICLER / AFP)

 

അസാധാരണ ചൂട് താങ്ങാനാകാതെ വലയുകയാണ് ഇവിടുത്തെ ജനങ്ങൾ. ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം, കഴിഞ്ഞ വർഷം ഉടലെടുത്ത താപതരംഗംമൂലം മരിച്ചത് 15,000 ആളുകളാണ്. അതിലേറെയും സ്പെയ്നിലാണ്. അതുകൊണ്ടുതന്നെ ഇത്തവണ നേരത്തേതന്നെ സർക്കാർ ബോധവൽക്കരണ പരിപാടികൾ തുടങ്ങിക്കഴിഞ്ഞു. പകൽ സമയങ്ങളേക്കാൾ രാത്രി ചൂടു വർധിക്കുന്നതായി 2018ൽ നടത്തിയ പഠനത്തിൽ തെളിഞ്ഞിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ഉഷ്ണതരംഗം. രാത്രിയിൽ താപനില കുറയാതെ വരുമ്പോൾ മനുഷ്യശരീരത്തേയും അതു ബാധിക്കും. സാധാരണയായി ഉറക്കത്തിൽ നമ്മുടെ ശരീര താപനില കുറയുകയാണ് ചെയ്യുക. എന്നാൽ രാത്രിയിൽ താപനില കുറയാതെ വരുമ്പോൾ ഇതു ശരീരത്തിനു കൂടുതൽ ജോലിഭാരം നൽകുന്നു.

50 ഡ‍ിഗ്രി സെൽ‌ഷ്യസിന് മുകളിലുള്ള താപനിലയും മനുഷ്യശരീരത്തിന് താങ്ങാവുന്നതാണ്. എന്നാൽ താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവും വർധിക്കുമ്പോൾ അതു കൂടുതൽ അപകടകരമാകുന്നു. ഈർപ്പം കൂടുതലാണെങ്കിൽ വിയർപ്പ് ബാഷ്പീകരിക്കാൻ കഴിയില്ല. ഇതു ശരീര താപനില ഉയരാൻ കാരണമാകുകയും മറ്റ് അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്യും. സ്കൂളുകളിൽ എയർകണ്ടീഷനിങ് സംവിധാനം ക്രമീകരിച്ചും ഹോസ്പിറ്റലിൽ പ്രത്യേക ക്രമീകരണങ്ങളേർപ്പെടുത്തിയും കായികവിനോദങ്ങൾക്കായി നിശ്ചിത സമയത്തു മാത്രം പുറത്തിറങ്ങാൻ ജനങ്ങളെ പ്രേരിപ്പിച്ചുമൊക്കെ ബോധവൽക്കപണ പരിപാടികൾ തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അടയാളപ്പെടുത്തലുകളാണ് ആവർത്തിച്ചെത്തുന്ന കാലാവസ്ഥാ ദുരന്തങ്ങൾ.

 

ഡൊനാനാ നാഷനൽ പാർക്കിലെ ലൂസിയോ ഡെൽ ലോബോ കുളത്തിന്റെ വിണ്ടുകീറിയ വരണ്ട അടിഭാഗം. (Photo by CRISTINA QUICLER / AFP)

∙ പ്രതിസന്ധിക്ക് ആക്കം കൂട്ടാൻ എൽ നിനോയും

 

ഉടനെയൊന്നും ചൂടിൽനിന്ന് രക്ഷപ്പെടാനാവില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ചൂടിന് ആക്കം കൂട്ടാൻ എല്‍ നിനോ കൂടിയെത്തുന്നതോടെ ഉഷ്ണ തരംഗങ്ങളും വരള്‍ച്ചയും മാരകമാകുമെന്ന മുന്നറിയിപ്പു നല്‍കുകയാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍. കിഴക്കന്‍ ശാന്തസമുദ്രോപരിതലത്തിലെ ജലത്തിന്‍റെ താപനില വര്‍ധിക്കുന്ന ഒരു കാലാവസ്ഥാ പ്രതിഭാസമാണ് എല്‍ നിനോ. ഇതുമൂലം ഭൂമധ്യരേഖയിലൂടെ പടിഞ്ഞാറേക്കു വീശുന്ന കാറ്റിന്‍റെ വേഗം കുറയുകയും ചൂടുള്ള സമുദ്രജലം കിഴക്കോട്ട് തള്ളപ്പെടുകയും ചെയ്യും. താപനില വര്‍ധിക്കാനും കാലവര്‍ഷം ദുര്‍ബലമാകാനും എല്‍നിനോ കാരണമാകാം. 2 മുതല്‍ 7 വര്‍ഷം വരെ ഇടവേളകളിലാണ് എല്‍ നിനോ പ്രതിഭാസം രൂപപ്പെടുക. ഇതിന് മുന്‍പ് എല്‍ നിനോ എത്തിയ 2016 ചരിത്രത്തിലെ ഏറ്റവും ചൂടുള്ള വര്‍ഷമായി രേഖപ്പെടുത്തിയിരുന്നു. 

എല്‍ നിനോ എത്തുന്നതോടെ ഈ വര്‍ഷം താപനില ആഗോള തലത്തില്‍ വര്‍ധിക്കുമെന്ന് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു. 0.2 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് അനുമാനം. ആഗോളതാപനില സമാനതകളില്ലാത്ത വിധമാണ് ഉയരുന്നത്. എന്നാൽ ഈ താപനിലാ വർധന വരുംവർഷങ്ങളിലും നിയന്ത്രണങ്ങളില്ലാതെ തുടരുമെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ഇങ്ങനെ ആഗോളതാപനില വർധിക്കുമ്പോൾ അതിന്റെ ഏറ്റവും ഭീകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് യുകെയിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

 

∙ യൂറോപ്പിനും അമേരിക്കയ്ക്കുമൊപ്പം ചൈനയും

 

താപനിലയും ചൂട് കാറ്റും വർധിക്കുന്നതിന്റെ തോത് മാത്രമല്ല ഈ പട്ടിക തയാറാക്കാൻ ഗവേഷകർ ഉപയോഗിച്ചത്. മറിച്ച് ഈ രാജ്യങ്ങളിലെ സാമൂഹിക അവസ്ഥയും ജനസംഖ്യയും ഊർജ ലഭ്യതയും ആരോഗ്യമേഖലയുടെ സ്ഥിതിയുമെല്ലാം കണക്കിലെടുത്ത ശേഷമാണ് താപനിലാ വർധനവിൽ ഓരോ രാജ്യവും എത്രത്തോളം പ്രതിസന്ധിയിലാകുമെന്ന് ഗവേഷകർ പ്രവചിക്കുന്നത്. അഫ്ഗാനിസ്ഥാൻ, പപുവാ ന്യൂ ഗിനി, മധ്യ അമേരിക്ക എന്നീ പ്രദേശങ്ങളാണ് താപനിലാ വർധനയിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടാൻ പോകുന്നതെന്ന് ഈ പഠനം പറയുന്നു. കൂടാതെ ചൈനയിലെ ബെയ്ജിങും സമീപമുള്ള മേഖലകളും മധ്യ യൂറോപ്പും ഭാവിയിൽ ഉഷ്ണതരംഗത്തെ തുടർന്നുള്ള സമാനതകളില്ലാത്ത പ്രതിസന്ധി അഭിമുഖീകരിക്കും. ചൈനയിലും മധ്യ യൂറോപ്പിലും മറ്റും പ്രതിസന്ധിയാകുന്നത് ആ മേഖലയിലെ ഉയർന്ന ജനസംഖ്യാനിരക്കായിരിക്കും. 

 

∙ ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പ്

 

ഭാവിയിലെ അപകടകരമായ സ്ഥിതി മനസ്സിലാക്കി മുൻകരുതലെടുക്കുക എന്നതാണ് ഈ പഠനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഗവേഷകർ പറയുന്നു. സമൂഹം എപ്പോഴും പ്രകൃതിദുരന്തങ്ങളെ നേരിടുന്നത് മുൻപുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. എന്നാൽ കാലാവസ്ഥ പ്രവചനാതീതമാകുന്ന ഭാവിയിലെ സാഹചര്യത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളെ മുൻകൂട്ടി കാണേണ്ടതുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ അധികൃതർക്കും ഭരണാധികാരികൾക്കും നയരൂപീകരണത്തിന് സഹായകമാകുമെന്നു ഗവേഷകർ പ്രതീക്ഷിക്കുന്നു. നിലവിലുണ്ടാകുന്ന മാറ്റങ്ങൾ ലോക കാലാവസ്ഥയെ തന്നെ മാറ്റിമറിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്. ഇത് മൂലം ഏതുതരം കാലാവസ്ഥയും അതിന്റെ മൂർധന്യത്തിലേക്ക് പോകാനുള്ള സാധ്യതയുണ്ട്.

 

∙ മുൻകരുതലുകളില്ലെങ്കിൽ കാത്തിരിക്കുന്നത് കൂട്ടമരണം

 

കഴിഞ്ഞ 60 വർഷത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 136 വ്യത്യസ്ത ഭൗമമേഖലകളിലെ കണക്കുകളിൽ നിന്നാണ് ആഗോളതാപനം മൂലം വർധിച്ച് വരുന്ന ഉഷ്ണക്കാറ്റുകളുടെ തോത് മനസ്സിലാക്കിയത്. 30 ശതമാനത്തോളം വർധനയാണ് ഈ മേഖലകളിൽ വീശുന്ന ഉഷ്ണക്കാറ്റുകളുടെ താപനിലയിൽ ഉണ്ടായിട്ടുള്ളതെന്ന് ഗവേഷകർ പറയുന്നു. ഈ വർധനയുടെ തോത് വരും വർഷങ്ങളിൽ വർധിക്കും. ഈ സാധ്യതകൂടി കണക്കിലെടുത്തു വേണം ഭാവിയിലെ താപനില വർധനയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കാനെന്ന് ഗവേഷകർ പറയുന്നു.

ഉഷ്ണക്കാറ്റുകളും താപനില വർധനവും നേരിട്ട് ആളുകളുടെ മരണത്തിനിടയാക്കും. എന്നാൽ നേരിട്ടല്ലാതെ മറ്റ് പ്രതിസന്ധികളിലൂടെയും മനുഷ്യരുടെ ജീവിതം ദുസ്സഹമാക്കാൻ ഈ താപനില വർധനയ്ക്കു കഴിയും. ജലദൗർലഭ്യവും കാർഷിക - ഭക്ഷ്യ പ്രതിസന്ധിയിൽ തുടങ്ങി കാട്ടു തീ വരെ ഒട്ടേറെപേരുടെ ജീവിതം താറുമാറാക്കാൻ ശേഷിയുള്ളവയാണ്. ഇതിന് പുറമെയാണ് ആഗോളതാപനം മൂലമുള്ള കടൽജലനിരപ്പിലെ വർധന സൃഷ്ടിക്കാൻ പോകുന്ന വലിയ തോതിലുള്ള പ്രതിസന്ധി. ഇത്തരം പ്രകൃതി ദുരന്തങ്ങളെ തടുക്കാൻ എന്തായാലും നിലിവിലെ സാങ്കേതികവിദ്യകളിലൂടെ മനുഷ്യന് കഴിയില്ല. അതേസമയം ഇത്തരം പഠനങ്ങളെ ഗൗരവമായി കണ്ട് പ്രതിസന്ധികളുണ്ടാകുന്ന സമയത്ത് അവ എങ്ങനെ തരണം ചെയ്യാമെന്ന പദ്ധതികൾക്ക് രൂപം നൽകാൻ മനുഷ്യസമൂഹത്തിന് സാധിക്കണം. എങ്കിൽ മാത്രമേ മാനവ സമൂഹത്തിന് ഈ പ്രതിസന്ധികളെ തരണം ചെയ്യാനാകൂ.

English Summary: Spain is running dry Disappearing lakes, dead crops