1770കളിലാണ്. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കപ്പലുകൾ ഇന്തൊനീഷ്യൻ തീരത്തെത്തിയ നാളുകൾ. അധികം വൈകാതെതന്നെ ആ ദ്വീപുരാജ്യം ഡച്ചുകാരുടെ അധീനതയിലായി. അവരവിടെ കൊട്ടകളും ആയുധപ്പുരകളും സ്ഥാപിച്ചു. അധിനിവേശത്തിന് അത്യാവശ്യം വേണ്ടിയിരുന്നത് ആയുധങ്ങളും വെടിക്കോപ്പുകളുമാണെന്ന് ഡച്ചുകാരെ ആരും പഠിപ്പിക്കേണ്ടതുണ്ടായിരുന്നില്ല. അതിനാൽത്തന്നെ ഇന്തൊനീഷ്യയിലെത്തിയ അവർ ആദ്യം ശ്രമിച്ചത് ആയുധ നിർമാണത്തിന് ആ രാജ്യത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നായിരുന്നു. അതിന്റെ ഉത്തരവും അവർക്കു വൈകാതെത്തന്നെ ലഭിച്ചു. കവാ ഈജെൻ എന്ന അഗ്നിപർവതത്തിലായിരുന്നു ഡച്ചുകാർ തേടിയ ‘അമൂല്യ വസ്തു’വുണ്ടായിരുന്നത്. സ്വർണത്തിന്റെ നിറം, പക്ഷേ ചെയ്യുന്നത് ചെകുത്താന്റെ ജോലിയും.

1770കളിലാണ്. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കപ്പലുകൾ ഇന്തൊനീഷ്യൻ തീരത്തെത്തിയ നാളുകൾ. അധികം വൈകാതെതന്നെ ആ ദ്വീപുരാജ്യം ഡച്ചുകാരുടെ അധീനതയിലായി. അവരവിടെ കൊട്ടകളും ആയുധപ്പുരകളും സ്ഥാപിച്ചു. അധിനിവേശത്തിന് അത്യാവശ്യം വേണ്ടിയിരുന്നത് ആയുധങ്ങളും വെടിക്കോപ്പുകളുമാണെന്ന് ഡച്ചുകാരെ ആരും പഠിപ്പിക്കേണ്ടതുണ്ടായിരുന്നില്ല. അതിനാൽത്തന്നെ ഇന്തൊനീഷ്യയിലെത്തിയ അവർ ആദ്യം ശ്രമിച്ചത് ആയുധ നിർമാണത്തിന് ആ രാജ്യത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നായിരുന്നു. അതിന്റെ ഉത്തരവും അവർക്കു വൈകാതെത്തന്നെ ലഭിച്ചു. കവാ ഈജെൻ എന്ന അഗ്നിപർവതത്തിലായിരുന്നു ഡച്ചുകാർ തേടിയ ‘അമൂല്യ വസ്തു’വുണ്ടായിരുന്നത്. സ്വർണത്തിന്റെ നിറം, പക്ഷേ ചെയ്യുന്നത് ചെകുത്താന്റെ ജോലിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1770കളിലാണ്. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കപ്പലുകൾ ഇന്തൊനീഷ്യൻ തീരത്തെത്തിയ നാളുകൾ. അധികം വൈകാതെതന്നെ ആ ദ്വീപുരാജ്യം ഡച്ചുകാരുടെ അധീനതയിലായി. അവരവിടെ കൊട്ടകളും ആയുധപ്പുരകളും സ്ഥാപിച്ചു. അധിനിവേശത്തിന് അത്യാവശ്യം വേണ്ടിയിരുന്നത് ആയുധങ്ങളും വെടിക്കോപ്പുകളുമാണെന്ന് ഡച്ചുകാരെ ആരും പഠിപ്പിക്കേണ്ടതുണ്ടായിരുന്നില്ല. അതിനാൽത്തന്നെ ഇന്തൊനീഷ്യയിലെത്തിയ അവർ ആദ്യം ശ്രമിച്ചത് ആയുധ നിർമാണത്തിന് ആ രാജ്യത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നായിരുന്നു. അതിന്റെ ഉത്തരവും അവർക്കു വൈകാതെത്തന്നെ ലഭിച്ചു. കവാ ഈജെൻ എന്ന അഗ്നിപർവതത്തിലായിരുന്നു ഡച്ചുകാർ തേടിയ ‘അമൂല്യ വസ്തു’വുണ്ടായിരുന്നത്. സ്വർണത്തിന്റെ നിറം, പക്ഷേ ചെയ്യുന്നത് ചെകുത്താന്റെ ജോലിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1770കളിലാണ്; ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കപ്പലുകൾ ഇന്നത്തെ ഇന്തൊനീഷ്യൻ തീരത്തെത്തിയ നാളുകൾ. അധികം വൈകാതെതന്നെ ആ ദ്വീപുരാജ്യം ഡച്ചുകാരുടെ അധീനതയിലായി. അവരവിടെ കോട്ടകളും ആയുധപ്പുരകളും സ്ഥാപിച്ചു. അധിനിവേശത്തിന് അത്യാവശ്യം വേണ്ടിയിരുന്നത് ആയുധങ്ങളും വെടിക്കോപ്പുകളുമാണെന്ന് ഡച്ചുകാരെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. അതിനാൽത്തന്നെ ഇന്തൊനീഷ്യയിലെത്തിയ അവർ ആദ്യം ശ്രമിച്ചത് ആയുധ നിർമാണത്തിന് ആ രാജ്യത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നായിരുന്നു. അതിന്റെ ഉത്തരവും അവർക്കു വൈകാതെ ലഭിച്ചു. 

കവാ ഈജെൻ എന്ന അഗ്നിപർവതത്തിലായിരുന്നു ഡച്ചുകാർ തേടിയ ‘അമൂല്യ വസ്തു’വുണ്ടായിരുന്നത്. സ്വർണത്തിന്റെ നിറം, പക്ഷേ ചെയ്യുന്നത് ചെകുത്താന്റെ ജോലിയും. അതായത് കൊള്ളയ്ക്കും കൊലപാതകത്തിനും കൂട്ടുനിൽക്കുക. സൾഫറായിരുന്നു ആ വസ്തു. കവാ ഈജെനിലെ പാറക്കെട്ടുകൾക്കിടയിൽ ഒളിച്ചു കിടന്ന ദ്രവ സൾഫറിനെ അവർ കുത്തിപ്പുറത്തെടുത്തു. ഉറഞ്ഞു കട്ടിയായ, സ്വർണ നിറമുള്ള സൾഫർ പൊട്ടിച്ചെടുത്ത് പൊടിയാക്കി. വെടിമരുന്നിന്റെ പ്രധാന അസംസ്കൃതവസ്തുവായിരുന്നു അത്.

ADVERTISEMENT

ലോകം വെട്ടിപ്പിടിക്കാനിറങ്ങിയ ‍ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തോക്കിൻകുഴലിൽ കവാ ഈജെനിലെ ‘ചെകുത്താന്റെ സ്വർണ’മാണു നിറഞ്ഞത്. ഒട്ടേറെ ജീവനുകളെടുത്ത് അതു പ്രയാണം തുടർന്നു. അതിനിടെ കവാ ഈജെനിൽനിന്ന് 48 കിലോമീറ്റർ മാറി യുട്രെഷ്ട് എന്ന പേരിലൊരു കോട്ടയും കമ്പനി നിർമിച്ചു. ഈ കോട്ട സംബന്ധിച്ച ചരിത്ര രേഖകളിലാണ് ആദ്യമായി കവാ ഈജെനിലെ സൾഫർ ഖനനത്തെക്കുറിച്ച് പരാമർശിക്കപ്പെട്ടിട്ടുള്ളത്. കാലങ്ങളേറെക്കഴിഞ്ഞു. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്തൊനീഷ്യ വിട്ടു. അധിനിവേശത്തിന്റെ കോട്ടകൾ തകർന്നു. പക്ഷേ കവാ ഈജെനിൽനിന്നുയരുന്ന സൾഫർ മനുഷ്യന്റെ ജീവനെടുക്കുന്നതു മാത്രം മാറിയില്ല. അതിപ്പോഴും തുടരുന്നു, വെടിമരുന്നിന്റെ രൂപത്തിലല്ലെന്നു മാത്രം. 

നശീകരണവുമായി ഇന്നും തുടരുന്ന ‘ഡെവിൾസ് ഗോൾഡി’ന്റെ പ്രയാണത്തിന്റെ കഥയാണിത്... എന്തുകൊണ്ടാണ് ലോകം പറയുന്നത്, കവാ ഈജെനിലെ സൾഫർ ഖനികൾ അടച്ചുപൂട്ടണമെന്ന്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ‘ഡെവിൾസ് ഗോൾഡി’ന്റെ പ്രത്യേകതകൾ എന്തെല്ലാമാണ്? വിശദമായറിയാം...

∙ ‘മോഹിപ്പിക്കുന്ന’ ചെകുത്താന്റെ ഖനി

നരകത്തിലെ കെടാത്ത അഗ്നിയെപ്പറ്റി നാം പറയാറുണ്ട്. അസഹനീയമായ ചൂടും ഉഷ്ണക്കാറ്റും ഉള്ളിൽ തിളച്ചു മറിയുന്ന തീയും. ഈ നരകത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇന്തൊനീഷ്യയിലെ ഈസ്റ്റ് ജാവയിലുള്ള കവാ ഈജെൻ അഗ്നിപർവതത്തിൽനിന്നുള്ള സൾഫർ ഖനനം. ഗുനുങ് റാവുങ് എന്ന പ്രശസ്തമായ അഗ്നിപർവത്തിന്റെ ഭാഗമാണ് കവാ ഈജെൻ. മുൻപു പലപ്പോഴും പൊട്ടിത്തെറിച്ചിട്ടുമുണ്ട് ഈ പർവതം. സജീവമായ അഗ്നിപർവത പ്രവർത്തനം നടന്നിട്ടുള്ളതിനാൽ സൾഫറിന്റെ വലിയ ശേഖരവുമുണ്ട് ഇവിടെ. പക്ഷേ ഈ സൾഫർ ഖനനം ചെയ്തെടുക്കുന്ന തൊഴിലാളികളുടെ അവസ്ഥയാണു പരിതാപകരം.

ADVERTISEMENT

പ്രതികൂല കാലാവസ്ഥയിൽ വർഷങ്ങളോളം അവർ ജോലിചെയ്യുന്നു. ഈ ജോലിയിലേക്ക് അവരെ ആകർഷിക്കുന്നതാകട്ടെ ലഭിക്കുന്ന മികച്ച വരുമാനവും. പക്ഷേ ഇവിടെ ജോലി ചെയ്യുന്നവരിൽ ആയുസ്സ് 50 കടക്കുന്ന തൊഴിലാളികൾ വളരെക്കുറവാണ്. നരകതുല്യമായ സാഹചര്യത്തെ മറന്ന്, ജീവൻപോലും പണയപ്പെടുത്തി, ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നിപർവത്തിൽനിന്ന് സൾഫർ ഖനനം ചെയ്തെടുക്കുന്നത് നൂറുകണക്കിന് ജോലിക്കാരാണ്. 

അഗ്നിപർവതത്തിന്റെ ‘മുഖ’ത്തുനിന്ന് താഴേക്ക് ഏകദേശം 900 അടി ഇറങ്ങിച്ചെന്നു വേണം സൾഫർ ഖനനം ചെയ്തെടുക്കാൻ. ഇത്രയും ദൂരം തിരികെ കയറുകയും വേണം. പക്ഷേ തിരികെ കയറുമ്പോൾ കയ്യിൽ സൾഫർ നിറച്ച വലിയ പാത്രങ്ങളുണ്ടാകും. അതിനാകട്ടെ 70–90 കിലോ ഭാരവും. ദിവസത്തിൽ ഒരു തവണ മാത്രമേ ഇത്തരത്തിൽ പോയി വരാൻ സാധിക്കുകയുള്ളൂ. പക്ഷേ അതിനു ലഭിക്കുന്ന വരുമാനം മോഹിപ്പിക്കുന്നതാണ്– ഏകദേശം 74,000 ഇന്തൊനീഷ്യൻ റുപ്പ്യ വരും അത്. ദിവസവും രണ്ടു തവണ പോയി വന്നാൽ ഇതിന്റെ ഇരട്ടി തുകയും ലഭിക്കും. ജോലി എത്ര കഠിനമെന്നു പറഞ്ഞാലും, കിട്ടുന്ന പണമോർത്ത് ആരായാലും ഖനിയിലേക്ക് ഇറങ്ങിപ്പോകുമെന്ന അവസ്ഥ. 300–350 പേരാണ് സൾഫർ ഖനികളിൽ ഇത്തരത്തിൽ പണിയെടുക്കുന്നത്.

∙ അഗ്നിപർവതത്തിൽനിന്നുയരുന്ന വിഷം

1968ലാണ് കവാ ഈജെൻ അഗ്നിപർവതത്തിൽനിന്ന് വ്യാവസായികാടിസ്ഥാനത്തിൽ സൾഫർ ഖനനം ആരംഭിക്കുന്നത്. ഇത്തരത്തിൽ ഉൽപാദനം നടക്കുന്ന ലോകത്തിലെ ഏക സൾഫർ ഖനി എന്ന സവിശേഷതയും ഇതിനുണ്ട്. മഞ്ഞ ധാതു എന്നാണ് പൊതുവെ സൾഫർ അറിയപ്പെടുന്നത്. മാനുഷിക പ്രയത്നത്തിൽ സ‍ൾഫർ ഖനനം ചെയ്യുന്ന ഏക ഖനിയും ഇതുതന്നെയാണ്. സമീപ പ്രദേശങ്ങളിൽനിന്ന് ഉള്ളവരാണ് ഖനിത്തൊഴിലാളികളിലേറെയും. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവത തടാകമായ ഗ്രീൻ ലേക്ക് സ്ഥിതിചെയ്യുന്നത് കവാ ഈജെനിന്റെ താഴെയാണെന്നതും ശ്രദ്ധേയമാണ്. 

ADVERTISEMENT

അഗ്നിപർവതത്തിനുള്ളിൽനിന്ന് പുറന്തള്ളുന്ന സൾഫർ ഡയോക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വാതകങ്ങളുടെ ആധിക്യം വളരെ വലുതാണ്. മനുഷ്യനു താങ്ങാനാവുന്നതിനേക്കാൾ 40 മടങ്ങ് വിഷമയമാണ് ഈ വാതകങ്ങൾ തീർക്കുന്ന അന്തരീക്ഷം. അഗ്നിപർവത മുഖത്തെ പാറകൾക്കടിയിൽ ദ്രാവക രൂപത്തിലാണ് സൾഫർ. ഒരാൾ ഏകദേശം 200 കിലോയോളം സൾഫർ ഒരു ദിവസം കുത്തിയെടുക്കും. ഇതു ചുമന്ന് മുകളിലേക്ക് എത്തിക്കുന്നതിന് ചില സമയത്ത് പ്രത്യേകം ജീവനക്കാരെ നിയോഗിക്കുകയും ചെയ്യും. അങ്ങനെ വരുമ്പോൾ ഒരു ദിവസം മുകളിലെത്തുന്ന സൾഫറിന്റെ അളവ് കൂടും, ഓരോരുത്തർക്കും ലഭിക്കുന്ന തുകയും കൂടും.

വലിയ പാറക്കഷ്ണം പോലുള്ള സൾഫർ ശേഖരം കൂടയിലാക്കി പുറത്തു കയറ്റി ചുമന്നുകൊണ്ടാണ് പാറയിടുക്കുകൾ നിറഞ്ഞ, ഉയരമേറിയ അഗ്നിപർവത പ്രതലങ്ങളിൽനിന്ന് പുറത്തെത്തിക്കുന്നത്. അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് സൾഫറുമായി നേരിട്ട് ബന്ധപ്പെടുമ്പോൾ ഇവർക്കുണ്ടാകുന്നത്. മുതുകിലും തോളിലുമൊക്കെ വലിയ കുമിളകൾ ഉണ്ടാകുന്നു. ഇവ പൊട്ടി വ്രണമാകും. ഖനനത്തിനൊപ്പം അഗ്നിപർവതത്തിൽനിന്നു പുറന്തള്ളുന്ന വിഷപ്പുകയും ജിവനു ഭീഷണിയാകുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വളരെ പെട്ടെന്ന് പിടിപെടുന്നു.

∙ എന്തുകൊണ്ടാണ് സൾഫറിനിത്ര ഡിമാൻഡ്?

പഞ്ചസാര മുതൽ ബാറ്ററി വരെ നീണ്ടനിരയാണ് സൾഫറിന്റെ ഉപയോഗപ്പട്ടികയിലുള്ളത്. ഇതിലെല്ലാം സൾഫർ പ്രധാന ഘടകമാണ്. നമ്മുടെ നിത്യോപയോഗ സാധനങ്ങളിൽ സൾഫറിന്റെ സാന്നിധ്യം വലുതാണ്. റബർ ഉൽപന്നങ്ങളിലും വൈൻ നിർമാണത്തിലും സൾഫറിന് പ്രാധാന്യമുണ്ട്. ആഘോഷവേളകളിൽ പൊട്ടിക്കുന്ന പടക്കങ്ങളിലെ കരിമരുന്നില്‍ വരെ സൾഫർ പ്രധാന ഘടകമാണ് (ഡച്ച് വെടിമരുന്നിന്റെ കാര്യവും ഓർക്കാം). 

അഗ്നിപർവതത്തിലെ നൂറു ഡിഗ്രിയോളം വരുന്ന ചൂടു കാലാവസ്ഥയിൽനിന്നാണ് തൊഴിലാളികൾ ജോലിചെയ്യുന്നത്. ഇവിടങ്ങളിൽ അഗ്നിപർവത തടാകങ്ങളുമുണ്ട്. തടാകത്തോടു ചേർന്ന ഭാഗങ്ങളിൽ അന്തരീക്ഷത്തിൽ ചൂടുകൂടുതലാണ്. സാധാരണ ബാറ്ററികളിലെ ആസിഡിന്റെ സാന്നിധ്യം പോലെയാണ് ഇത്തരം തടാകങ്ങളിലെ ആസിഡിന്റെ അവസ്ഥ. ഇത് മനുഷ്യശരീരത്തിലെത്തിയാൽ മരണംവരെ സംഭവിക്കാം. ശരീരഭാഗങ്ങളിൽ പറ്റിയാൽ ക്രമേണ പല്ലുകൾവരെ കൊഴിഞ്ഞുപോയേക്കാവുന്ന വിധത്തിലുള്ള ശാരീരിക പ്രശ്നങ്ങളിലേക്കു നയിക്കും. മറ്റു ശാരീരിക ബുദ്ധിമുട്ടുകൾക്കും രോഗങ്ങൾക്കും ഇത് കാരണമാകുന്നുണ്ട്.

ചീമുട്ടയുടേതു പോലെയുള്ള രൂക്ഷഗന്ധമാണ് ഖനികളിൽ. ഇവിടെനിന്ന് പുറന്തള്ളുന്ന പുക ശ്വസിച്ചാൽ കുറേ സമയത്തേക്ക് ശ്വാസംമുട്ടലും അസ്വസ്ഥതകളും പതിവാണ്. ഗ്യാസ് മാസ്കും മറ്റ് പ്രതിരോധ മാർഗങ്ങളും സ്വീകരിച്ചാണ് ഇവിടെ തൊഴിലാളികൾ ജോലിചെയ്യുന്നത്. ഗ്യാസ് മാസ്കുകൾ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തവർ ടവലും മറ്റും ഉപയോഗിക്കുന്ന ദയനീയാവസ്ഥയുമുണ്ട്. ടവലുകൾ ഇടയ്ക്കിടെ വെള്ളത്തിൽമുക്കിയാണ് ഉപയോഗിക്കുന്നത്.

പൊടിപടലവും മറ്റു മാലിന്യങ്ങളും നേരിട്ട് ശ്വാസകോശത്തിലും ശരീരത്തിലും കയറാതിരിക്കാനുള്ള മുന്‍കരുതൽ സ്വീകരിക്കുന്നവർ വളരെ കുറവാണ്. അഗ്നിപർവതത്തിൽനിന്ന് പുറത്തുവന്ന വിഷവാതകം ശ്വസിച്ച് കഴിഞ്ഞ 40 വർഷത്തിനിടയിൽ മരിച്ചത് എഴുപതോളം തൊഴിലാളികളാണ്. 1976ൽ 49 പേരും 1989 ൽ 25 പേരും ഇത്തരത്തിൽ മരണപ്പെട്ടിട്ടുണ്ട്.

∙ ‘ശുദ്ധി’യാക്കുന്ന സൾഫർ

അഗ്നിപർവതത്തിൽനിന്ന് ശേഖരിക്കുന്ന സൾഫർ ഫാക്ടറിയിലെത്തിച്ച് സംസ്കരിക്കുന്ന സംവിധാനം വേറെയുണ്ട്. ഈ ശുദ്ധീകരണ പ്രക്രിയ നീണ്ടതും വിവിധ ഘട്ടങ്ങളുള്ളതുമാണ്. പല തവണയായി വിവിധ രീതിയിലുള്ള സംസ്കരണ പ്രക്രിയകളിലൂടെ സൾഫർ കടന്നുപോകുന്നു. സൾഫറിനെ ആദ്യം ദ്രാവകരൂപത്തിലാക്കുന്നു. പിന്നീട് വിവിധ തരത്തിലുള്ള അരിപ്പകളിലൂടെ കടത്തിവിടുന്നു. ശുദ്ധീകരണം പൂർത്തിയാക്കിയ സൾഫർ ദ്രാവകം ഫാക്ടറിയിലെ പ്രതലത്തിൽ ഒഴിക്കുന്നു. ഇത് തണുത്ത ശേഷമാണ് പിന്നീടുള്ള പ്രവർത്തനങ്ങൾ.

തൊഴിലാളികൾ കയ്യുറകൾ ധരിക്കാതെയാണ് പലപ്പോഴും ജോലിയിലേർപ്പെടുന്നത്. സൾഫറുമായി നേരിട്ട് ബന്ധപ്പെടുന്നതിനാൽ ശരീരത്തിൽ കുമിളകളും തടിപ്പും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതിന്റെ അപകട സാധ്യതകളെപ്പറ്റി വേണ്ടത്ര ബോധവൽക്കരണം തൊഴിലാളികൾക്ക് ലഭിക്കുന്നുമില്ല. ഓരോരുത്തരും അവരവരുടെ കണ്ടെയ്നറുകളിൽ ശേഖരിക്കുന്ന സൾഫർ പദാർഥങ്ങൾ ചുമലിലേറ്റിയാണ് കൊണ്ടുപോകുന്നത്. എഴുപതു കിലോയോളം വരും ഒരു കണ്ടെയ്നറിന്റെ ഭാരം. 

∙ അവസാനിക്കില്ല ഖനനം!

ഖനനം പല പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഖനനത്തിലൂടെ അഗ്നിപർവതങ്ങളിൽ വലിയ ഖനികളും ഗർത്തങ്ങളും രൂപപ്പെടുന്നതാണ് അതിലൊന്ന്. മാത്രവുമല്ല, കവാ ഈജെനിലെ സൾഫർ ഖനനത്തിന്റെ യാതൊരാവശ്യവുമില്ലെന്നാണു മേഖലയിലെ വിദഗ്ധർ പറയുന്നത്. അതിന്റെ കാരണം ഇതാണ്– ലോകത്തിൽ ഇന്ന് ഉപയോഗിക്കുന്ന ആകെ സൾഫറിൽ 98 ശതമാനവും വരുന്നത് എണ്ണ–പ്രകൃതിവാതക ഉൽപാദന കേന്ദ്രങ്ങളിൽനിന്നുള്ള ഉപോൽപന്നം എന്ന നിലയിലാണ്. ഇത് സുരക്ഷിതമായി വേർതിരിച്ചെടുക്കണമെന്ന് നിയമം മൂലംതന്നെ എണ്ണക്കമ്പനികൾക്കു നിർദേശം നൽകിയിട്ടുണ്ട്. 

ഏകദേശം 1300 കോടി ഡോളറാണ് ഇത്തരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന സൾഫറിന്റെ വിപണി മൂല്യം. മാത്രവുമല്ല, ഈ സൾഫർ കൂടുതൽ ശുദ്ധവുമായിരിക്കും. അതേസമയം കവാ ഈജെന്‍ പോലുള്ള അഗ്നിപർവതഖനികളിൽനിന്നു ശേഖരിക്കുന്ന സൾഫറിന്റെ ഗുണമേന്മ കുറവായിരിക്കും. മാത്രവുമല്ല, ആകെ ഉൽപാദനത്തിന്റെ വെറും രണ്ടു ശതമാനത്തിൽപ്പെടുന്ന സൾഫറിനു വേണ്ടി മനുഷ്യജീവൻ വരെ പണയം വച്ച് ഇത്തരത്തിൽ ഖനനത്തിന്റെ ആവശ്യമില്ലെന്നും വിദഗ്ധർ പറയുന്നു. ചെലവു കുറച്ച് സൾഫർ ഖനനം ചെയ്യാനാകുന്നു എന്നതിനാലാണ് കവാ ഈജെനിലെ പ്രവൃത്തികൾക്ക് ഖനി മുതലാളിമാര്‍ പ്രധാന്യം നൽകുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

ഇന്തൊനീഷ്യയിലെ മറ്റു തൊഴിലുകളേക്കാൾ വരുമാനം ഈ ഖനിത്തൊഴിലാളികൾക്കു ലഭിക്കുന്നുവെന്നതു പക്ഷേ പ്രധാന ആകർഷണമാണ്. ഖനി തുറന്നു പ്രവർത്തിക്കേണ്ടത് പ്രദേശവാസികൾക്കു മറ്റൊരു തരത്തിലും ആവശ്യമാണ്. ഖനിയിൽനിന്നുയരുന്ന പ്രത്യേക തരത്തിലുള്ള നീല ജ്വാല കാണുന്നതിന് രാത്രിയിൽ ഒട്ടേറെപ്പേർ ഇവിടെ എത്തുന്നുണ്ട്. സൾഫ്യൂറസ് വാതകങ്ങൾ അഗ്നിപർവതത്തിൽനിന്ന് മുകളിലേക്ക് ഉയര്‍ന്നു വന്ന് അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേർന്നാണ് നീലവെളിച്ചമുണ്ടാകുന്നത്. ടൂറിസത്തിൽനിന്നുള്ള വരുമാനം നഷ്ടമാകുമെന്നതിനാൽ ഖനി നിർത്തുന്നതിനെപ്പറ്റി ഇവിടുത്തുകാർക്ക് ആലോചിക്കാൻ പോലും സാധ്യമല്ലെന്നു ചുരുക്കം.

(With inputs from Premium Desk)

English Summary: Harvesting the Death: Story of Kawah Ijen's Devil's Gold