ഫ്രഞ്ച് ചിത്രകാരിയും പുസ്തക രചയിതാവും ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ പ്രണയിനിയുമായിരുന്ന ഫ്രാൻസ്വ ജിലോ 2023 ജൂൺ ആറിന്, നൂറ്റൊന്നാം വയസ്സിൽ ന്യൂയോർക്കിൽ അന്തരിച്ചു. പിക്കാസോയുടെ അസഖ്യം കാമിനിമാരിൽ ചില സവിശേഷതകളുണ്ടായിരുന്നു ഫ്രാൻസ്വ ജിലോയ്ക്ക്. മറ്റു പ്രണയിനികളെ പിക്കാസോ ഉപേക്ഷിച്ചപ്പോൾ ജിലോ പിക്കാസോയെ ഉപേക്ഷിച്ചു പോയി.

ഫ്രഞ്ച് ചിത്രകാരിയും പുസ്തക രചയിതാവും ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ പ്രണയിനിയുമായിരുന്ന ഫ്രാൻസ്വ ജിലോ 2023 ജൂൺ ആറിന്, നൂറ്റൊന്നാം വയസ്സിൽ ന്യൂയോർക്കിൽ അന്തരിച്ചു. പിക്കാസോയുടെ അസഖ്യം കാമിനിമാരിൽ ചില സവിശേഷതകളുണ്ടായിരുന്നു ഫ്രാൻസ്വ ജിലോയ്ക്ക്. മറ്റു പ്രണയിനികളെ പിക്കാസോ ഉപേക്ഷിച്ചപ്പോൾ ജിലോ പിക്കാസോയെ ഉപേക്ഷിച്ചു പോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രഞ്ച് ചിത്രകാരിയും പുസ്തക രചയിതാവും ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ പ്രണയിനിയുമായിരുന്ന ഫ്രാൻസ്വ ജിലോ 2023 ജൂൺ ആറിന്, നൂറ്റൊന്നാം വയസ്സിൽ ന്യൂയോർക്കിൽ അന്തരിച്ചു. പിക്കാസോയുടെ അസഖ്യം കാമിനിമാരിൽ ചില സവിശേഷതകളുണ്ടായിരുന്നു ഫ്രാൻസ്വ ജിലോയ്ക്ക്. മറ്റു പ്രണയിനികളെ പിക്കാസോ ഉപേക്ഷിച്ചപ്പോൾ ജിലോ പിക്കാസോയെ ഉപേക്ഷിച്ചു പോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രഞ്ച് ചിത്രകാരിയും പുസ്തക രചയിതാവും ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ പ്രണയിനിയുമായിരുന്ന ഫ്രാൻസ്വ ജിലോ 2023 ജൂൺ ആറിന്, നൂറ്റൊന്നാം വയസ്സിൽ ന്യൂയോർക്കിൽ അന്തരിച്ചു. പിക്കാസോയുടെ അസഖ്യം കാമിനിമാരിൽ ചില സവിശേഷതകളുണ്ടായിരുന്നു ഫ്രാൻസ്വ ജിലോയ്ക്ക്. മറ്റു പ്രണയിനികളെ പിക്കാസോ ഉപേക്ഷിച്ചപ്പോൾ ജിലോ പിക്കാസോയെ ഉപേക്ഷിച്ചു പോയി. 

 

ADVERTISEMENT

ഒടുങ്ങാത്ത പീഡനങ്ങളും തൊഴിൽപ്പകയും ശാരീരികോപദ്രവങ്ങളും നിലവിട്ടപ്പോൾ കടുത്ത തീരുമാനമെടുത്ത് ചിത്രകലയിൽ തനിച്ചു നിൽക്കാൻ പിക്കാസോയുടെ കൊടുംശാപം വകവയ്ക്കാതെ തന്റെ രണ്ടു മക്കളെയുമെടുത്തു പുറപ്പെട്ടു പോകുകായിരുന്നു ജിലോ. ഫ്രാൻസ്വ ജിലോയുടെയും പിക്കാസോയുടെയും അദ്ഭുതകരമായ ജീവിതത്തിന്റെ അറിയാക്കഥകളിലൂടെ ഒരു യാത്ര...

 

ഫ്രാൻസ്വ ജിലോ ചിത്രരചനാ മുറിയിൽ. 1953ൽ പകർത്തിയ ചിത്രം. (Photo by: AFP)

∙ ചെറിപ്പഴങ്ങളെ പോലെ മാധുര്യമേറിയ തുടക്കം

 

ADVERTISEMENT

1943ൽ ഒരു മേയ് മാസത്തിൽ ആണ് ഫ്രാൻസ്വ ജിലോ എന്ന ഇരുപത്തൊന്നുകാരിയുടെ ജീവിതത്തിലേക്ക് ഒരു ബൗൾ നിറയെ ചെറിപ്പഴങ്ങളുമായി പാബ്ലോ പിക്കാസോ എന്ന അതികായൻ കടന്നു വരുന്നത്. അയാൾ നീട്ടിയ കോപ്പയിലെ ചുവന്നു തുടുത്ത പഴങ്ങൾ പോലെ മാധുര്യമേറിയതായിരുന്നില്ല അവൾക്ക് ആ പരിചയപ്പെടൽ എന്ന് പിൽക്കാലമാണ് ഫ്രാൻസ്വ ജിലോയ്ക്ക് തെളിയിച്ചു കൊടുത്തത്.

 

പിക്കാസോയും ഫ്രാൻസ്വ ജിലോയും ബീച്ചിലൂടെ നക്കുന്നതിന്റെ ചിത്രം വീക്ഷിക്കുന്നയാൾ. (Photo by: LUIS GENE / AFP)

പിക്കാസോയെ ആദ്യം കാണുമ്പോൾ ജിലോയ്ക്കൊപ്പം അവളുടെ സുഹൃത്തുക്കളായ ജെനിവീവ് അലിക്കോട്ടും നടൻ അലൻ ക്യുനിയുമുണ്ടായിരുന്നു. ആ ചെറിയ റസ്റ്ററന്റിനും വളരെ അടുത്തായിരുന്നു പിക്കാസോയുടെ ലെഫ്റ്റ് ബാങ്ക് സ്റ്റുഡിയോ. തന്നെ ആ യുവതികൾക്കു പരിചയപ്പെടുത്താൻ പിക്കാസോ അലൻ ക്യൂനിയോട് ആവശ്യപ്പെട്ടു. ആദരവോടെ അവർ പിക്കാസോയെ പരിചയപ്പെട്ടു.

 

ADVERTISEMENT

പിക്കാസോ എഴുന്നേറ്റു വന്ന മേശയ്ക്കരികിൽ അപ്പോഴത്തെ അദ്ദേഹത്തിന്റെ പങ്കാളിയും ഫൊട്ടോഗ്രഫറുമായിരുന്ന ഡോറ മാർ കത്തുന്ന കണ്ണുകളോടെ ഉണ്ടായിരുന്നു എന്ന കാര്യം ജിലോ ഓർമിക്കുന്നുണ്ട്. പിക്കാസോ അവളെയും സുഹൃത്തുക്കളെയും തന്റെ സ്റ്റുഡിയോ സന്ദർശിക്കാൻ ക്ഷണിച്ചു. പിറ്റേന്ന് ജെനിവീവിനൊപ്പം പിക്കാസോയുടെ സ്റ്റുഡിയോയിൽ അവൾ പോയി. ജെനിവീവ് തൊട്ടടുത്ത ദിവസം പിൻവാങ്ങിയിട്ടും ജിലോ തനിച്ചും അവിടെ പോയി, പല തവണ. 

 

∙ പാലറ്റിലെ നിറങ്ങൾ പോലെ പങ്കാളികൾ

ക്ലോഡ് പിക്കാസോ. (Photo by AFP / ROMAIN LAFABREGUE)

 

അന്ന് 61 വയസ്സുണ്ട് പിക്കാസോയ്ക്ക്. അസാമാന്യ പ്രതിഭയുടെ വെള്ളിവെളിച്ചത്തിൽ വരച്ചിട്ട ക്യാൻവാസുകൾ കൊണ്ട് ലോകത്തെ അമ്പരപ്പിക്കുന്ന ആ കലാകാരനുമായുള്ള സൗഹൃദം ആരും കൊതിക്കുന്ന ഒന്നായിരുന്നു. നിറങ്ങളുടെ വൈവിധ്യത്തിലെന്നപോലെ പങ്കാളികളുടെ വൈവിധ്യത്തിലും വിശ്വാസമുറപ്പിച്ചയാളായിരുന്നു പിക്കാസോ. അക്കാലത്ത് ഫ്രാൻസിൽ പിക്കാസോയെ അറിയാവുന്ന ആർക്കും അക്കാര്യവും അറിയാമായിരുന്നു. പക്ഷേ അതൊന്നും ജിലോയ്ക്ക് തടസ്സമായില്ല. അവൾ തന്റെ അച്ഛനോ മുത്തച്ഛനോ ആകാൻ പ്രായമുള്ള പിക്കാസോയുമായി പ്രണയത്തിലായി.

 

പിൽക്കാലത്ത് ഈ സംഭവങ്ങളെ ഓർമിച്ച് ഗിലോ പറയുന്നുണ്ട്: ‘‘അതൊരു സമാധാന കാലമായിരുന്നെങ്കിൽ ഞാൻ പിക്കാസോയിൽ അനുരക്തയായിപ്പോകുമായിരുന്നില്ല. അത് യുദ്ധകാലമായിരുന്നു. എന്റെ പ്രായത്തിലുള്ള എല്ലാ പുരുഷന്മാരും യുദ്ധം ചെയ്യുകയായിരുന്നു.’’

ഡോറ മാർ എന്ന ഫൊട്ടോഗ്രഫർ 1936ൽ ആണ് പിക്കാസോയ്ക്കൊപ്പം ജീവിച്ചു തുടങ്ങിയത്. ഗൂർണിക്ക അടക്കമുള്ള ചിത്രങ്ങളുടെ ഡോക്യുമെന്റേഷനായി പിക്കാസോയെ സമീപിച്ചതായിരുന്നു ഡോറ.

പലോമ പിക്കാസോ. (Photo by Dominik Bindl / GETTY IMAGES NORTH AMERICA / Getty Images via AFP)

 

പിക്കാസോയുടെ പ്രണയകാന്തിക വലയിൽ കുടുങ്ങിപ്പോയ ഡോറ പിക്കാസോയെ വിട്ടുപോയില്ല. പിന്നെ ഏഴു വർഷങ്ങൾ കഴിഞ്ഞ് ലെഫ്റ്റ് ബാങ്ക് സ്റ്റുഡിയോയ്ക്കടുത്തുള്ള റെസ്റ്ററന്റിൽ വച്ച് ജിലോയും പിക്കാസോയും കണ്ടുമുട്ടും വരെ ഡോറയ്ക്ക് തന്റെ ജീവിതത്തെപ്പറ്റി ആശങ്കകളേ ഉണ്ടായിരുന്നില്ല. പക്ഷേ ജിലോയുടെ വരവ് ഡോറയുടെ ജീവിതത്തിന് ആഘാതമായി. ജിലോയുമായുള്ള അടുപ്പം വളർന്നതോടെ പിക്കാസോ ഡോറ മാറുമായുള്ള ബന്ധം അവസാനിപ്പിച്ചു. (വർഷങ്ങൾക്കിപ്പുറം 1997ൽ അനാഥയും ദരിദ്രയുമായാണ് ഡോറ മരിച്ചത്.)

∙ ഫ്രാൻസ്വ ജിലോ ഒറ്റപ്പെട്ടവൾ

പിക്കാസോയുടെ കാമിനിമാരിൽ ഫ്രാൻസ്വ ജിലോ വേറിട്ടു നിൽക്കുന്നത് സവിശേഷമായ  ചില കാരണങ്ങൾ കൊണ്ടാണ്. മറ്റു കാമിനിമാരെയും നിയമപരമായി വിവാഹം കഴിച്ച രണ്ടു പേരിൽ ഒരാളെയും ഒഴിവാക്കിയത് പിക്കാസോ ആണെങ്കിൽ ജിലോയുടെ കാര്യത്തിൽ അവൾ പിക്കാസോയെ ആണ് ഒഴിവാക്കിയത്. പത്തുവർഷത്തെ ഒന്നിച്ചുള്ള താമസം അവസാനിപ്പിക്കാൻ ജിലോ തീരുമാനിച്ചതിനു പിന്നിൽ ഒട്ടേറെ  കാരണങ്ങളുണ്ടായിരുന്നു.

അപ്പോഴേക്കും പിക്കാസോയുടെ രണ്ടു മക്കളുടെ അമ്മയായി മാറിക്കഴിഞ്ഞിട്ടും അവൾ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. ആദ്യകാലത്ത് അവൾ പിക്കാസോയുടെ ഒട്ടേറെ രചനകൾക്ക് പ്രേരണയായി. ജിലോയെ മാതൃകയാക്കി പിക്കാസോ വരച്ച ചിത്രങ്ങൾ പ്രശസ്തമാണ്. ജിലോയുടെ വരവോടെ പിക്കാസോയുടെ ചിത്രരചനാ ശൈലിയിൽ തന്നെ മാറ്റം വന്നതായും പ്രസാദാത്മകത സൃഷ്ടികളിൽ നിറഞ്ഞു വന്നതായും ചിത്രകലാ നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്.

ചിത്രരചനയിൽ ഏർപ്പെട്ടിരിക്കുന്ന ഫ്രാൻസ്വ ജിലോ. (Photo by JEAN-PIERRE MULLER / AFP)

പക്ഷേ, ആ സമയമൊക്കെയും ചിത്രകാരി എന്ന നിലയിൽ തന്റെ അസ്തിത്വവും കാത്തുസൂക്ഷിക്കാൻ പെടാപ്പാടു പെടുകയായിരുന്നു ജിലോ. പുതുമോടി കഴിഞ്ഞതോടെ പിക്കാസോ തന്റെ തനി സ്വഭാവം പുറത്തെടുത്തു തുടങ്ങിയതായി ജിലോ പിന്നീട് എഴുതിയിട്ടുണ്ട്. പിക്കാസോയുടെ പെരുമാറ്റങ്ങളും അടിച്ചമർത്തലുകളും അവൾക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. തന്റെ ചിത്രങ്ങളോട് അയാൾ നിർദയം കാട്ടിയ അവഗണനയും ജിലോയെ വേദനിപ്പിച്ചു. എങ്കിലും അവൾ തന്റെ ചിത്രരചനാ ജീവിതം തുടർന്നു കൊണ്ടേയിരുന്നു.

പിക്കാസോയുടെ ശൈലി തന്റെ ചിത്രങ്ങളിൽ കടന്നു വരാതെ സൂക്ഷിക്കുക എന്നത് അവൾക്ക് വലിയ വെല്ലുവിളിയായിരുന്നു. എങ്കിലും അതിനെ ജിലോ അതിജീവിച്ചു. ധാരാളം നിറങ്ങൾ ഉൾപ്പെടുത്തിയുള്ള അബ്സ്ട്രാക്ട് ശൈലിയായിരുന്നു ജിലോയുടേത്. 1952ൽ പാരീസിൽ ഫ്രാൻസ്വ ജിലോ തന്റെ ചിത്രങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചു. പക്ഷേ ഈ സമയം പിക്കാസോ പാരീസിൽ നിന്ന് ഏറെ അകലെയായിരുന്നു. അപ്പോഴേക്കും പുതിയ ചില ബന്ധങ്ങൾക്കും അദ്ദേഹം തുടക്കം കുറിച്ചിരുന്നു.

 

∙ ഒഴിവാക്കാനാകാതിരുന്ന ദുരന്തം

2015 നവംബറിൽ ന്യൂയോർക്ക് സിറ്റിയിൽ നടന്ന ട്രോഫി ഡെസ് ആർട്സ് ഗാലയിൽ പങ്കെടുക്കുന്ന ഫ്രാൻസ്വ ജിലോ. (Photo by Andrew Toth/Getty Images/AFP)

 

അവഗണനയും പീഡനങ്ങളും പിക്കാസോ തുടർന്നു. സിഗരറ്റ് കൊണ്ട് അവളുടെ കവിളിൽ അദ്ദേഹം പൊള്ളലേൽപിക്കുമായിരുന്നു. തനിക്ക് ഇനിയവളൊരു വിഷയമല്ലെന്ന തോന്നലിലാകണം അവളോട് പിക്കാസോ ക്രൂരമായി പെരുമാറിക്കൊണ്ടിരുന്നു. 1953ൽ ജിലോ നിർണായകമായ ആ തീരുമാനമെടുത്തു. പിക്കാസോയുമൊത്തുള്ള ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിൽ അർഥമില്ല. അപ്പോൾ അവൾക്കു പ്രായം 31 വയസ്സായിരുന്നു.

 

മക്കളായ ക്ലോഡിനെയും പലോമയെയും കൂട്ടി അവൾ പിക്കാസോയുടെ വീടു വിട്ടിറങ്ങുമ്പോൾ ഒരു ശാപം പോലെ പിക്കാസോ പറഞ്ഞു: ‘‘നീ നേരേ മരുഭൂമിയിലേക്കാണ് പോകുന്നത്’’. ആ വാക്കുകൾ പക്ഷേ ജിലോയെ തളർത്തിയില്ല. അപമാനങ്ങളുടെയും പീഡനങ്ങളുടെയും പത്തുവർഷങ്ങളെ അവൾക്ക് മറക്കണമായിരുന്നു. അത്രമേൽ ദൃഢനിശ്ചയത്തോടെ അവൾ പിക്കാസോയിൽ നിന്ന് അകലേക്കു പോയി.

2004 ഏപ്രിലിൽ പാരീസിൽ നടന്ന ഒരു ചിത്ര പ്രദർശനത്തിൽ, തന്റെ ചിത്രങ്ങൾക്ക് മുൻപിൽ പോസ് ചെയ്യുന്ന ഫ്രാൻസ്വ ജിലോ. (Photo by JEAN-PIERRE MULLER / AFP)

‌ 

‘ഒഴിവാക്കാൻ കഴിയാതെ പോയ ദുരന്തം’ എന്നാണ് പിക്കാസോയ്ക്കൊപ്പമുള്ള ജീവിതത്തെ പിൽക്കാലത്ത് ജിലോ വിശേഷിപ്പിച്ചത്. അത്രത്തോളം ദുരിതങ്ങളും പീഡനങ്ങളുമാണ് അവർ ആ പത്തുവർഷക്കാലം അനുഭവിച്ചത്. എതിർപ്പുകൾ അവഗണിച്ച് സ്വന്തം ആഗ്രഹപ്രകാരം ജീവിക്കാനുള്ള ഇച്ഛാശക്തിയുള്ള പെൺകുട്ടിയായിരുന്നു ജിലോ. ചെറുപ്പം മുതൽ പിതാവിന്റെ ഇഷ്ടങ്ങൾക്കൊത്ത് ജീവിക്കുമ്പോഴും രഹസ്യമായി തന്റെ ഇഷ്ടപദ്ധതികൾ ജിലോ കൂടെക്കൊണ്ടു നടന്നിരുന്നു.

 

‘ജീവിതത്തിൽ എന്തെങ്കിലും ചെയ്യുന്ന മിക്ക സ്ത്രീകളെയും കൂടുതൽപേരും ഇഷ്ടപ്പെടുന്നില്ലെ’ന്ന് ജിലോ ഒരു അഭിമുഖത്തിൽ പറ‍ഞ്ഞിട്ടുണ്ട്. കൃഷിശാസ്ത്രജ്ഞനും രാസവസ്തുക്കളുടെ ഉൽപാദന ഫാക്ടറിയുടെ നടത്തിപ്പുകാരനുമായിരുന്നു ജിലോയുടെ അച്ഛൻ എമിലി ജിലോ. അമ്മ മാഡലിൻ റിനോ ചിത്രകാരിയായിരുന്നു. മനോഹരമായി ചിത്രങ്ങൾ വരയ്ക്കുമായിരുന്നു അവർ. വാട്ടർ കളർ മീഡിയമാക്കി അവർ വരയ്ക്കുന്ന ചിത്രങ്ങൾ കണ്ടാണ് അഞ്ചു വയസ്സുള്ളപ്പോഴേ ഒരു ചിത്രകാരിയാകണമെന്ന് ജിലോ തീർച്ചപ്പെടുത്തിയത്.

 

പാബ്ലോ പിക്കാസോയുടെ ഡോറ മാർ എന്ന പെയിന്റിങ്. (Photo by SHAUN CURRY / AFP)

അച്ഛൻ ആകട്ടെ, എപ്പോഴും അവളുടെ ആശയങ്ങൾക്കെതിരായിരുന്നു. ഇടംകൈകൊണ്ട് എഴുത്തും വരയും ശീലമാക്കിയിരുന്ന മകളെ വലംകൈ കൊണ്ട് എഴുതാൻ അയാൾ നിർബന്ധിച്ചുകൊണ്ടിരുന്നു. സയൻസിലോ നിയമത്തിലോ ബിരുദധാരിയാകണം മകൾ എന്നായിരുന്നു പിതാവിന്റെ ആശ. അതിനായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം മുഴുവൻ. 17–ാം വയസ്സിൽ യൂണിവേഴ്സിറ്റി ഓഫ് പാരീസിൽ നിന്ന് ജിലോ നിയമബിരുദം നേടി. പാരീസിലെ ബ്രിട്ടിഷ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ഇംഗ്ലിഷ് സാഹിത്യത്തിലും ജിലോ ബിരുദം നേടി.

 

ഈ സമയത്തും ജിലോ രഹസ്യമായി ചിത്രം വര പഠിക്കുകയും ചിത്രങ്ങൾ വരയ്ക്കുകയും ചെയ്ത് തന്റെ ഇഷ്ടങ്ങൾക്കൊപ്പം സഞ്ചരിച്ചു. ഇക്കാലയളവിലാണ് ഫ്രാൻസിലെ ജർമൻ അധിനിവേശം. ഈ സമയത്ത് 1940ൽ ജർമൻ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജിലോ അറസ്റ്റിലായി. പിന്നീട് പഠനം ഉപേക്ഷിച്ച ജിലോ ഒരുഹംഗേറിയൻ ചിത്രകാരന്റെ അടുക്കൽ പോയി ചിത്രം വര പഠിച്ചു. പിന്നീടാണ് അവളുടെ ജീവിതം മാറ്റി മറിച്ച ആ പരിചയപ്പെടലും പത്താണ്ടിനു ശേഷം വേർപിരിയലും ഉണ്ടാകുന്നത്. 

 

∙ ആ നിഴൽപ്പാടിൽ നിന്നകന്ന്

റിയോ ഡി ജനീറോയിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ പ്രദർശിപ്പിച്ചിരുന്ന പാബ്ലോ പിക്കാസോയുടെ ‘ഡോറ മാർ’ എന്ന ചിത്രം നോക്കിക്കാണുന്ന വിദ്യാർഥി. (Photo by ANTONIO SCORZA / AFP)

 

പാബ്ലോ പിക്കാസോ എന്ന അതിപ്രശസ്തനായ പങ്കാളിയുടെ നിഴൽ ജിലോയ്ക്കു മേൽ എക്കാലത്തും വീണു കിടന്നെങ്കിലും അതു തന്റെ കലാജീവിതത്തിൽ കറുപ്പുമഷിയായി പടരാതിരിക്കാൻ ജിലോ അതീവ ശ്രദ്ധ പുലർത്തി. ഇതിനായി ഒരു താപസിയെപ്പോലെ മനസ്സൊരുക്കി അവർ ചിത്രങ്ങൾ വരച്ചു കൊണ്ടിരുന്നു. 1955ൽ ഒരു ഫ്രഞ്ച് ചിത്രകാരനായ ലൂക് സൈമണെ അവർ വിവാഹം കഴിച്ചു. ആ ബന്ധത്തിൽ ജനിച്ച മകൾക്ക് ഔറേലിയ എന്നായിരുന്നു പേര്. പക്ഷേ ആ ബന്ധം അധികം വൈകാതെ വേർപിരിയലിലെത്തി. 1962ൽ ജിലോ വിവാഹമോചനം നേടി.

 

1964ൽ ഫ്രാൻസ്വ ജിലോ, കാൾട്ടൻ ലേക്ക് എന്ന പത്രപ്രവർത്തകനുമായി ചേർന്നു രചിച്ച ‘ലൈഫ് വിത്ത് പിക്കാസോ’ എന്ന പുസ്തകം പുറത്തിറങ്ങിയത് ജിലോയെ പ്രശസ്തിയിലെത്തിച്ചു. പുസ്തകം പുറത്തിറങ്ങാതിരിക്കാനും പിക്കാസോ ശ്രമിച്ചു കൊണ്ടിരുന്നു. നിയമനടപടികൾ സ്വീകരിച്ചും പ്രസാധകരെ വിലക്കിയുമെല്ലാം പുസ്തകം വിപണിയിലെത്താതിരിക്കാൻ പിക്കാസോ ശ്രമങ്ങൾ നടത്തി. ജിലോയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിൽ നിന്ന് സംഘാടകരെ തന്റെ സ്വാധീനം ഉപയോഗിച്ച് തടയാനും പിക്കാസോ ശ്രമിച്ചു.

 

പിക്കാസോയും അദ്ദേഹത്തിന്റെ പങ്കാളിയായിരുന്ന ജാക്വലിൻ റോക്കും ചേർന്ന് 1971ൽ സുഹൃത്തുക്കൾക്കായി ഒരുക്കിയ വിരുന്നിനിടെ. (Photo by Ralph GATTI / AFP)

പുസ്തകം പുറത്തിറങ്ങിയ ശേഷവും വ്യാപക വിമർശനങ്ങളുയർന്നു. പിക്കാസോയുടെ പേര് ചീത്തയാക്കി പ്രശസ്തയാകാനുള്ള ശ്രമമാണ് ജിലോ നടത്തുന്നതെന്നായിരുന്നു ആരോപണം. ഇതിനെയെല്ലാം അതിജീവിച്ച് ജിലോയുടെ പുസ്തകം ബെസ്റ്റസെല്ലർ ആയതോടെ ജിലോയ്ക്ക് പിന്നെ തന്റെ പഴയ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കേണ്ടി വന്നത് അവരെ തേടിയെത്തിയ അഭിമുഖകാരന്മാർ ആവശ്യപ്പെട്ടപ്പോൾ മാത്രമായിരുന്നു.

 

1975ൽ തന്റെ കലാജീവിതത്തെപ്പറ്റിയും ജിലോ ഒരു പുസ്തകമെഴുതി: ഇന്റർഫേസ്: ദ് പെയിന്റർ ആൻഡ് ദ് മാസ്ക്. ഈ പുസ്തകവും ഏറെ പ്രശസ്തമാണ്. (1996ൽ ജിലോയുടെ പുസ്തകത്തെ അവലംബമാക്കി മർച്ചന്റ് ഐവറി സംവിധാനം ചെയ്ത ‘സർവൈവിങ് പിക്കാസോ’ എന്ന ചലച്ചിത്രവും പുറത്തിറങ്ങി. ആന്റണി ഹോപ്കിൻസ് പിക്കാസോയുടെ വേഷമിട്ടപ്പോൾ നടാഷ മക്‌ലഹോൺ ജിലോയുടെ വേഷം കൈകാര്യം ചെയ്തു. ഈ സിനിമയും ഏറെ ശ്രദ്ധേയമായി.)

 

1970ൽ മറ്റൊരു മേഖലയിൽ പ്രശസ്തനായ ഡോ.ജോനാസ് സാൾക്കിനെ വിവാഹം ചെയ്തു. സുരക്ഷിതമായ ആദ്യത്തെ പോളിയോ വാക്സിൻ വികസിപ്പിച്ചെടുത്ത യുഎസിലെ പ്രഗത്ഭ വൈദ്യശാസ്ത്ര ഗവേഷകനായിരുന്നു സാൾക്ക്. സാൾക്കിനെ വിവാഹം ചെയ്യുമ്പോൾ ഒരു കരാർ മാത്രമാണ് ജിലോ മുന്നോട്ടു വച്ചത്. വർഷത്തിൽ ആറുമാസം തനിച്ചു താമസിക്കാൻ തനിക്ക് അവകാശം വേണം. സാൾക്കിന് അതു സമ്മതമായിരുന്നു.

 

ഫ്രാൻസ്വ ജിലോയുടെ തുടർന്നുള്ള ജീവിതം പാരീസിലും ന്യൂയോർക്കിലുമായിട്ടായിരുന്നു. കുടുംബിനി ആയും ചിത്രകാരി ആയും ഔദ്യോഗികമായി ലഭിച്ച ചുമതലകൾ നിർവഹിച്ചും അവർ പിൽക്കാലം ആഹ്ലാദത്തോടെ കഴിഞ്ഞു. ഒരു ഡസനിലധികം ഗാലറികളിൽ ജിലോയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ ചിത്രങ്ങൾ വൻതുകയ്ക്ക് വിറ്റുപോയി. മകൾ പലോമയെ മോഡലാക്കി നീല നിറത്തിന്റെ ഷേഡുകളിൽ ജിലോ വരച്ച ‘പലോമ അല ഗിറ്റാർ’ എന്ന ചിത്രം അതിപ്രശസ്തമാണ്.

 

2021ൽ ഒരു ഓൺലൈൻ ലേലത്തിൽ 1.3 മില്യൺ ഡോളറിനാണ് (പത്തു കോടിയിലേറെ രൂപ) ഈ ചിത്രം വിറ്റുപോയത്. ശാന്തവും സമാധാനവുമായി 101 വയസ്സു വരെ യുഎസിൽ ജീവിച്ച ഫ്രാൻസ്വ ജിലോ പിക്കാസോയുടെ നിഴലിൽ നിന്നു പുറത്തു വന്ന് സ്വന്തം നിലയിൽ അസ്തിത്വം സ്ഥാപിച്ചെടുത്താണ് വിടവാങ്ങുന്നത്. സ്വന്തം കഴിവുകളിൽ വിശ്വസിച്ച് തന്റെ വഴി തിരഞ്ഞെടുത്ത് ഒരു നൂറ്റാണ്ടു നീണ്ട ആ ജീവിതത്തിൽ ഉടനീളം വെളിച്ചമായത് നിറങ്ങൾ തന്നെയായിരുന്നു.

 

ഫ്രാൻസ്വ ജിലോയുടെ അതിജീവനത്തിന്റെ കഥ പൂർണമാകണമെങ്കിൽ പിക്കാസോയുടെ മറ്റു കാമിനിമാരെക്കുറിച്ചു കൂടി അറിയണം. അവർ സഹിച്ച അപമാനവും വേദനകളും എത്രത്തോളമായിരുന്നെന്ന് അവരിൽ പലരുടെയും ജീവിതം തന്നെയാണ് സാക്ഷ്യം പറയുക. മടുക്കും വരെ മാത്രം പൂച്ചെടികൾ പരിപാലിക്കുന്ന ഒരു തോട്ടക്കാരനെപ്പോലെയായിരുന്നു പിക്കാസോ. വേണ്ടെന്നു തോന്നുന്ന ചെടികൾ അയാൾ ജീവിതത്തിൽ നിന്നു പറിച്ചെറിഞ്ഞു. പുതിയ ചെടികൾ നട്ടുപിടിപ്പിച്ചു. അവയും ഉപേക്ഷിച്ചു. 

 

∙ പിക്കാസോയുടെ കാമിനിമാർ

 

പിക്കാസോയുടെ ചിത്രകലാ ജീവിതത്തിലെ ആദ്യകാലഘട്ടത്തിലെ ചിത്രങ്ങളിലെ നായികയായിരുന്നു ഫെർണാന്റെ ഒലിവിയർ. 1904ൽ പിക്കാസോ ഫ്രാൻസിൽ താമസിക്കാനെത്തിയ കാലത്താണ് ഫെർണാന്റെയുമായി പരിചയത്തിലാകുന്നത്. പിക്കോസോയുടെ ചിത്രങ്ങൾക്ക് മോഡലാകാനെത്തിയതായിരുന്നു അവൾ. അന്ന് 23 വയസ്സുള്ള പിക്കാസോയുമായി അവൾ പ്രണയത്തിലായി.

 

ഏഴു വർഷത്തോളം പിക്കാസോയ്ക്കൊപ്പം താമസിച്ചു. 1912ൽ പിക്കാസോ ഫെർണാന്റെയെ ഒഴിവാക്കി. മറ്റുള്ളവരുടെ ചിത്രങ്ങൾക്കു വേണ്ടി അവൾ മോഡലാകുന്നത് പിക്കാസോ സഹിച്ചില്ല. അതു തടഞ്ഞതോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ മൂർച്ഛിച്ചു. പിക്കാസോ അവളെ ഉപേക്ഷിച്ചു. പിൽക്കാലത്ത് രോഗാതുരയായി ശയ്യാവലംബിയായ ഫെർണാന്റെയ്ക്ക് ചെലവിനുള്ള കാശ് പിക്കാസോ അയച്ചു കൊടുത്തിരുന്നതായി പറയപ്പെടുന്നു. 1966ൽ ഫെർണാന്റെ മരിച്ചു.

 

 

ഫെർണാന്റെയുമായി പിരിഞ്ഞ് മാസങ്ങൾക്കകം പിക്കാസോയ്ക്ക് പുതിയ കാമിനിയെത്തി– ഈവ ഗൗൾ. പിക്കാസോയുടെചിത്രകലാജീവിതത്തിലെ ക്യൂബിസ്റ്റ് കൊളാഷ് കാലഘട്ടത്തിൽ ഒപ്പമുണ്ടായിരുന്നത് ഇവയാണ്. പിക്കാസോയുടെ ഏറ്റവും പ്രിയപ്പെട്ട കാമിനിയായിരുന്നു ഈവ. പിക്കാസോയുടെ പ്രശസ്ത ചിത്രങ്ങളായ വുമൺ വിത്ത് എ ഗിറ്റാർ, വുമൺ ഇൻ ആൻ ആം ചെയർ, സീറ്റഡ് വുമൺ വിയറിങ് എ ഹാറ്റ് ട്രിംഡ് വിത്ത് എ വൈറ്റ് ബേഡ്, ഈവ ഓൺ ഹർ ഡെത്ത് ബെഡ് എന്നിവയെല്ലാം ഈവയെ മോഡലാക്കി വരച്ചവയാണ്. 

 

∙ അടങ്ങാത്ത പ്രണയം ഈവയോട്

 

ഈവയോടുള്ള പ്രണയം വെളിവാക്കാൻ ഇക്കാലയളവിൽ തന്റെ ചിത്രങ്ങളിൽ രഹസ്യ സന്ദേശങ്ങളും കോഡ് ചിത്രങ്ങളും മറ്റും പിക്കാസോ വരച്ചു ചേർത്തു. ഐ ലവ് ഈവ, മൈ പ്രെറ്റി ഒൺ തുടങ്ങിയ സന്ദേശങ്ങളും ചിത്രങ്ങളിൽ പിക്കാസോ ഉൾപ്പെടുത്തി. ഈവയുമൊന്നിച്ച് സ്പെയിനിലെ ബാഴ്സലോണയിലെത്തി പിക്കാസോ തന്റെ കുടുംബത്തെ സന്ദർശിച്ചതിനു പിന്നാലെ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു.

 

പക്ഷേ തൊട്ടുപിന്നാലെ ഈവയ്ക്ക് ക്ഷയരോഗ ബാധ സ്ഥിരീകരിച്ചു. അതു പിന്നീട് കാൻസർ ആയി മാറുകയും 1915ൽ ഈവ മരിക്കുകയും ചെയ്തു. 1917ൽ റോം സന്ദർശനത്തിനിടെ കണ്ടുമുട്ടിയ റഷ്യൻ ബാലെ നർത്തകിയായ ഓൾഗ ഖൊക്ലോവയെ പിക്കാസോ വിവാഹം ചെയ്തു. നിയമപരമായി പിക്കാസോയുടെ ആദ്യ ഭാര്യ. സമ്പന്ന കുടുംബത്തിലെ അംഗമായിരുന്ന ഓൾഗ പിക്കാസോയ്ക്കൊപ്പമുള്ള അതിപ്രശസ്ത ജീവിതം നന്നായി ആസ്വദിച്ചു. 1921ൽ ഇരുവർക്കും ഒരു മകൻ ജനിച്ചു – പൗളോ.

 

അമ്മ–മകൻ ഇമേജറികൾ പിക്കാസോയുടെ ചിത്രങ്ങളിൽ കടന്നുവരുന്നത് ഇക്കാലയളവിലാണ്. പക്ഷേ ഇരുവരും തമ്മിലുള്ള ബന്ധം വൈകാതെ വഷളായി. 1927ൽ ഇരുവരും വേർപെട്ടു. നിയമപരമായി ബന്ധം വേർപെടാതെയാണ് പിന്നീടുള്ള കാലം ഓൾഗയും മകനും പിക്കാസോയിൽ നിന്ന് അകന്നു ജീവിച്ചത്. ക്യാൻസർ ബാധിച്ച് 1955ലാണ് ഓൾഗ മരിക്കുന്നത്. ഓൾഗയുമായി പിരിയും മുൻപു തന്നെ പിക്കാസോ പതിനേഴുകാരിയായ ഫ്രഞ്ചുകാരി മാരി തെരേസ് വാൾട്ടറെ പുതിയ കാമുകിയായി സ്വീകരിച്ചു കഴിഞ്ഞിരുന്നു.

 

ഓൾഗ യാത്രപറഞ്ഞു പോയതോടെ ഇരുവരും ഒന്നിച്ചു താമസവും തുടങ്ങി. 1935ൽ ഒരു മകൾ ജനിച്ചു. ആ കുട്ടിക്ക് മായ വിഡ്മെയർ പിക്കാസോ എന്നാണ് പേരിട്ടത്. മാരി തെരേസും പിക്കാസോയുടെ ചിത്രങ്ങൾക്കു പ്രചോദനമായിട്ടുണ്ട്. മകൾ ജനിച്ച് ഒരു വർഷമായതോടെ പിക്കാസോയുടെ ജീവിതത്തിലേക്ക് ഫൊട്ടോഗ്രഫറായ ഡോറ മാർ കടന്നുവരികയായിരുന്നു.

 

മാരി തെരേസ് 1977ൽ തൂങ്ങി മരിക്കുകയായിരുന്നു; അതും പിക്കാസോയുടെ മരണത്തിനു നാലു വർഷങ്ങൾക്കു ശേഷം. (മാരിയുടെ മകൾ മായ വിഡ്മെയറുടെ മകൻ ഒളിവിയർ വിഡ്മെയർ തന്റെ മുത്തച്ഛനെപ്പറ്റി 2004ൽ ‘പിക്കാസോ: ദ് റിയൽ ഫാമിലി സ്റ്റോറി’ എന്ന പുസ്തകമെഴുതിയിട്ടുണ്ട്.)

1936 മുതൽ 1944 വരെ പിക്കാസോയുടെ പങ്കാളിയായിരുന്നു ഡോറ മാർ. ഡോറയെ ഒഴിവാക്കുന്നതാകട്ടെ, പിന്നീട് ഫ്രാൻസ്വ ജിലോയുമായി സൗഹൃദത്തിലായ ശേഷവും. 

 

∙ ജെനെവീവും ജാക്വലിനും

 

ജിലോ പിക്കാസോയെ ഉപേക്ഷിച്ചുപോയ ശേഷം രണ്ടു കാമുകിമാർ കൂടി പിക്കാസോയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നുണ്ട്. ജിലോയ്ക്കൊപ്പം താമസിക്കുന്ന കാലത്തു തന്നെ 1944ൽ പിക്കാസോയെ സ്കൂൾ മാഗസിനു വേണ്ടി ഇന്റർവ്യു ചെയ്യാൻ എത്തിയതായിരുന്നു ജെനെവീവ് ലാപോർ (Genevieve Laporte) എന്ന പതിനേഴുകാരി. ആ പരിചയവും വർഷങ്ങൾ കൊണ്ട് പ്രണയമായി വളർന്നു.

 

1951ൽ ജിലോയുടെ പങ്കാളിയായിരിക്കെത്തന്നെ ഇരുപത്തിനാലുകാരിയായ ജെനവീവുമായി പിക്കാസോ ബന്ധം തുടങ്ങുന്നു. പരിചയം പുതുക്കാൻ പിക്കാസോയുടെ സ്റ്റുഡിയോയിലെത്തിയ ജെനെവീവിനെ തന്റെ പങ്കാളിയാകാൻ എഴുപതുകാരനായ പിക്കാസോ ക്ഷണിച്ചു. പക്ഷേ ആ ബന്ധത്തിനും ആയുസ്സ് വളരെ കുറവായിരുന്നു. ജിലോ പിക്കാസോയെ ഉപേക്ഷിച്ചുപോയതിനു പിന്നാലെ ജെനിവീവും പിക്കാസോയുമായുള്ള ബന്ധം വേണ്ടെന്നു വച്ചു. പിക്കാസോ അക്കാലത്ത് ഒട്ടേറെ പെയിന്റിങ്ങുകൾ ജെനെവീവിനു വേണ്ടിയും വരച്ചു നൽകിയിരുന്നു. ഈ ചിത്രങ്ങൾ പിൽക്കാലത്ത് ഇവർ ലേലത്തിൽ വിറ്റു.

 

അവസാന കാലത്ത് പിക്കാസോയ്ക്ക് ഒപ്പമുണ്ടായിരുന്നത് ജാക്വലിൻ റോക്ക് ആണ്. ജാക്വലിൻ ആണ് നിയമപരമായി പിക്കാസോയുടെ രണ്ടാംഭാര്യയായി അറിയപ്പെടുന്നത്. ഏതാണ്ട് 20 വർഷത്തോളം അവർ ഒന്നിച്ചു കഴിഞ്ഞു. 1973 ഏപ്രിൽ 8ന് പിക്കാസോയുടെ മരണം വരെ പിന്നീട് ഒപ്പമുണ്ടായിരുന്നത് ജാക്വിലിൻ ആണ്.

 

ജിലോയിൽ പിക്കാസോയ്ക്ക് ജനിച്ച മക്കളായ ക്ലോഡും പലോമയും പിതാവിന്റെ മൃതദേഹം കാണാൻ എത്തിയെങ്കിലും ജാക്വലിൻ അനുവദിച്ചില്ല. പിക്കാസോയുടെ അവസാനകാലത്തെ സൃഷ്ടികൾ ഒരുക്കാൻ ജാക്വലിൻ ആണ് പ്രേരണയായത്. പിക്കാസോയുടെ മരണശേഷമുള്ള ഏകാന്തതയുമായുള്ള പോരാട്ടത്തിൽ പിടിച്ചു നിൽക്കാനാകാതെ ജാക്വലിൻ 1986ൽ സ്വയം നിറയൊഴിച്ച് ജീവിതം അവസാനിപ്പിച്ചു.

 

English Summary: Francoise Gilot, the only woman who could leave Picasso dies at 101