‘‘അയ്യോ, ബെയർസ്റ്റോയെ കള്ളക്കളി കളിച്ച് ഔട്ടാക്കിയേ, അല്ലെങ്കിൽ ഞങ്ങൾ ലോർഡ് ടെസ്റ്റിൽ ജയിച്ചേനേ’’ എന്നു കരഞ്ഞു നടക്കുകയാണ് ഇംഗ്ലിഷ് ആരാധകർ. വിലാപം മാത്രമല്ല, കൂക്കി വിളിയും തെറിവിളിയുമൊക്കെയുണ്ട്. സംശയാസ്പദമായ ക്യാച്ചോ, ക്രീസിൽ കയറിയോ ഇല്ലയോ എന്ന് ആശയക്കുഴപ്പമുണ്ടാക്കുന്ന റൺ ഔട്ടോ അല്ല. ഓസീസ് ബോളർ കാമറൂൺ ഗ്രീനിന്റെ പന്ത് ഇംഗ്ലണ്ട് ബാറ്റർ ജോണി ബെയർസ്റ്റോയെ മറികടന്ന് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്സ് ക്യാരിയുടെ കയ്യിലെത്തിയ ഉടൻ ക്യാരി സ്റ്റംപ് ലക്ഷ്യമാക്കി എറിഞ്ഞിരുന്നു. ബെയർസ്റ്റോ അലക്ഷ്യമായി ക്രീസ് വിട്ടപ്പോഴേക്കും പന്ത് വിക്കറ്റിൽ കൊണ്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡെഡ് ബോളല്ലെന്ന് അംപയർ വിധിക്കുകയും ക്രിക്കറ്റ് നിയമപ്രകാരം 100 ശതമാനം ഔട്ടുമായ സന്ദർഭം. അപ്പോൾ ഇംഗ്ലിഷുകാർ അടുത്ത അടവ് ഇറക്കും, ‘‘അയ്യോ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ആവിയായിപ്പോകില്ലേ?’’. ബാസ് ബോളും പാറ്റ് ബോളുമൊക്കെയായി അല്ലെങ്കിലേ ആവേശം കയറിയ ആഷസിന്റെ എരിവ് ഒന്നുകൂടി കൂട്ടുന്നതായി ബെയർസ്റ്റോയുടെ വിവാദ പുറത്താകൽ. ഇംഗ്ലിഷ് മാധ്യമങ്ങളും വെറുതേയിരുന്നില്ല. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ചാരമായി എന്നാണ് ഡെയ്‌ലി എക്സ്പ്രസ് കുറിച്ചത്. ഓസ്ട്രേലിയ പഴയ ഓസീസ് തന്നെയെന്ന് സ്റ്റാർ സ്പോർട് വെണ്ടയ്ക്ക നിരത്തി. 

ADVERTISEMENT

അപ്പോൾ ക്രിക്കറ്റിന്റെ ‘സ്പിരിറ്റാ’ണ് പ്രശ്നം. ലോഡ്‍സിൽ അഞ്ചാം ദിനമാണ് ബെയർസ്റ്റോയുടെ വിവാദ പുറത്താകൽ നടന്നതെങ്കിൽ 2 ദിവസം മുൻപ് ഇംഗ്ലണ്ടിന് ഈ സ്പിരിറ്റിന്റെ അസ്കിതയില്ലായിരുന്നു. മൂന്നാം ദിവസം മാർനസ് ലബുഷെയ്ൻ ബാറ്റ് ചെയ്യുമ്പോൾ ഇതേ രീതിയിൽ വിക്കറ്റിനു പിന്നിൽനിന്ന് ബെയർസ്റ്റോ തന്നെ ഔട്ടാക്കാൻ ശ്രമിച്ചതു പക്ഷേ വിക്കറ്റിൽ കൊള്ളാതിരുന്നതിനാൽ ചർച്ചയായില്ല. ഇംഗ്ലണ്ടായാലും ഓസ്ട്രേലിയ ആയാലും തരംപോലെ ഈ ‘സ്പിരിറ്റിൽ’ വെള്ളം ചേർക്കുന്നവരാണ്. തങ്ങൾക്ക് അനുകൂലമാകണം എന്നേ അവർക്കുള്ളൂ. 

∙ അന്ന് ഇന്ത്യ ബെല്ലിനെ തിരിച്ചു വിളിച്ചു

ADVERTISEMENT

ബെയർസ്റ്റോ വിവാദം കത്തിപ്പടരുമ്പോൾ സമൂഹമാധ്യമങ്ങളിൽ കറങ്ങുന്ന മറ്റൊരു ‘സ്പിരിറ്റ്’ ചർച്ചയിൽ ടീം ഇന്ത്യയാണ് ഹീറോ. 2011ലെ ഇന്ത്യയുടെ ഇംഗ്ലിഷ് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് നോട്ടിങ്ങാമിൽ നടക്കുകയാണ്. ആദ്യ ഇന്നിങ്സിൽ 67 റൺസിന്റെ ലീഡ് നേടിയിട്ടും ഇന്ത്യ 319 റൺസിന് തോറ്റ മത്സരത്തിൽ ഒരു നാടകീയ മുഹൂർത്തം അരങ്ങേറിയിരുന്നു. ഇംഗ്ലണ്ട് 544 റൺസ് അടിച്ച രണ്ടാം ഇന്നിങ്സിൽ സ്കോർ 252ന് മൂന്ന് എന്നു നിൽക്കുന്നു. 137 റൺസുമായി ഇയാൻ ബെല്ലും 18 റൺസുമായി ഓയിൻ മോർഗനുമാണ് ക്രീസിൽ. 

ചായയ്ക്കു പിരിയും മുൻപുള്ള അവസാന ഓവറിലെ അവസാന പന്ത്. ഇഷാന്തിന്റെ ബോളിൽ ഡീപ് കവറിലേക്ക് മോർഗന്റെ ഷോട്ട്. ഒരു രണ്ട് റൺസ് കിട്ടാവുന്ന ഷോട്ടിൽ ബൗണ്ടറി ലൈനിൽ പ്രവീൺ കുമാറിന്റെ അലസമായ ഫീൽഡിങ്. ലൈനിനു സമീപത്തുനിന്ന് തട്ടിമാറ്റുന്നതിനിടെ പന്ത് പ്രവീണിന്റെ മുട്ടിലിടിച്ച് ലൈനിനോടു ചേർന്നുതന്നെ പോകുന്നു. ബൗണ്ടറിയായെന്നു കരുതി സാവധാനം പ്രവീൺ കുമാർ വിക്കറ്റിനു സമീപം ലെഗ് സൈഡിലേക്ക് ഒരു പത്തടി കയറി നിൽക്കുന്ന ധോണിക്ക് എറിഞ്ഞു കൊടുത്തു. എന്തുകൊണ്ടോ ധോണി വേഗം വിക്കറ്റിനടുത്തുണ്ടായിരുന്ന ഫീൽഡർക്ക് പന്ത് നൽകി ബെയ്ൽ ഇളക്കാൻ പറഞ്ഞു. ഇന്ത്യ അപ്പീലും ചെയ്തു. 

ADVERTISEMENT

അംപയർ അതുവരെയും ബൗണ്ടറി വിളിച്ചിരുന്നില്ല. റീപ്ലേകളിൽ പന്ത് ബൗണ്ടറി റോപ്പിൽ തട്ടിയില്ലെന്നു വ്യക്തമായതോടെ കളി മാറി. ഫോറെന്നു കരുതി ക്രീസ് വിട്ട ഇയാൻ ബെൽ, ബെയ്‌ൽ ഇളക്കുമ്പോൾ നോൺ സ്ട്രൈക്കറുടെ എൻഡിനടുത്തായിരുന്നു. മോർഗൻ നോൺസ്ട്രൈക്കിങ് ക്രീസിലും. ചായയ്ക്കു പിരിഞ്ഞ ബാറ്റർമാരെ അംപയർ അസദ് റൗഫ് തിരിച്ചു വിളിച്ചു. മൂന്നാം അംപയർക്ക് തീരുമാനം വിട്ടപ്പോൾ ഔട്ട് എന്ന് ബിഗ് സ്ക്രീൻ തെളിഞ്ഞു. അതോടെ ഇംഗ്ലിഷ് ആരാധകർ ഇന്ത്യൻ കളിക്കാർക്കുനേരെ കൂക്കി വിളിക്കാൻ തുടങ്ങി. 

കൃത്യമായും ഔട്ടായിട്ടും ഡ്രസിങ് റൂമിലെത്തിയ ധോണിയും സംഘവും ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ പരിഗണിച്ച് തീരുമാനം മാറ്റി. ബെല്ലിനെ തിരികെ വിളിക്കാൻ തീരുമാനിച്ചു. ചായ ഇടവേള കഴിഞ്ഞ് ബെൽ വീണ്ടും ബാറ്റുമായി ഇറങ്ങിയതോടെയാണ് ഇംഗ്ലിഷ് ആരാധകർ കൂവൽ നിർത്തിയത്. ബെല്ലും മോർഗനും പിന്നീട് 71 റൺസ്കൂടെ കൂട്ടിച്ചേർത്തതിനു ശേഷമാണ് പിരിഞ്ഞത്. ഈ സംഭവത്തിൽ കാണിച്ച സ്പോർട്സ്മാൻ സ്പിരിറ്റിന്റെ പേരിൽ ധോണിക്ക് 2012ൽ എഐപിഎസ് ഫെയർ പ്ലേ പുരസ്കാരവും കിട്ടുകയുണ്ടായി. 

∙ ‘മോശമായിപ്പോയി’

ബെയർസ്റ്റോയെ താനായിരുന്നെങ്കിൽ തിരിച്ചു വിളിക്കുമായിരുന്നെന്നാണ് ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് മത്സരശേഷം പ്രതികരിച്ചത്. ‘‘ഓസ്ട്രേലിയ ചെയ്തത് മോശമായിപ്പോയി ഇനി അടുത്ത കാലത്തൊന്നും അവരുമായി ബീയർ കഴിക്കാൻ താനില്ലെ’’ന്നായിരുന്നു ഇംഗ്ലണ്ട് കോച്ച് ബ്രെൻഡൻ മക്കല്ലത്തിന്റെ പ്രതികരണം. ബെയർസ്റ്റോയ്ക്കു പകരം ക്രീസിലത്തിയ സ്റ്റുവർട്ട് ബ്രോഡ് വന്നയുടനെ തന്നെ ക്യാരിയെ ചീത്തവിളിക്കാൻ തുടങ്ങിയതാണ്. ക്രിക്കറ്റിൽ ഞാൻ കണ്ട ഏറ്റവും മോശം സന്ദർഭം എന്നു വിളിച്ചുപറയുന്നത് സ്റ്റംപ് മൈക്കിലൂടെ കേൾക്കാമായിരുന്നു. ‘‘നീ ഇനി ഇതിന്റെ പേരിലായിരിക്കും അറിയപ്പെടുക’’യെന്നും ബ്രോഡ് പറഞ്ഞു. ഇടയ്ക്കിടെ ക്രീസ് വിട്ട് തിരിച്ചു കയറി ഓസ്ട്രേലിയയെ കളിയാക്കാനും ബ്രോഡ് മറന്നില്ല. 

2013 ആഷസിൽ ബാറ്റിൽ കൊണ്ടെന്ന് നിശ്ചയമുണ്ടായിട്ടും അംപയർ ഔട്ട് വിളിക്കാത്തതിനാൽ കയറിപ്പോകാത്ത ബ്രോഡാണ് ഈ പറയുന്നത്. കഴിഞ്ഞ വർഷം ന്യൂസീലൻഡിന്റെ കോളൻഡി ഗ്രാൻഡ് ഹോം പുറത്തായത് എൽബിഡബ്ല്യു അപ്പീലിനിടെ ഫീൽഡറുടെ അടുത്തെത്തിയ പന്ത് വിക്കറ്റിലെറിഞ്ഞാണ്. അംപയറെ ശ്രദ്ധിച്ച ഗ്രാൻഡ്ഹോം ക്രീസിനു പുറത്തു നിൽക്കുകയായിരുന്നു. അപ്പോഴില്ലാത്ത സ്പിരിറ്റാണ് ഇംഗ്ലണ്ട് പറയുന്നത്. ന്യൂസീലൻഡിലെ മാന്യമാൻമാരുടെ കൂട്ടത്തിൽനിന്നുകൊണ്ട് 3 തവണയെങ്കിലും മക്കെല്ലം സ്പിരിറ്റ് ഓഫ് ക്രിക്കറ്റിനെ പറയിക്കും വിധം എതിരാളകളെ പുറത്താക്കിയിട്ടുണ്ട്. അതിനെക്കുറിച്ച് പിന്നീട് ചോദിച്ചപ്പോൾ അദ്ദേഹം ‘സന്ദേശം’ സിനിമയിലെ ശങ്കരാടി സ്റ്റൈലിൽ പറഞ്ഞു– ‘അതിൽ ഞാനിപ്പോൾ ഖേദിക്കുന്നു’

English Summary: Was Jonny Bairstow's Controversial Ashes Dismissal Within the 'Spirit of the Game'?