കുട്ടികളും യുവാക്കളും മധ്യവയസ്കരും വയോധികരും എന്നുവേണ്ട, ചേ‍ാക്ലേറ്റ് എന്നു കേൾക്കുമ്പേ‍ാൾ പ്രായഭേദമില്ലാതെതന്നെ നാവിൽ വെള്ളമൂറുന്നവരാണ് ഭൂരിഭാഗവും. പ്രണയത്തിന്റെയും ജീവിതത്തിലെ മറ്റു സന്തേ‍ാഷ നിമിഷങ്ങളുടെയും മധുരം ചേ‍ാക്ലേറ്റ് ഇരട്ടിയാക്കി മാറ്റുന്നു. ചേ‍ാക്ലേറ്റ് നുണഞ്ഞുള്ള കുട്ടികളുടെ ചിരിക്കു ചന്തമേറുമെന്നുവരെയാണ് പരസ്യം. സന്തേ‍ാഷം കൂട്ടാനുള്ള ഒരുനുള്ള് ഉന്മാദവും ഉത്തേജനവും ആ മധുരത്തിലുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. ചരിത്രകാലത്ത് ചേ‍ാക്ലേറ്റ് ആദിവാസികളുടെ ഭക്ഷണം മാത്രമായിരുന്നെങ്കിൽ, ഇന്നത് കുലീനരുടെയും മധ്യവർഗത്തിന്റെയും ബ്രാൻഡാണ്. ഏതെങ്കിലും രീതിയിലും രൂപത്തിലും ചേ‍ാക്ലേറ്റ് കഴിക്കാത്ത കുട്ടികൾ ഉണ്ടാകില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറച്ചുകാലമായി വിശേഷദിവസങ്ങളെല്ലാം ചേ‍ാക്ലേറ്റിൽ പെ‍ാതിഞ്ഞാണ് നമുക്കു മുന്നിലെത്തുന്നത്. അത് മിഠായിയുടെയും കേക്കിന്റെയും ജ്യൂസിന്റെയുമാക്കെ രൂപത്തിലാകാം. അങ്ങനെ ലേ‍ാക ചേ‍ാക്ലേറ്റ് ദിനാഘേ‍ാഷത്തിലേക്കും ലേ‍ാകമെത്തി. എന്നാൽ, ആ മധുരത്തിന്റെ വിത്തും വിതയും വിളവും വിളവെടുപ്പും ആരുമധികം കേൾക്കാറില്ല, നേ‍ാക്കാറുമില്ല. ഘാനയിലും ഐവറി കോസ്റ്റിലുമായി ഏതാണ്ട് 23 ലക്ഷം ഹെക്ടർ മഴക്കാടുകൾ കൊക്കോ കൃഷിക്കുവേണ്ടി നശിപ്പിച്ചുവന്ന ഞെട്ടിക്കുന്ന കണക്കും ചേ‍ാക്ലേറ്റ് മധുരത്തിൽ ലേ‍ാകം മറക്കുന്നു.

ADVERTISEMENT

∙ ആ മധുരത്തിനു പിന്നിൽ...

അതിന്റെ രുചിയിൽ, മധുരത്തിൽ അലിഞ്ഞുചേരുന്ന മഹാഭൂരിപക്ഷവും ചോക്ലേറ്റ് തരുന്ന കൊക്കോ മരം കണ്ടിട്ടുണ്ടാകില്ല. അവിടം മുതലുള്ള രൂപമാറ്റത്തിന്റെ കഥയും ഏറെ രസകരമാണ്. ഒ‍ാർക്കാൻ ഇഷ്ടപ്പെടാത്ത ചില സങ്കടങ്ങളും പിന്നിലുണ്ട്. കെ‍ാക്കേ‍ാ കായ്കളിൽനിന്നാണ് ലേ‍ാകം കീഴടക്കിയ മധുരം ഊറിയെത്തുന്നത്. അതിനുവേണ്ടി ആഫ്രിക്കയിലെ കെ‍ാക്കേ‍ാ തേ‍ാട്ടങ്ങളിൽ കഠിനാധ്വാനം ചെയ്യുന്ന ലക്ഷക്കണക്കിന് കുട്ടികളെയും ഈ ലേ‍ാക ചേ‍ാക്ലേറ്റ് ദിനത്തിൽ ഒ‍ാർമിക്കണമെന്നു തേ‍ാന്നുന്നു. അതിന് ഇനിയും വൈകുന്നത് നന്ദികേടാകും.

രാജ്യാന്തര തെ‍ാഴിൽ സംഘടനയുടെയും (ഐഎൽഒ) വിവിധ ഏൻജിഒകളുടെയും കണക്കനുസരിച്ച് കെ‍ാക്കേ‍ാ തേ‍ാട്ടങ്ങളിൽ അടിമകളെപ്പോലെ പണിയെടുക്കുന്നത് ഏതാണ്ട് 21 ലക്ഷം കുട്ടികളാണ്. കൂടുതലും ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളിലാണ്. അവരാണ് ചേ‍ാക്ലേറ്റിനായി കായ്കൾ പരിപാലിക്കുന്നതും പറിക്കുന്നതും മരുന്നടിക്കുന്നതും വിളവെടുക്കുന്നതും അത് ചുമന്ന് ഡിപ്പേ‍ാകളിലെത്തിക്കുന്നതുമെ‍ാക്കെ. 

ബുർകിന ഫാസോ, ടോഗോ, മാലി എന്നിവിടങ്ങളിൽനിന്നും കുട്ടികളെ തട്ടിക്കൊണ്ടു വന്ന് കേ‍ാക്കേ‍ാതേ‍ാട്ടങ്ങളിൽ പണിയെടുപ്പിച്ച് കാശുണ്ടാക്കുന്ന വൻ മാഫിയകളെക്കുറിച്ചും എൻജിഒകൾ റിപ്പേ‍ാർട്ട് ചെയ്തിട്ടുണ്ട്. യുഎന്നും പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ചെടികൾക്കുവേണ്ട മനുഷ്യാധ്വാനത്തിൽ മിക്കതും കുട്ടികളാണ് ചെയ്യുന്നത്. പക്ഷേ, ജീവിതത്തിലെ‍ാരിക്കലും ഈ കുട്ടികൾ മധുരം തുളുമ്പുന്ന ചേ‍ാക്ലേറ്റ് കഴിച്ചിട്ടുമുണ്ടാകു‍മോ? ഇല്ലെന്നാണ് സന്നദ്ധപ്രവർത്തകർ പറയുന്നത്. 

ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് അസംസ്‌കൃത കൊക്കോ എത്തിച്ച് പലതരത്തിൽ ഉപോൽപന്നങ്ങളാക്കുന്ന കമ്പനികൾക്കു ലാഭത്തേ‍ാട് ലാഭമെന്നാണ് കണക്കുകൾ വിളിച്ചുപറയുന്നത്. എന്നാൽ കെ‍ാക്കേ‍ാ കർഷകർക്ക്, നമ്മുടെ നാട്ടിലുള്ളവരെ പേ‍ാലെ ബാക്കിയാകുന്നത് നഷ്ടവും നെട്ടോട്ടവും മാത്രം.

ADVERTISEMENT

ഒ‍ാടിച്ചാടി നടന്നും വിദ്യാലയങ്ങളിലെത്തിയും കഴിയേണ്ട ഈ കുഞ്ഞുങ്ങൾകൂടി പങ്കാളികളായ ചേ‍ാക്ലേറ്റ് ഉൽപന്നങ്ങൾ കഴിച്ച് ചിരിക്കുന്നതേ‍ാ, ലേ‍ാകത്തെ കേ‍ാടിക്കണക്കിന് കുട്ടികളും. വർഷത്തിൽ ലോകത്ത് 4500 കോടി ഡോളറിന്റെ ചോക്ലേറ്റ് കച്ചവടം നടക്കുന്നതായാണ് ഏറ്റവും ഒ‍ടുവിലത്തെ കണക്ക്. വിറ്റുവരവ് അഞ്ചുവർഷത്തിനുളളിൽ 6200 കോടി ഡോളറാകുമെന്നും കമ്പനികൾ അവകാശപ്പെടുന്നു. അതായത്, ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ നിലവിലെ 3.7 ലക്ഷം കോടി രൂപയിലെ കച്ചവടം അഞ്ചു വർഷത്തിനുള്ളിൽ 5.1 ലക്ഷം കോടിയായി കുതിക്കും. കൃഷിക്ക് കാലാവസ്ഥാ വ്യതിയാനമുൾപ്പെടെ തടസ്സങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും ഒാരേ‍ാ വർഷവും വൻലാഭത്തിലേക്കാണ് ഈ വ്യവസായത്തിന്റെ കുതിച്ചുചാട്ടം.

∙ ലേ‍ാകത്തിന്റെ ‘ദേവഭക്ഷണം’

ദേവഭക്ഷണം എന്ന് അർഥം വരുന്ന തിയോബ്രോമ കാക്കാവു (Theobroma cacao) എന്നാണ് കൊക്കോയുടെ ശാസ്ത്രീയ നാമം. ഇത്രയേറെ സംപുഷ്ടവും ഗുണവുമുള്ള വസ്തു ലേ‍ാകത്ത് കുറവേ ലഭിക്കൂ എന്നുവരെയുണ്ട് വിശേഷണം. പ്രാചീന ചരിത്രത്തിന്റെ അധ്യായങ്ങളിൽ മുതൽ കെ‍ാക്കേ‍ായുടെ സൂചനകളുണ്ട്. ബിസി 1900 മുതലാണ് ആ ചരിത്രം കുറച്ചുകൂടി വ്യക്തമാകുന്നത്. മായൻ, ആസ്ടെക് സംസ്കാരപഠനങ്ങളിൽ കൊക്കോയെ കുറിച്ച് ദീർഘമായ പരാമർശങ്ങളുണ്ടെന്ന് അതുസംബന്ധിച്ച് ഏഴുതിയ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പ്രമേ‍ാദ് മാധവൻ പറയുന്നു. സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത, കറുപ്പുനിറമുള്ള, കയ്പുള്ള ഒരു ഉത്തേജക പാനീയമായിട്ടാണ് അതിനെ അന്നെ‍ാക്കെ കണ്ടിരുന്നതും ഉപയേ‍ാഗിച്ചിരുന്നതും.

എന്നാൽ, ലേ‍ാകചരിത്രത്തിലെ മാറ്റിമറിച്ചിലുകളിൽ ഏവിടെയേ‍ാ വച്ച് അത് എല്ലാവർക്കും പ്രിയപ്പെട്ടതായി മാറാൻ തുടങ്ങി. പടിഞ്ഞാറൻ ആഫ്രിക്കയിൽ സ്പാനിഷ് അധിനിവേശത്തോടെയാണ് അതിനു തുടക്കം കുറിച്ചതെന്നുവേണം കരുതാൻ. കൊക്കേ‍ായുടെ രൂപവും ഭാവവും പഠിച്ച് അതിന്റെ കാമ്പിന്റെ രുചി നുണഞ്ഞ് പുതിയ കൂട്ടുകളിലേയ്ക്ക് അത് എത്തി. രുചിയുടെ ലേ‍ാകത്തെ അത് കീഴടക്കി. ഒരു കാലത്ത് കൊക്കോ കുരുവിനു പൊന്നും വില ആയിരുന്നു. കറൻസി ആയി കൊക്കോ കുരു ഉപയോഗിച്ചുവന്ന കഥയുമുണ്ട്. 100 കുരുവിനു പകരം ഒരു ടർക്കി കോഴി എന്നതായിരുന്നു കൈമാറ്റ രീതി.

ADVERTISEMENT

∙ ശതകോടി ഡേ‍ാളറുകളുടെ വിൽപന

ബിസി 1900ൽ ബിഷപ് ഫ്രാൻസിസ്കോ യുവാൻ ഡി സൂമാരാഗ എന്ന വൈദികനാണ് പഞ്ചസാര ചേർത്ത കൊക്കോ പാനീയം ആദ്യം ഉണ്ടാക്കിയതെന്നാണ് ഇതുവരെയുള്ള വിവരം. യൂറേ‍ാപ്പിൽ അതു പരന്ന് നുരഞ്ഞുപെ‍ാന്താൻ അധിക കാലമെടുത്തില്ല. ആവശ്യക്കാർ ലക്ഷക്കണക്കിനായി. പാനീയത്തിന് പിന്നീട് പലരൂപങ്ങളുമുണ്ടായെന്നാണ് വിവരം. ഒടുവിൽ, യൂറേ‍ാപ്പിലെ വ്യാവസായിക വിപ്ലവത്തോടെ ചേ‍ാക്ലേറ്റ് ഇൻഡസ്ട്രിക്ക് വൻ മുന്നേറ്റമുണ്ടായി. സ്നിക്കേഴ്സ്, ഗാലക്സി എന്നൊക്കെയുള്ള ബ്രാൻഡുകൾ സ്വന്തമായുള്ള അമേരിക്കൻ കമ്പനിയായ മാഴ്സ് വൃങ്‌ലി കൺഫക്‌ഷനറിയാണ് ലോകത്തിലെ ഏറ്റവും വലിയ ചേ‍ാക്ലേറ്റ് കമ്പനി. 1970 കോടി ഡോളർ ആണ് വാർഷിക വിറ്റു വരവ് എന്നാണ് ഒടുവിലത്തെ കണക്ക്.

തെ‍ാട്ടടുത്ത് റേ‍ാചർ ബ്രാൻഡിൽ ചോക്ലേറ്റ് ഇറക്കുന്ന ഇറ്റലി കേന്ദ്രമായ ഫറേറേ‍ാ കമ്പനിയാണ്. മൂന്നും നാലും സ്ഥാനത്ത് യഥാക്രമം കിൻഡർ, ന്യൂട്ടെല്ല, ഓറിയേ‍ാ, ടേ‍ാബ്‌ലറേ‍ാൺ, കഡ്ബയേഴ്സ് എന്നീ ബ്രാൻഡുകൾ ഉൽപാദിപ്പിക്കുന്ന അമേരിക്കയിലെ മ‍ാന്റീലസ് ഇന്റർനാഷനലും ജപ്പാനിലെ മേയ്ജിക്കുമാണ്. വിറ്റുവരവിൽ അമേരിക്കയിലെതന്നെ ഹേഴ്സ് ലേക്കിന് അഞ്ചാംസ്ഥാനമുണ്ട്. ആറാം സ്ഥാനത്ത് സ്വിസ് കമ്പനിയായ നെസ്‌ലേ. 

ലോകത്ത് കൊക്കോ ഉൽപന്നങ്ങളുടെ 45 ശതമാനവും കഴിക്കുന്നത് യൂറോപ്യൻമാരാണ്. തെ‍ാട്ടടുത്ത് അമേരിക്കക്കാർ. ഒരു ശരാശരി സ്വിറ്റ്സർലൻഡുകാരൻ ഒരു വർഷം ഏതാണ്ട് ആറു കിലോ ചോക്ലേറ്റ് കഴിക്കുമെന്നെ‍ാരു കണക്കുമുണ്ട്.

ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് അസംസ്‌കൃത കൊക്കോ എത്തിച്ച് പലതരത്തിൽ ഉപോൽപന്നങ്ങളാക്കുന്ന കമ്പനികൾക്കു ലാഭത്തേ‍ാട് ലാഭമെന്നാണ് കണക്കുകൾ വിളിച്ചുപറയുന്നത്. എന്നാൽ കെ‍ാക്കേ‍ാ കർഷകർക്ക്, നമ്മുടെ നാട്ടിലുള്ളവരെ പേ‍ാലെ ബാക്കിയാകുന്നത് നഷ്ടവും നെട്ടോട്ടവും മാത്രം. കമ്പനികൾ ഒരേ‍ാ വർഷവും പുതിയ മൂല്യവർധിത ഉൽപന്നങ്ങളിലൂടെ വിപണിയിൽ സ്റ്റാറുകളായി മാറുകയും ചെയ്യുന്നു. അതേസമയം, തങ്ങൾ ഇറുത്ത കൊക്കേ‍ാ വർണപായ്ക്കറ്റുകളിൽ ‍ചേ‍ാക്ലേറ്റായി വിപണിയിലെത്തുമ്പേ‍ാൾ അവ കുടുംബത്തിനു വാങ്ങി നൽകാൻപേ‍ാലും പലപ്പോഴും ഈ കർഷകർക്ക് സാധിക്കാറില്ല.

∙ 45 ശതമാനവും കഴിക്കുന്നത് യൂറേ‍ാപ്യന്മാർ

ഭൂമധ്യരേഖയുടെ ഇരുവശവും 20 ഡിഗ്രിയിൽ നിലകൊള്ളുന്ന രാജ്യങ്ങളിലാണ് കൊക്കോ കൃഷിക്ക് ഏറ്റവും യോജ്യമായ കാലാവസ്ഥ. അതിൽത്തന്നെ 7 ഡിഗ്രി ഇരുവശത്തുമുള്ള പ്രദേശങ്ങൾ ഏറെ അനുയോജ്യമെന്ന് കൃഷി ശാസ്ത്രജ്ഞർ. കൃഷിയിൽ ഏറ്റവും മുൻപിൽ ഐവറി കോസ്റ്റാണ്. തെ‍ാട്ടടുത്ത് ഘാന. മൂന്നാംസ്ഥാനത്ത് ഇന്തൊനീഷ്യയും. നല്ല ചൂടും മഴയും നീരാവിയും തണലും വേണം കൊക്കോ കൃഷിക്കു തഴച്ചുവളരാൻ. വലുപ്പം കുറഞ്ഞ് ഹരിതാഭമായ വൃക്ഷമായ കെ‍ാക്കേ‍ാ, തെങ്ങിൻ തോട്ടങ്ങളിൽ ഇടവിളയായി നടത്താമെന്ന് കേരളത്തിലും തെളിയിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് കേരളത്തിലും ഒരു കൊക്കോ കൃഷി വ്യാപനമുണ്ടായെങ്കിലും കാര്യമായി ക്ലച്ചുപിടിച്ചില്ലെന്നുമാത്രമല്ല. വിപണി തകർന്ന് പല കർഷകരും വെട്ടിലുമായി. തേ‍ാട്ടങ്ങൾ ഒന്നടങ്കം വെട്ടിവെളുപ്പിക്കേണ്ടിവന്നു. ഇപ്പേ‍ാഴും പലയിടത്തും ആ കെ‍ാക്കേ‍ാവിപ്ലവത്തിന്റെ ശേഷിപ്പുകൾ കാണാം. 

ഘാനയിലെ കൊക്കോ തോട്ടത്തിൽ നിന്നുള്ള ദൃശ്യം (Photo by CRISTINA ALDEHUELA / AFP)

നിലവിൽ സംസ്ഥാനത്ത് എതാണ്ട് 17,000 ഹെക്ടർ കെ‍ാക്കേ‍ാകൃഷിയുണ്ടെന്നാണ് കണക്ക്. കൃഷിയിൽ മഹാരാഷ്ട്രയാണ് രാജ്യത്ത് ഒന്നാംസ്ഥാനത്ത്. ലോകത്ത് കൊക്കോ ഉൽപന്നങ്ങളുടെ 45 ശതമാനവും കഴിക്കുന്നത് യൂറോപ്യൻമാരാണ്. തെ‍ാട്ടടുത്ത് അമേരിക്കക്കാർ. ഒരു ശരാശരി സ്വിറ്റ്സർലൻഡുകാരൻ ഒരു വർഷം ഏതാണ്ട് ആറു കിലോ ചോക്ലേറ്റ് കഴിക്കുമെന്നെ‍ാരു കണക്കുമുണ്ട്. നെതർലൻഡ്സിലെ ആംസ്റ്റർഡാം തുറമുഖത്തുകൂടി മാത്രം ഒരു കൊല്ലം കൈകാര്യം ചെയ്യുന്നത് 6.9 ലക്ഷം ടൺ കൊക്കോ ആണെന്ന് വിവിധ വാണിജ്യ ഏ‍ജൻസികളുടെ റിപ്പേ‍ാർട്ടുകൾ പറയുന്നു.

∙ ചേ‍ാക്ലേറ്റിൽ മുന്നിൽ ഡാർക്ക്

ക്രിയോളോ, ഫെ‍ാറേ‍ാസ്റ്റാറേ‍ാ, ട്രിനിറ്റാറിയേ‍ാ എന്നിവയാണ് ലേ‍ാകത്താകമാനം കൃഷിചെയ്യുന്ന പ്രധാന കെ‍ാക്കേ‍ാ ഇനങ്ങൾ. അതിൽത്തന്നെ കൂടുതൽ ക്രിയോളേ‍ാ ആണ്. സുഗന്ധവും നേരിയ കടുപ്പവും കയ്പുമുള്ള ഈ കൊക്കോ ‍ഉപയോഗിച്ചാണ് വില കൂടിയ ചോക്ലേറ്റ് ഉൽപന്നങ്ങൾ ഉണ്ടാക്കുന്നത്. മിക്ക ഉൽപന്നങ്ങളിലും മൂന്നിന്റെയും മിശ്രിതങ്ങളുമുണ്ട്. വൈവിധ്യമാർന്ന ചേ‍ാക്ലേറ്റുകളാണ് അവയിൽനിന്ന് രൂപംകെ‍ാള്ളുന്നത്. അതിൽ ഏറ്റവും ഗുണമേന്മയുളളതാണ് ഡാർക്ക്‌ ചേ‍ാക്ലേറ്റ്. അതിൽ 70 ശതമാനത്തിലധികം കൊക്കോ വസ്തുക്കളാണ്. 

(Representative image by YelenaYemchuk/istockphoto)

മിൽക്ക് ചോക്ലേറ്റിൽ 50 ശതമാനമാണ് ഈ അളവെങ്കിൽ, വൈറ്റ് ചോക്ലേറ്റിൽ കൊക്കോ വസ്തുക്കൾ 35% ഉണ്ടായിരിക്കണമെന്നാണ് മാനദണ്ഡം. എന്നാൽ 5% പോലും കൊക്കോ അംശം ഇല്ലാത്ത ചോക്ലേറ്റും മാർക്കറ്റിൽ വ്യാപകമാണ്. പകരം ഹൈഡ്രോജിനേറ്റഡ് കൊഴുപ്പുകളും പാലും പഞ്ചസാരയും ചേർത്തുള്ള ഇനവും വൻതേ‍ാതിൽ വിറ്റഴിക്കപ്പെടുന്നു. ചേ‍ാക്ലേറ്റിന്റെ ഗുണദേ‍ാഷത്തെക്കുറിച്ച് ലേ‍ാകത്തിന്റെ വിവിധഭാഗങ്ങളിൽ ചർച്ചകളും പ്രചാരണങ്ങളും നടക്കുന്നുണ്ടെങ്കിലും അതെല്ലാം ആ മധുരത്തിൽ അലിഞ്ഞു പേ‍ാകുന്നു.

(വിവരങ്ങൾക്കു കടപ്പാട്: പ്രമേ‍ാദ് മാധവൻ, അസിസ്റ്റന്റ് ഡയറക്ടർ, കൃഷിവകുപ്പ്)

English Summary: Not a 'Sweet' Story: Child Labor, Slavery and Other Things from the Chocolate Industry