ഷർമിളയ്ക്ക് ഇപ്പോൾ സ്വന്തമായി കാറുണ്ട്. റജിസ്ട്രേഷൻ നമ്പർ ലഭിച്ചാൽ ഷർമിള ടാക്സി ഡ്രൈവറാകും. വനിതകൾ മാത്രം ഡ്രൈവർമാരായ ഒരു ടാക്സി സർവീസ് ഏജൻസിയാണു ഷർമിളയുടെ അടുത്ത ലക്ഷ്യം. കോയമ്പത്തൂർ ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവറായി തമിഴ്നാട്ടിലും കേരളത്തിലും താരമായ മലയാളിയായിരുന്നു 24 വയസ്സുകാരിയായ കോയമ്പത്തൂർ വടവള്ളി തിരുവള്ളുവർ നഗറിൽ ഷർമിള. ഷൊർണൂർ കുളപ്പുള്ളി മാരിയമ്മൻ ക്ഷേത്രത്തിനു സമീപമുള്ള സരോജിനി–മുരുകേശൻ ദമ്പതികളുടെ മകളായ ഹേമയുടെ മകൾ. ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ നിന്നു സോമനൂരിലേക്കുള്ള 20–എ ടൗൺ സ്വകാര്യ ബസിലെ ഡ്രൈവറായി കഴിഞ്ഞ ഏപ്രിൽ ഒന്നിനാണു ഷർമിള ജോലിയിൽ പ്രവേശിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷർമിളയ്ക്ക് ഇപ്പോൾ സ്വന്തമായി കാറുണ്ട്. റജിസ്ട്രേഷൻ നമ്പർ ലഭിച്ചാൽ ഷർമിള ടാക്സി ഡ്രൈവറാകും. വനിതകൾ മാത്രം ഡ്രൈവർമാരായ ഒരു ടാക്സി സർവീസ് ഏജൻസിയാണു ഷർമിളയുടെ അടുത്ത ലക്ഷ്യം. കോയമ്പത്തൂർ ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവറായി തമിഴ്നാട്ടിലും കേരളത്തിലും താരമായ മലയാളിയായിരുന്നു 24 വയസ്സുകാരിയായ കോയമ്പത്തൂർ വടവള്ളി തിരുവള്ളുവർ നഗറിൽ ഷർമിള. ഷൊർണൂർ കുളപ്പുള്ളി മാരിയമ്മൻ ക്ഷേത്രത്തിനു സമീപമുള്ള സരോജിനി–മുരുകേശൻ ദമ്പതികളുടെ മകളായ ഹേമയുടെ മകൾ. ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ നിന്നു സോമനൂരിലേക്കുള്ള 20–എ ടൗൺ സ്വകാര്യ ബസിലെ ഡ്രൈവറായി കഴിഞ്ഞ ഏപ്രിൽ ഒന്നിനാണു ഷർമിള ജോലിയിൽ പ്രവേശിച്ചത്. ആദ്യ സർവീസ് സമൂഹമാധ്യമങ്ങളിൽ വൈറലായി. മന്ത്രിമാരും എംപിമാരും സിനിമാ നടൻമാരും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് അഭിനന്ദനം എത്തി. 

പക്ഷേ ചില വിവാദങ്ങളിൽ കുരുങ്ങിയതോടെ ഡ്രൈവർ ജോലി ഷർമിളയ്ക്ക് ജോലി ഇല്ലാതായി. ഒട്ടേറെ പേർ ഇതറിഞ്ഞ് സഹായവുമായെത്തി. വാർത്ത അറഞ്ഞ് നടൻ കമൽഹാസൻ കാർ വാങ്ങാനുള്ള ആദ്യ ഗഡു 3 ലക്ഷം രൂപ സമ്മാനിച്ചു. മഹേന്ദ്ര മറോസോ ആണു വാങ്ങിയത്. മേട്ടുപ്പാളയം മാരിയമ്മൻ ക്ഷേത്രത്തിലായിരുന്നു കാറിന്റെ പൂജ. പൂജ കർമങ്ങളുടെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി. കാർ ഓടിച്ചു ലഭിക്കുന്ന വരുമാനത്തിലൂടെ കൂടുതൽ കാർ വാങ്ങി ടാക്സി സർവീസ് ഏജൻസി ആരംഭിക്കാനാണു നീക്കം. കൂടുതൽ വനിതകളെ ഈ മേഖലയിലേക്ക് ആകർഷിപ്പിക്കുകയാണു ലക്ഷ്യമെന്നു ഷർമിള പറയുന്നു. സ്ത്രീകൾ ഈ മേഖലയിലേക്കു വരാൻ മടിച്ചു നിൽക്കുകയാണെന്നും അതു മാറേണ്ടതുണ്ടെന്നും ഷർമിള പറയുന്നു. ബസിൽ നിന്നു ജോലി നഷ്ടമായ സംഭവങ്ങളെക്കുറിച്ച് ഷർമിള  മനസ്സു തുറക്കുന്നു.  

ഷർമിള ഡിഎംകെ നേതാവും എംപിയുമായ എം. കനിമൊഴിക്കൊപ്പം (Photo by PTI)
ADVERTISEMENT

? ബസിൽ പുതിയ വനിത കണ്ടക്ടർ ചുമതലയേറ്റതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഷർമിള സ്വയം ജോലി ഉപേക്ഷിച്ചു പോയെന്നാണു ബസ് ഉടമയുടെ ആരോപണം. കണ്ടക്ടർ വനിത ആണെങ്കിൽ തനിക്ക് സമൂഹത്തിൽ ലഭിക്കുന്ന ശ്രദ്ധ ഇല്ലാതാകുമെന്നതിനാൽ പുരുഷ കണ്ടക്ടറെ നിയമിക്കാൻ ആവശ്യപ്പെട്ടു ഷർമിള വഴക്കുണ്ടാക്കിയെന്നും ആരോപണമുണ്ട്. 

∙ വനിത കണ്ടക്ടറുമായി തർക്കം ഉണ്ടായിട്ടുണ്ട്. എന്നെ എപ്പോഴും അവർ എന്തിനൊക്കെയോ ശാസിക്കുമായിരുന്നു. ബസ് പതുക്കെ ഓടിച്ചാലും വേഗം കൂടുതലാണ്, ബസ് ഗട്ടറിൽ ചാടിക്കുന്നു എന്നൊക്കെ പറഞ്ഞ്. സഹികെട്ടപ്പോഴാണു ഉടമയോടു പരാതി പറഞ്ഞത്. പക്ഷേ പറ്റില്ലെങ്കിൽ ജോലി ഉപേക്ഷിച്ചുപോകാനാണു ഉടമ പറഞ്ഞത്. ഇതു വേദനിപ്പിച്ചു. ഇനി തുടരേണ്ടതില്ലെന്നു തീരുമാനിച്ചു. 

ADVERTISEMENT

? ബസ് പാതിവഴിയിൽ നിർത്തി ഷർമിള ഇറങ്ങി പോയതു പ്രതിഷേധത്തിന് ഇടയാക്കിയില്ലേ 

∙ കനിമൊഴി എംപിയുടെ മുന്നിൽവച്ച് എന്നെ വനിത കണ്ടക്ടർ വല്ലാതെ പരിഹസിച്ചപ്പോഴാണ് ബസ് നിർത്തി ഇറങ്ങേണ്ടിവന്നത്. യാത്രക്കാർക്കു വിഷമം നേരിട്ടതിൽ ഖേദം ഉണ്ട്. പക്ഷേ ബസ് നിർത്തി ഇറങ്ങുകയാണെന്ന വിവരം മാനേജറെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മറ്റൊരു ഡ്രൈവറെ ഏർപ്പാടാക്കി അദ്ദേഹം ബസിനു സമീപത്ത് ഉണ്ടെന്നു മനസ്സിലാക്കിയാണ് ഇറങ്ങിയത്. 

ADVERTISEMENT

? അന്ന് എന്താണ് സംഭവിച്ചത്

പതിവുപോലെ ഗാന്ധിപുരം സ്റ്റാൻഡിൽ നിന്നു ബസ് എടുക്കാൻ നിന്നപ്പോൾ കനിമൊഴി എംപിയും കുറച്ച് പാർട്ടി പ്രവർത്തകരും ബസിൽ കയറി. വളരെ അത്ഭുതം തോന്നി. ഡ്രൈവർ സീറ്റിനു സമീപത്ത് എംപി വന്ന് എന്റെ പുറത്ത് തട്ടി അഭിനന്ദിച്ചു. കുറെ പേർ അപ്പോൾ വിഡിയോ പകർത്തുന്നുണ്ടായിരുന്നു. ഇതിനിടെ വനിത കണ്ടക്ടർ വന്ന് എംപിയോട് ടിക്കറ്റ് എടുക്കാൻ പറഞ്ഞു. എംപിയുടെ കൈയ്യിൽ നിന്നു പണം വാങ്ങേണ്ടെന്നു താൻ പറഞ്ഞെങ്കിലും കണ്ടക്ടർ കേട്ടില്ല. തന്നെ അഭിനന്ദിച്ചതിന്റെ ദേഷ്യമാണ് അവരെ ഇങ്ങനെ പ്രേരിപ്പിച്ചതെന്നു ഞാൻ കരുതുന്നു. എംപിയുടെയും പാർട്ടി പ്രവർത്തകരുടെയും പണം ഞാൻ നൽകാമെന്ന് അറിയിച്ചിട്ടും കണ്ടക്ടർ വഴങ്ങിയില്ല. ഇതു വേദനിപ്പിച്ചു. എംപി ഇറങ്ങിയ അടുത്ത സ്റ്റോപ്പിൽ ഞാനും ഇറങ്ങി.

ഷർമിള കമൽഹാസനൊപ്പം (Photo by PTI)

? ഡ്രൈവർ ആകുക എന്നതായിരുന്നോ ആഗ്രഹം 

∙ അതെ. ഫാർമസിയിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. എസ്എസ്എൽസിക്കും പ്ലസ് ടുവിനും നല്ല മാർക്കുണ്ടായിരുന്നു. പക്ഷേ ചെറുപ്പം മുതലെ ഡ്രൈവിങ്ങിനോടായിരുന്നു താൽപര്യം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഓട്ടോ ഡ്രൈവറായ അച്ഛന്റെ കൂടെ പോകുമായിരുന്നു. അങ്ങനെ ഡ്രൈവിങ് പഠിച്ചു. 18 വയസ്സ്പൂർത്തിയായപ്പോൾ സ്കൂട്ടർ, ബൈക്ക്, കാർ എന്നിവ ഓടിക്കാൻ പഠിച്ചു. 19–ാം വയസ്സിൽ ഹെവി ലൈസൻസ് എടുത്തു. ബസ് കൂടാതെ ലോറിയും ഓടിച്ചിട്ടുണ്ട്. ഒരു വർഷത്തോളം ഓട്ടോ ഡ്രൈവറായിരുന്നു. സ്കൂൾ ബസും ഓടിച്ചു. കേരളത്തിൽ നിന്നുള്ള തൃശൂർ സ്വദേശിനി ടാങ്കർ ലോറി ഓടിക്കുന്ന വാർത്ത കണ്ടപ്പോൾ കൂടുതൽ പ്രചോദനമായി. ഹെവി ലൈസൻസിനായുള്ള ശ്രമത്തിനിടെ പലരും കളിയാക്കി ചിരിച്ചെങ്കിലും ബസ് ഓടിക്കുമെന്ന വാശി കൂടിയതേയുള്ളൂ. ലൈസൻസ് കിട്ടിയ ശേഷം സ്വകാര്യ ബസ് കമ്പനികളിൽ ശ്രമിച്ചെങ്കിലും സ്ത്രീയായതിനാൽ പിന്നീട് വിളിക്കാമെന്നു പറഞ്ഞു പലരും ഒഴിവാക്കി. ചില ബസ് ഉടമകൾ മാത്രമാണ് ഒറ്റ സർവീസിന് അവസരം നൽകിയത്. 

English Summary: Coimbatore's First Woman Bus Driver Sharmila Speaks on Her New Plans